HEAD LINES Kerala

കണ്ണൂര്‍ സര്‍വകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനർനിയമനത്തിന് എതിരായ ഹർജി ഇന്ന് സുപ്രിം കോടതിയിൽ

കണ്ണൂര്‍ സര്‍വകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനർനിയമനത്തിന് എതിരായ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും. ഹർജിയിൽ ഗവർണർക്ക് സർവകലാശാലയുടെ ചാൻസലർ എന്ന നിലയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. ഹർജിയിൽ ഒന്നാം എതിർകക്ഷിയാണ് ഗവർണർ. ഗവർണറെ കൂടാതെ സംസ്ഥാന സർക്കാർ, കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ എന്നിവർക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. കണ്ണൂർ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാഡമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ […]

Education India

”മണിപ്പൂരിലെ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് അവസരമൊരുക്കും” സാമ്പത്തിക സഹായം നൽകും; കണ്ണൂർ സർവകലാശാല

മണിപ്പൂരിലെ കലാപബാധിത മേഖലകളിലെ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് അവസരമൊരുക്കുമെന്ന് കണ്ണൂർ സർവകലാശാല. ബിരുദ ബിരുദാനന്തര കോഴ്‌സുകൾക്ക് സൂപ്പർ ന്യൂമറിയായി പ്രവേശനം നൽകും. സാമ്പത്തിക സഹായവും നൽകാനും സർവകലാശാല സിന്ഡിക്കേറ്റ് പ്രമേയം പാസ്സാക്കി. വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായവും നൽകാൻ തീരുമാനമായി. മണിപ്പൂരിൽ നിന്നും എത്തുന്ന വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യവും സാമ്പത്തിക സഹായവും നൽകുമെന്നും വൈസ് ചാൻസിലർ ഡോ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഒരു സർവകലാശാല മണിപ്പൂരിലെ വിദ്യാർത്ഥികൾക്ക് സഹായവുമായെത്തുന്നത്. കലാപത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ഒന്നുമില്ലാതെ തന്നെ […]

Kerala

പ്രിയ വർഗീസിനെതിരായ വിധിയിൽ കണ്ണൂർ സർവകലാശാല അപ്പീൽ നൽകില്ല; അടിയന്തര സിൻഡിക്കേറ്റ് യോഗം ഇന്ന്

പ്രിയ വര്‍ഗീസിന് യോഗ്യത ഇല്ലെന്ന കേരള ഹൈക്കോടതി വിധിയിൽ കണ്ണൂ‍ര്‍ സര്‍വകലാശാല അപ്പീൽ നൽകില്ല. വിഷയം ചര്‍ച്ച ചെയ്യാൻ അടിയന്തിര സിൻ്റിക്കറ്റ് യോഗം ഇന്ന് ചേരും. തുടർ നടപടിയെ കുറിച്ച് ആലോചിക്കാനാണ് യോഗം.വിഷയം സംബന്ധിച്ച് വൈസ് ചാൻസലർ നിയമോപദേശം തേടിയിട്ടുണ്ട് . വിസി ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും. അതേസമയം നിയമോപദേശം തേടാൻ പ്രിയ വർഗീസും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞദിവസമാണ് പ്രിയ വര്‍ഗീസിന് യോഗ്യത ഇല്ലെന്ന വിധി വന്നത്. കോടതി വിധി മാനിക്കുന്നുവെന്നും ഈ വിഷയത്തിൽ ഇടപെടില്ലെന്നും കണ്ണൂര്‍ സര്‍വകലാശാലയാണ് […]

Kerala

പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ ചട്ടം ലംഘിച്ചിട്ടില്ല; കണ്ണൂര്‍ സര്‍വകലാശാല ഹൈക്കോടതിയില്‍

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ നിയമ ലംഘനം നടന്നിട്ടില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല. യുജിസി ചട്ടം അനുസരിച്ച് രൂപീകരിച്ച വിദഗ്ധ സമിതിയാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്ന് സര്‍വകലാശാല വ്യക്തമാക്കി. യുജിസിയെ തള്ളിയ കണ്ണൂര്‍ സര്‍വകലാശാല പ്രിയ വര്‍ഗീസിനെ തസ്തികയിലേയ്ക്ക് പരിഗണിച്ചത് മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതിയില്‍ അറിയിച്ചു. അസോസിയേറ്റ് പ്രഫസര്‍ തസ്തികയ്ക്കു വേണ്ട യോഗ്യതകള്‍ പ്രിയ വര്‍ഗീസിനുണ്ടെന്നു കാട്ടി സര്‍വകലാശാല കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. നിയമനം ചോദ്യം ചെയ്തുള്ള രണ്ടാം റാങ്കുകാരന്റെ […]

Kerala

പ്രിയ വർഗീസിന് തിരിച്ചടി; ഗവേഷണകാലം അധ്യാപന പരിചയമായി പരിഗണിക്കില്ലെന്ന് യുജിസി

കണ്ണൂർ സർവകലാശാല മലയാളം വിഭാഗം അസോസിയേറ്റ് പ്രഫസർ നിയമനത്തിൽ പ്രിയ വർഗീസിനെ തള്ളി യു.ജി.സി. ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്ന് യുജിസി കോടതിയെ അറിയിച്ചു. പ്രിയ വർഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതിയിൽ യുജിസി നിലപാട് അറിയിച്ചത്. ഇക്കാര്യം രേഖമൂലം നൽകാൻ സിംഗിൾ ബെഞ്ച് യുജിസിക്ക് നിർദ്ദേശം നൽകി. പ്രിയ വർഗീസിന്റെ നിയമനത്തിന് നേരത്തെ ഇടക്കാല സ്റ്റേ നൽകിയ ഹൈക്കോടതി ഇത് ഒരു മാസം കൂടി നീട്ടി. രണ്ടാം റാങ്കുകാരൻ ജോസഫ് സ്കറിയയുടെ […]

Kerala

പ്രിയാ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്ത് ഹൈക്കോടതി; സര്‍വകലാശാലയ്ക്ക് തിരിച്ചടി

കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയാ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി സ്‌റ്റേ ചെയ്തു. രണ്ടാം റാങ്കുകാരന്‍ ജോസഫ് സ്‌കറിയയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. ഏറെ വിവാദമായ നിയമനം റദ്ദാക്കിയത് കണ്ണൂര്‍ സര്‍വകലാശാലയ്ക്കും വലിയ തിരിച്ചടിയാകുകയാണ്.  നിയമനം റദ്ദാക്കിയത് അറിയിച്ച് പ്രത്യേക ദൂതന്‍ വഴി പ്രിയാ വര്‍ഗീസിന് നോട്ടീസ് കൈമാറും. റാങ്ക് പട്ടികയില്‍ നിന്നും പ്രിയാ വര്‍ഗീസിനെ ഒഴിവാക്കണമെന്ന ആവശ്യമായിരുന്നു ഹര്‍ജിക്കാരന്‍ ഉന്നയിച്ചിരുന്നത്. റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കണം എന്നുള്‍പ്പെടെ വ്യക്തമാക്കിയായിരുന്നു ഹര്‍ജി. അസോസിയേറ്റ് പ്രൊഫസര്‍ക്കുള്ള മിനിമം യോഗ്യതയായ എട്ട് […]

Kerala

‘ഇല്ലാത്ത അധികാരങ്ങള്‍ എടുത്തണിഞ്ഞ് മേനി നടിക്കുന്നു’; ഗവര്‍ണര്‍ പരിഹാസ്യനാകുന്നുവെന്ന് സിപിഐ മുഖപത്രം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ നടത്തിയ വിവാദ പ്രസ്താവന ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം. ഗവര്‍ണറുടെ നിലപാടുകള്‍ താന്‍പ്രമാണിത്തത്തോടെയുള്ളതാണെന്ന് ജനയുഗം മുഖപ്രസംഗം വിമര്‍ശിക്കുന്നു. കേരള, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്കെതിരെ ഗവര്‍ണര്‍ നിഴല്‍യുദ്ധം നടത്തുകയാണ്. അന്ധമായ രാഷ്ട്രീയ മനസാണ് ഗവര്‍ണറുടേത്. നിഴലിനോട് യുദ്ധം ചെയ്ത് ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ പദവിയുടെ മഹത്വം കളഞ്ഞുകുളിക്കുന്നുവെന്നും സിപിഐ മുഖപത്രം വിമര്‍ശിക്കുന്നുണ്ട്. ഗവര്‍ണറുടെ നിഴല്‍ യുദ്ധം എന്ന തലക്കെട്ടിലാണ് ജനയുഗത്തിന്റെ എഡിറ്റോറിയല്‍. ഓര്‍ഡിനന്‍സുകൡ ഒപ്പുവയ്ക്കാതെ […]

Kerala

വിസി ചട്ടം ലംഘിച്ച് ശുപാര്‍ശ നല്‍കിയ കോളജിന് സര്‍ക്കാര്‍ അനുമതിയും; ഉത്തരവിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

കണ്ണൂര്‍ വൈസ് ചാന്‍സലര്‍ ചട്ടം ലംഘിച്ച് ശുപാര്‍ശ നല്‍കിയെന്ന പരാതി ഉയര്‍ന്ന കോളജിന് സര്‍ക്കാര്‍ അനുമതി. കാസര്‍ഗോഡ് പടന്നയിലെ ടികെസി എജ്യുക്കേഷന്‍ സൊസൈറ്റിക്കാണ് കോളജ് അനുവദിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് അനുമതി ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. സിന്‍ഡിക്കേറ്റില്‍ ചര്‍ച്ച ചെയ്യാതെ ക്രമവിരുദ്ധമായി ശുപാര്‍ശ നല്‍കിയെന്ന് കാണിച്ച് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ യുജിസി ചട്ടങ്ങള്‍ അനുവദിക്കാതെയാണ് കോളജിന് അനുമതി ശുപാര്‍ശ ചെയ്തതെന്നായിരുന്നു പ്രധാന ആരോപണം. എല്ലാ […]

Kerala

കണ്ണൂർ സർവകലാശാലയിൽ വീണ്ടും ചോദ്യപ്പേപ്പർ അവർത്തനം; ബോട്ടണി പരീക്ഷയ്ക്ക് നൽകിയത് 2020 ലെ ചോദ്യപേപ്പറിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി

കണ്ണൂർ സർവകലാശാല ബിരുദ പരീക്ഷയിൽ വീണ്ടും ചോദ്യപ്പേപ്പർ ആവർത്തനം. മൂന്നാം സെമസ്റ്റർ ബോട്ടണി പരീക്ഷയിൽ വീഴ്ച വന്നതായാണ് റിപ്പോർട്ട്. വ്യാഴാഴ്ച നടന്ന പരീക്ഷയ്ക്കായി നൽകിയത് 2020ലെ ചോദ്യപേപ്പറിന്റെ തനിപ്പകർപ്പ്. 2020 ലെ ചോദ്യപ്പേപ്പറിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയായിരുന്നു പരീക്ഷയ്ക്ക് നൽകിയത്. തിയതി മാത്രം മാറ്റിയാണ് പരീക്ഷാർത്ഥികൾക്ക് ചോദ്യപേപ്പർ നൽകിയത്. സാധാരണഗതിയിൽ മുപ്പത് ശതമാനം ചോദ്യങ്ങൾ ആവർത്തിക്കാറുണ്ട്. ഇത് പക്ഷേ തയിതി മാത്രം മാറ്റി തനിപ്പകർപ്പാണ് നൽകിയത്. ബിഎസ്‌സി പരീക്ഷകൾക്ക് കൃത്യമായി തന്നെ ചോദ്യ പേപ്പറുകൾ തയാറാക്കണം, വ്യത്യസ്ത സെറ്റുകൾ […]

Kerala

കണ്ണൂർ സർവകലാശാല വി.സി നിയമനം : ഗവർണർക്ക് സുപ്രിംകോടതി നോട്ടിസ്

കണ്ണൂർ സർവകലാശാല വി.സി നിയമനത്തിൽ ഗവർണർക്ക് സുപ്രിംകോടതിയുടെ നോട്ടിസ്. കണ്ണൂർ സർവകലാശാല ചാൻസലർ എന്ന നിലയിലാണ് നോട്ടിസ്. ഹർജിയിൽ ഗവർണർ ഒന്നാം എതിർ കക്ഷിയാണ്. ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് നടപടി. ( പുനർനിയമനം ശരിവച്ച ഹൈക്കോടതി നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി. ജോസ് എന്നിവരാണ് സുപ്രിംകോടതിയെ സമീപിച്ചത്. വിസിയെ നീക്കാൻ നിർദേശിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം ഹൈക്കോടതി […]