Kerala

കാഞ്ഞിരപ്പള്ളിയിൽ മധ്യവയസ്‌കനെ വഴിയിലിട്ട് ആക്രമിച്ച് മദ്യപസംഘം

കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ മധ്യവയസ്കനെ മദ്യപസംഘം വഴിയിലിട്ട് ആക്രമിച്ചതായി പരാതി .ക്രിസ്മസ് തലേന്നായിരുന്നു സംഘം കൂവപ്പള്ളി സ്വദേശി ജോബിയെ മർദിച്ചത്. പരിക്കേറ്റ ജോബി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അക്രമിസംഘം തന്നെ പകർത്തിയ ദൃശ്യങ്ങൾ പുറത്ത് മദ്യപിച്ചും ലഹരി ഉപയോഗിച്ചും സംഘം സ്ഥിരമായി പ്രദേശത്തുണ്ടെന്നാണ് വിവരം. വാക്കു തർക്കമുണ്ടായതിനെ തുടർന്ന് ജോബിയെ സംഘം മർദിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുക്കാൻ ആദ്യം പൊലീസ് തയ്യാറായില്ലെങ്കിലും പിന്നീട് കേസെടുത്ത പൊലീസ് ജോബിയുടെ മൊഴി രേഖപ്പെടുത്തി.

Kerala

പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകൾ ജോസ് കെ. മാണിക്ക്; എന്‍.സി.പി പിളര്‍പ്പിലേക്ക്

പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകൾ ജോസ് കെ. മാണിക്ക് നൽകാൻ എല്‍.ഡി.എഫില്‍ ധാരണ. കാഞ്ഞിരപ്പള്ളി സീറ്റ് സി.പി.ഐ വിട്ട് നൽകും. കാഞ്ഞിരപ്പള്ളിക്ക് പകരം കൊല്ലത്ത് ഒരു സീറ്റ് സി.പി.ഐ ആവശ്യപ്പെടും. പാലാ സീറ്റ് വിട്ടുനൽകുമ്പോൾ എൻ.സി.പിയിലെ ഒരു വിഭാഗം മുന്നണി വിടാൻ സാധ്യത. ജോസ് കെ. മാണി വിഭാഗത്തിനെ മുന്നണിയിലെടുക്കുമ്പോള്‍ തന്നെ, പാലാ സീറ്റ് ഇടതുമുന്നണി അവര്‍ക്ക് കൊടുക്കും എന്ന ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. കെ. എം മാണിയുടെ അഭിമാന മണ്ഡലമാണ് പാല. പാല സീറ്റിന് ജോസിന് ലഭിക്കും എന്ന […]