കണ്ണൂർ ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 10 ൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലാണ് നിരോധനാജ്ഞ. അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടി നിൽക്കരുതെന്നും ഉത്തരവുണ്ട്. ഈ പ്രദേശങ്ങളിലെ എല്ലാവിധ ഗ്രൂപ്പു മത്സരങ്ങളും നിരോധിച്ചു. ജിം, കരാട്ടെ, ടർഫ്, ടൂർണ്ണമെന്റുകൾ പാടില്ല. കടകൾ രാത്രി 7 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ. നിയന്ത്രണം ഈ മാസം 27 ന് രാത്രി വരെയെന്ന് കളക്ടർ ടി.വി സുഭാഷ് അറിയിച്ചു. കളക്ടർ പ്രഖ്യാപിച്ച […]
Tag: Kannur
മൻസൂർ വധത്തില്‍ ആകാശ് തിലങ്കേരിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് കെ. സുധാകരൻ
പാനൂരിലെ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകത്തിൽ ഷുഹൈബ് വധ ക്കേസ് പ്രതി ആകാശ് തിലങ്കേരിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. ഇത് ഗൂഡാലോചനയുടെ തെളിവാണ്. കൊലപാതക സമയത്ത് ആകാശ് തിലങ്കേരിയുടെ സാന്നിധ്യം പ്രദേശത്ത് ഉണ്ടായിരുന്നെന്നും ആവശ്യമെങ്കിൽ സാക്ഷിയെ ഹാജരാക്കുമെന്നും സുധാകരൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊന്ന രീതിയിൽ തന്നെയാണ് മൻസൂറിനെ കൊന്നതെന്ന് കെ. സുധാകരൻ പറഞ്ഞു. മൻസൂർ വധക്കേസിൽ കൃത്യമായ ഗൂഢോലോചന നടന്നിട്ടുണ്ട്. സിപിഎമ്മിന്‍റെ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പനോളി […]
ലക്ഷ്യമിട്ടത് മൻസൂറിന്‍റെ സഹോദരനെയെന്ന് പ്രതിയുടെ മൊഴി; ഇന്ന് സമാധാന യോഗം
പാനൂര്‍ കൊലപാതകത്തില്‍ അക്രമി സംഘം ലക്ഷ്യമിട്ടത് കൊല്ലപ്പെട്ട മൻസൂറിന്‍റെ സഹോദരന്‍ മുഹ്സിനെയെന്ന് കസ്റ്റഡിയിലുളള പ്രതിയുടെ മൊഴി. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല അക്രമം നടത്തിയതെന്നും കസ്റ്റഡിയിലുളള ഷിനോസ്. കൊലയാളി സംഘത്തിലുളള പത്തോളം പേരെ തിരിച്ചറിഞ്ഞതായി സൂചന. കൊലപാതകത്തിന് പിന്നാലെ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലാ കലക്ടർ വിളിച്ച സമാധാന യോഗം ഇന്ന് ചേരും. കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തിലെ 149ആം നമ്പര്‍ ബൂത്തിലെ യുഡിഎഫ് ഏജന്‍റും പ്രാദേശിക ലീഗ് നേതാവുമായ മുഹ്സിനെ ലക്ഷ്യമിട്ടാണ് അക്രമി സംഘം എത്തിയതെന്നാണ് കസ്റ്റഡിയിലുളള സിപിഎം […]
മുല്ലപ്പള്ളി കണ്ണൂരില്‍ നിന്നും മത്സരിച്ചേക്കും
കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ നിന്നും മത്സരിച്ചേക്കും. മുല്ലപ്പള്ളിയുടെ സ്ഥാനാർഥിത്വം നാളെ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ചർച്ച ചെയ്യും. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയുടെ അന്തിമ ചർച്ചകൾക്ക് ഇന്ന് ഡൽഹിയിൽ തുടക്കമാവും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് മുമ്പായി ഇന്ന് വീണ്ടും സ്ക്രീനിങ് കമ്മിറ്റി ചേരും. ജനറൽ സെക്രട്ടറി കെ.സി വേണു ഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ഡൽഹിയിൽ എത്തിയിട്ടുണ്ട്. ഉമ്മൻ ചാണ്ടി ഉച്ചയോടെ ഡൽഹിയിലെത്തും.
കണ്ണൂര്‍ പാപ്പിനിശേരി മേൽ പാലത്തിന്‍റെ നിർമാണത്തിൽ വന്‍ ക്രമക്കേട് നടന്നതായി വിജിലൻസ്
കണ്ണൂര്‍ പാപ്പിനിശേരി മേൽ പാലത്തിന്‍റെ നിർമാണത്തിൽ വന്‍ ക്രമക്കേട് നടന്നതായി വിജിലൻസ്. വിശദമായ അന്വേക്ഷണം ആവശ്യപ്പെട്ട് വിജിലന്സ് ഡയറക്ടർക്ക് കണ്ണൂര്‍ വിജിലൻസ് ഡി.വൈ.എസ്.പി റിപ്പോർട്ട് നൽകി. പാലത്തിന്‍റെ ജോയന്‍റുകളിലുണ്ടായ വിളളല്‍ ഗുരുതരമാണെന്നും വിജിലൻസിന്‍റെ പ്രാഥമിക റിപ്പോർട്ടിലുണ്ട്. പാലാരിവട്ടം പാലം നിർമിച്ച ആർ.ഡി.എക്സ് കമ്പനിയാണ് പാപ്പിനിശ്ശേരി മേൽപാലവും നിർമിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷത്തിനുളളില്‍ വിളളല്‍ രൂപപ്പെട്ടന്ന പരാതിയില്‍ കഴിഞ്ഞ ദിവസം പാപ്പിനിശേരി മേല്‍പാലത്തില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. വിജിലന്‍സിന്‍റെയും പൊതു മരാമത്ത് വകുപ്പിന്‍റെയും എഞ്ചിനീയര്‍മാര്‍ നടത്തിയ ഈ […]
കണ്ണൂരില്‍ കടലില്‍ കാണാതായ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
കണ്ണൂര്‍ തോട്ടടയില്‍ കടലില്‍ കാണാതായ രണ്ട് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ആദികടലായി സ്വദേശികളായ മുഹമ്മദ് ഷറഫ് ഫാസില്‍ (16), മുഹമ്മദ് റിനാദ്(15) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തോട്ടട ബീച്ചിലെ അഴിമുഖത്ത് തിങ്കളാഴ്ച വൈകീട്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിനിടയിലായിരുന്നു അപകടം. ഒഴുകിപ്പോയ പന്ത് എടുക്കാന്‍ വേണ്ടി കടലില്‍ ഇറങ്ങിയപ്പോഴാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്. അഴിമുഖത്തെ ബണ്ട് തിങ്കളാഴ്ച രാവിലെ ജെസിബി ഉപയോഗിച്ച് നീക്കിയതിനാല്‍ ഈ ഭാഗത്ത് ഒഴുക്ക് കൂടുതലായിരുന്നു. പൊലീസും ഫയര്‍ ഫോഴ്‌സും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ഇന്ന് […]
കണ്ണൂരില്‍ കള്ളവോട്ട് നടന്നതായി കണ്ടെത്തി
കണ്ണൂരില്‍ കള്ളവോട്ട് നടന്നതായി കണ്ടെത്തി. കണ്ണൂര്‍ മുഴപ്പിലങ്ങാട് പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് കള്ളവോട്ട കണ്ടെത്തിയത്. മുഴപ്പിലങ്ങാട് സ്വദേശി പ്രേമദാസന്‍റെ വോട്ട് മറ്റൊരാള്‍ ചെയ്തതിനാല്‍ പ്രേമദാസനെ ചലഞ്ച് വോട്ട് ചെയ്യാന്‍ പ്രിസൈഡിങ്ങ് ഓഫീസര്‍ അനുവദിച്ചു. സി.പി.എം ശക്തികേന്ദ്രങ്ങളില്‍ വ്യാപകമായ രീതിയില്‍ കള്ളവോട്ട് നടക്കുന്നുവെന്ന ആരോപണം രാവിലെ ഒമ്പത് മണിയോടു കൂടിയാണ് കെ.പി.സി.സി വൈസ്പ്രസിഡന്‍റ് കെ. സുധാകരന്‍ ഉന്നയിക്കുന്നത്. അതിന് പിന്നാലെ തന്നെ രണ്ടിടങ്ങിളില്‍ നിന്ന് കള്ളവോട്ടുമായി ബന്ധപ്പെട്ട പരാതികള്‍ ഉയര്‍ന്നുവന്നത്. ഒന്ന തലശ്ശേരി നഗര സഭയില്‍ നിന്നും മറ്റൊന്ന് […]
കണ്ണൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഒളിച്ചോടിയതായി പരാതി
കണ്ണൂരില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. അവസാന വട്ടം വീട് കയറണം, സ്ലിപ്പ് നല്‍കണം, നാട്ടിലില്ലാത്ത വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ ഏര്‍പ്പാട് ചെയ്യണം. അങ്ങനെ നൂറുകൂട്ടം തിരക്കുകള്‍ക്കിടയിലാണ് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഇടിവെട്ടേറ്റത് പോലെ ആ വാര്‍ത്ത എത്തിയത്. സ്ഥാനാര്‍ഥി കാമുകനൊപ്പം ഒളിച്ചോടി. കണ്ണൂര്‍ മാലൂര്‍ പഞ്ചായത്തിലാണ് സംഭവം. ഇവിടെ ഒരു വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഭര്‍തൃമതിയാണ് കഴിഞ്ഞ ദിവസം രാത്രി കാസര്‍കോട് ബേഡഡുക്ക സ്വദേശിയായ കാമുകനൊപ്പം മുങ്ങിയത്. പ്രചാരണ തിരക്കുകള്‍ക്കിടയിലാണ് ഭര്‍ത്താവും കുട്ടിയുമുളള സ്ഥാനാര്‍ഥി പേരാവൂര്‍ […]
വനിതാ സംവരണ വാര്‍ഡില്‍ നാമനിര്‍ദേശ പത്രിക നല്‍കി ബി.ജെ.പി പ്രവര്‍ത്തകന്‍
കണ്ണൂർ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിൽ വനിതാ സംവരണ വാര്‍ഡില്‍ നാമനിര്‍ദേശ പത്രിക നല്‍കി ബിജെപി പ്രവര്‍ത്തകന്‍. അഴീക്കോട് പഞ്ചായത്തിലെ ഇരുപതാം വാര്‍ഡായ ചാല്‍ ബീച്ചില്‍ പി.വി രാജീവനാണ് പത്രിക നല്‍കിയത്. പിന്നാലെ വെള്ളിയാഴ്ച നടത്തിയ സൂക്ഷ്മ പരിശോധനയില്‍ റിട്ടേണിംഗ് ഓഫീസറായ സ്വപ്ന മേലൂക്കടവൻ പത്രിക തള്ളുകയായിരുന്നു. നടുവിൽ പഞ്ചായത്തിലെ പതിനഞ്ചാം വാർഡായ പോത്തുകുണ്ടിൽ 21 വയസ് തികയാത്ത വനിതയെയാണ് ബിജെപി സ്ഥാനാര്‍ഥിയാക്കിയത്. സൂക്ഷ്മപരിശോധനയിൽ നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളി. പിന്നാലെ ഡമ്മി സ്ഥാനാര്‍ഥിയെ ഒറിജിനല്‍ സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിച്ചു. […]
19 വാർഡുകളിൽ എൽ.ഡി.എഫിന് എതിരാളികളില്ല
തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ കണ്ണൂരിൽ 19 വാർഡുകളിൽ എൽ.ഡി.എഫിന് എതിരാളികളില്ല. ആന്തൂർ നഗരസഭയിലും മലപ്പട്ടത്തും ഉള്‍പ്പെടെയാണ് എൽ.ഡി.എഫിന് എതിരാളികളില്ലാത്തത്. കണ്ണൂർ ആന്തൂർ നഗരസഭയിൽ ആറ് വാർഡുകളിൽ എൽഡിഎഫിന് എതിരില്ല. മലപ്പട്ടം പഞ്ചായത്തിൽ അഞ്ചിടത്തും കോട്ടയം മലബാർ പഞ്ചായത്തിൽ മൂന്നാം വാർഡിലും എൽഡിഎഫിന് എതിരില്ല. തളിപറമ്പ് നഗരസഭയിലെ 25ആം വാർഡായ കൂവോടും കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തിൽ രണ്ട് വാര്‍ഡുകളിലും കയ്യൂർ ചീമേനി പഞ്ചായത്തിലെ ഏഴാം വാര്‍ഡിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് എതിരാളികളില്ല. കാസർകോട് മടിക്കൈ പഞ്ചായത്തിൽ മൂന്ന് […]