Kerala

സിൻഡിക്കേറ്റ് നേരിട്ട് നടത്തിയ നിയമനം ചട്ടവിരുദ്ധം; കണ്ണൂർ സര്‍വകലാശാലയ്‌ക്കെതിരെ ഗവര്‍ണര്‍ ഹൈക്കോടതിയില്‍

ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനത്തില്‍ കണ്ണൂർ സര്‍വകലാശാലയ്‌ക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സര്‍വകലാശാലയ്‌ക്കെതിരെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. സർവകലാശാല സിൻഡിക്കേറ്റ് നേരിട്ട് നടത്തിയ നിയമനം ചട്ടവിരുദ്ധമെന്ന് ഗവര്‍ണര്‍. സിൻഡിക്കേറ്റ് നടപടി സർവകലാശാല നിയമനത്തിന് എതിരെന്ന് സത്യവാങ്മൂലം. സർവകലാശാല നടപടികൾ ചോദ്യം ചെയ്‌ത സെനറ്റ് അംഗങ്ങൾ നൽകിയ അപ്പീലിലാണ് സത്യവാങ്മൂലം. അംഗങ്ങളെ നാമര്‍ദേശം ചെയ്യാനുള്ള അധികാരം ചാൻസിലര്‍ക്ക് തന്നെയാണെന്നാണ്, ഇതിനിടെ സര്‍വകലാശാല പ്രശ്നത്തില്‍ ഇട‍ഞ്ഞ് നില്‍ക്കുന്ന ഗവര്‍ണറെ അനുനയിപ്പിക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടരുകയാണ്. അംഗങ്ങളെ നാമര്‍ദേശം ചെയ്യാനുള്ള […]

Kerala

കണ്ണൂർ സർവകലാശാല വിസിയുടെ വീടിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

കണ്ണൂർ സർവകലാശാല വിസിയുടെ വീടിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിൻറ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ നിയമിക്കാനുള്ള നീക്കത്തിന് എതിരെയാണ് പ്രതിഷേധം. സ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്. അസോസിയേറ്റ് പ്രൊഫസറാകാനുള്ള മതിയായ യോഗ്യത പ്രിയ വർഗീസിനില്ലെന്നാണ് ആക്ഷേപം. കണ്ണൂർ യൂണിവേഴ്സിറ്റിയെ സിപിഎം പഠനകേന്ദ്രമാക്കി മാറ്റിയിരിക്കുകയാണെന്നും ഇതിന് നേതൃത്വം കൊടുക്കന്ന വിസിയോട് ഇത് അവസാനിപ്പിക്കണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി. യുജിസി ചട്ടം അനുസരിച്ച് […]