Kerala

നോണ്‍ സ്റ്റിക്ക് കുക്ക് വെയറിന്റെ രൂപത്തില്‍ ഉള്‍പ്പെടെ സ്വര്‍ണക്കടത്ത്; കണ്ണൂരില്‍ വന്‍ സ്വര്‍ണവേട്ട

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 2 പേരില്‍ നിന്നായി 82 ലക്ഷം രൂപ വരുന്ന 1451 ഗ്രാം സ്വര്‍ണം പിടികൂടി. കാസര്‍കോട് ചൂരി സ്വദേശി അബ്ദുള്‍ ലത്തീഫ്, കാസര്‍ഗോഡ് ചട്ടഞ്ചാല്‍ സ്വദേശി സല്‍മാന്‍ ഫാരീസ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഡിആര്‍ഐയും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. കഴിഞ്ഞ ഒരു മാസം മാത്രം ഏകദേശം ഏകദേശം 13 കോടി രൂപയുടെ സ്വര്‍ണമാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. രൂപമാറ്റം വരുത്തി സോക്‌സിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഇന്ന് […]

Kerala

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിന് അനുമതി നൽകണം; കെ. സുധാകരൻ

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിന് അനുമതി നൽകണമെന്ന് കെ. സുധാകരൻ എംപി പാർലമെന്റിൽ ആവശ്യപ്പെട്ടു. 80 ശതമാനം ഹജ്ജ് തീർത്ഥാടകരും ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളത്തിന് അനുമതിയില്ല. കൊവിഡ് മൂലം വെട്ടിക്കുറച്ച കേന്ദ്രങ്ങൾ ഇത്തവണയും പുനഃസ്ഥാപിച്ചിട്ടില്ല. നിലവിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് മാത്രമാണ് അനുമതിയുള്ളത്. മലബാറിൽ നിന്ന് കുടക്, ലക്ഷദ്വീപ്, പുതുശ്ശേരി, തമിഴ്‌നാട്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ദീർഘയാത്ര ചെയ്തുവേണം കൊച്ചിയിലെത്താൻ. തീർത്ഥാടകർക്ക് സൗകര്യമൊരുക്കാൻ 95000 ചതുരശ്ര അടി ടെർമിനലുകള്ള കണ്ണൂർ വിമാനത്താവളത്തിലുള്ള 3050 […]

Kerala

കണ്ണൂരില്‍ കോവിഡ് സ്ഥിരീകരിച്ച സിഐഎസ്എഫ് ജവാന്മാരുടെ എണ്ണം 50 ആയി

കൂത്തുപറമ്പിലെ സി.ഐ.എസ്.എഫ് ബാരക് അടച്ചു. കണ്ണൂരില്‍ 26 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 23 പേരും സി.ഐ.എസ്.എഫ് ജവാന്മാരാണ്. ഇതോടെ കണ്ണൂരില്‍ ആകെ രോഗം ബാധിച്ച സി.ഐ.എസ്.എഫുകാരുടെ എണ്ണം 50 ആയി. കൂത്തുപറമ്പ് വലിയവെളിച്ചത്തെ സി.ഐ.എസ്.എഫ് ബാരക് അടച്ചു. കണ്ണൂര്‍ വിമാനനത്താവളത്തിലെ 23 സി.ഐ.എസ്.എഫ് ജവാന്മാര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഏഴ് പേര്‍ മലയാളികളാണ്. ഇതോടെ കണ്ണൂരില്‍ ആകെ രോഗം ബാധിച്ച സി.ഐ.എസ്.എഫ് ജവാന്മാരുടെ എണ്ണം 50 ആയി. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന […]