കണ്ണൂർ മാടായിക്കുളത്ത് വീണ്ടും സിൽവർ ലൈൻ പദ്ധതിയുടെ സർവേ കല്ല് പിഴുതുമാറ്റിയ നിലയിൽ. പാറക്കുളത്തിനടുത്താണ് സംഭവം. കഴിഞ്ഞ ആഴ്ചയിലും ഇവിടെ സർവേക്കല്ല് പിഴുതുമാറ്റപ്പെട്ടിരുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് പിഴുത നിലയിൽ സർവേക്കല്ല് കണ്ടെത്തിയത്. ഇത് ആര് ചെയ്തു എന്നതിൽ വ്യക്തതയില്ല. കഴിഞ്ഞ ആഴ്ച മാടായിപ്പാറയിൽ കെ-റെയിൽ സർവേകല്ല് പിഴുത സംഭവത്തിൽ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച വ്യക്തിക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. പിഴുതുമാറ്റിയ സർവേ കല്ലിന്റെ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവച്ച യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെയാണ് കേസ്. പുത്തൻപുരയിൽ രാഹുലിനെതിരെയാണ് […]
Tag: Kannur
വീണ്ടും പൊലീസിന്റെ ക്രൂരമര്‍ദനം; ട്രെയിന്‍ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടി
കണ്ണൂരില്‍ ട്രെയിന്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ച് പൊലീസ്. സ്ലീപ്പര്‍ ടിക്കറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാവേലി എക്‌സ്പ്രസില്‍ വെച്ച് യാത്രക്കാരെ ബൂട്ടിട്ട് പൊലീസ് ചവിട്ടിയത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസിപിക്കാണ് അന്വേഷണ ചുമതല. മനുഷ്യാവകാശ ലംഘനമുണ്ടായോ എന്നും അന്വേഷിക്കും. മര്‍ദനത്തിനിടെ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതില്‍ക്കലേക്ക് യാത്രക്കാരനെ ചവിട്ടി മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങള്‍ പുറത്തായതോടെ മോശമായി പെരുമാറിയിട്ടില്ലെന്ന വിശദീകരണവുമായി എഎസ്‌ഐ പ്രമോദ് രംഗത്തെത്തി. റെയില്‍വേ പൊലീസും സംഭവത്തില്‍ അന്വേഷണമാരംഭിച്ചതായി സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. […]
കണ്ണൂർ വി സി പുനർനിയമനം ; സർക്കാരിന് നോട്ടിസ്
കണ്ണൂർ വി സി പുനർനിയമനത്തിൽ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സർക്കാരിനും യൂണിവേഴ്സിറ്റിക്കും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നോട്ടിസ് അയച്ചു. വി സി പുനർനിയമനം ചോദ്യം ചെയ്താണ് ഹർജി. ക്രിസ്തുമസ് അവധിക്ക് ശേഷം കേസ് വീണും പരിഗണിക്കും. കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്‍റെ പുനർനിയമനം ശരിവെച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഹരജിക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിരുന്നു . യുജിസി ചട്ടങ്ങളും സർക്കാർ നിലപാടും ചേർന്നു പോകുന്നതല്ലെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു. […]
വി സി നിയമനത്തിൽ ചട്ടലംഘനമില്ലെന്ന് ഹൈക്കോടതി
കണ്ണൂർ സർവകലാശാല വി സി നിയമനത്തിൽ ചട്ടലംഘനമില്ലെന്ന് ഹൈക്കോടതി. പുനർ നിയമനത്തിന് പ്രായപരിധി ബാധകമാകില്ലെന്ന് കോടതി വ്യക്തമാക്കി. പുനർനിയമനത്തിന് സെലക്ട് കമ്മിറ്റി നിർബന്ധമില്ലെന്ന് കോടതി പറഞ്ഞു. പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജി തള്ളിയ ഉത്തരവിലാണ് കോടതിയുടെ പരാമർശം. യു ജി സി ചട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്. ഇതിനിടെ കണ്ണൂര്‍ വി.സി നിയമനം ചോദ്യം ചെയ്ത ഹര്‍ജി തളളിയത് സ്വാഗതം ചെയുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസത്തിന് ഊർജം നൽകുന്നതാണ് കോടതി വിധി. […]
കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപ്പേപ്പര്‍ മാറി നല്‍കി; പരീക്ഷകൾ മാറ്റിവച്ച് സര്‍വകലാശാല
കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യ പേപ്പർ മാറി നൽകി. വിഷയവുമായി ബന്ധപ്പെട്ട് പരീക്ഷകൾ മാറ്റിവച്ച് കണ്ണൂർ സര്‍വകലാശാല. നാളത്തെ രണ്ടാം സെമസ്‌റ്റർ ബിരുദ പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നാളത്തെ ബി.എ അഫ്‌സൽ. ഉലമ പരീക്ഷയ്ക്ക് മാറ്റമില്ല. രണ്ടാം സെമസ്റ്റർ ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് മാറി നൽകിയത്.കണ്ണൂർ എസ് എൻ കോളജിലാണ് നാളെ നടക്കാനിരുന്ന പരീക്ഷയുടെ ചോദ്യപ്പേപ്പറുകൾ വിതരണം ചെയ്തത്. നാളെ നടക്കേണ്ടിയിരുന്ന ഇംഗ്ലീഷ് പരീക്ഷയുടെ ‘റീഡിങ്സ് ഓൺ ജൻഡർ’ എന്ന പേപ്പറിന്റെ ചോദ്യപ്പേപ്പറാണ് ഇന്ന് […]
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിന് അനുമതി നൽകണം; കെ. സുധാകരൻ
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിന് അനുമതി നൽകണമെന്ന് കെ. സുധാകരൻ എംപി പാർലമെന്റിൽ ആവശ്യപ്പെട്ടു. 80 ശതമാനം ഹജ്ജ് തീർത്ഥാടകരും ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളത്തിന് അനുമതിയില്ല. കൊവിഡ് മൂലം വെട്ടിക്കുറച്ച കേന്ദ്രങ്ങൾ ഇത്തവണയും പുനഃസ്ഥാപിച്ചിട്ടില്ല. നിലവിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് മാത്രമാണ് അനുമതിയുള്ളത്. മലബാറിൽ നിന്ന് കുടക്, ലക്ഷദ്വീപ്, പുതുശ്ശേരി, തമിഴ്‌നാട്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ദീർഘയാത്ര ചെയ്തുവേണം കൊച്ചിയിലെത്താൻ. തീർത്ഥാടകർക്ക് സൗകര്യമൊരുക്കാൻ 95000 ചതുരശ്ര അടി ടെർമിനലുകള്ള കണ്ണൂർ വിമാനത്താവളത്തിലുള്ള 3050 […]
കണ്ണൂര്‍ നെഹര്‍ കോളജിലെ റാഗിങ്; ആറ് സീനിയർ വിദ്യാർത്ഥികൾ കസ്റ്റഡിയിൽ
കണ്ണൂർ കാഞ്ഞിരോട് നെഹർ കോളജിലെ റാഗിങ്പരാതിയുമായി ബന്ധപ്പെട്ട് ആറ് സീനിയർ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു. മുഹമ്മദ് റഷദ്, മുഹമ്മദ് തമീം, അബ്ദുൽ ഖാദർ, മുഹമ്മദ് മുസമ്മിൽ, മുഹമ്മദ് മുഹദ്ദിസ്, മുഹമ്മദ് സഫ്‌വാൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചെയാണ് ചക്കരക്കൽ പൊലീസ് ആറുപേരെയും വീടുകളില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് മടങ്ങിയെത്തിയ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥി പി അൻഷാദിനെ ഒരു സംഘം മൂന്നാം വർഷ വിദ്യാർത്ഥികൾ ശുചിമുറിയിൽ കൊണ്ടുപോയി […]
കോൺഗ്രസിന്റെ സുപ്രധാനയോഗം ഇന്ന് കണ്ണൂരിൽ
ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടെ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഒഴികെയുളള നേതാക്കൾ ഇന്ന് കണ്ണൂരിൽ. ഡി.സി.സി ഓഫീസിന്റെ പുതിയ കെട്ടിട ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനാണ് നേതാക്കൾ കണ്ണൂരിലെത്തുന്നത്. പാർട്ടി പുന:സംഘടന സംബന്ധിച്ച അനൗപചാരിക കൂടിയാലോചനകളും കണ്ണൂരിൽ നടക്കും. പാർട്ടി പുനഃസംഘടന കാര്യത്തിൽ ഇന്ന് കണ്ണൂരിൽ നടക്കുന്ന ചർച്ചയിൽ നിർണായക തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഇല്ലാതെയാണ് കോൺഗ്രസിന്റെ സുപ്രധാനയോഗം നടക്കുന്നതെന്ന പ്രത്യേകതയും ഇന്നത്തെ യോഗത്തിനുണ്ട്. രാവിലെ 10.30ന് രാഹുൽഗാന്ധി ഓണ്ലൈനായി കണ്ണൂർ […]
ഐ.എസ് ബന്ധമെന്ന് സംശയം ; കണ്ണൂരിൽ എൻ ഐ എ അറസ്റ്റ് ചെയ്ത യുവതികളെ കോടതിയിൽ ഹാജരാക്കി
ഐ.എസ് ബന്ധം ആരോപിച്ച് കണ്ണൂരിൽ എൻ ഐ എ അറസ്റ്റ് ചെയ്ത യുവതികളെ കോടതിയിൽ ഹാജരാക്കി.കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്. ഇരുവരെയും ഇന്ന് തന്നെ ഡൽഹിയിലേക്ക് കൊണ്ട് പോകുമെന്നാണ് ലഭിക്കുന്ന വിവരം. അതിന് മുന്നോടിയായാണ് ഇരുവരെയും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. ഭീകരസംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് എൻ.ഐ.എ. അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ ഇവർ ഐ.എസ്. ആശയപ്രചരണം നടത്തിയെന്ന എൻ.ഐ.എ.യുടെ കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്. മലയാളിയായ […]
കണ്ണൂരിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു
കണ്ണൂരിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് യുഎഇയിൽ ഇറങ്ങാൻ നേരത്തെ അനുമതി ലഭിച്ചിരുന്നു. ഇതിനു പിന്നാലെ കൊച്ചിയിൽ നിന്ന് സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനമായി. ഇപ്പോൾ കൊച്ചിക്ക് പിന്നാലെ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിമാസ സർവീസുകൾ പുനരാരംഭിക്കുകയാണ്. വെള്ളിയാഴ്ച മുതൽ സർവീസുകൾ ആരംഭിക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ആദ്യ ദിനം ദുബായിലേക്കാവും സർവീസ് നടത്തുക. (uae flight restart kannur) വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ വിപുലമായ ഒരുക്കങ്ങളാണ് കണ്ണൂർ വിമാനത്താവളത്തിൽ നടത്തുന്നത്. […]