മന്ത്രി കെ.ടി.ജലീൽ രാജി വയ്‌ക്കേണ്ട കാര്യമില്ലെന്ന് ആവർത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോടതി പരാമർശം വന്നപ്പോൾ മുൻപ് മന്ത്രിമാർ മാറി നിന്നിട്ടുണ്ട്. ജുഡീഷ്യൽ കമ്മീഷൻ വന്നിട്ടും മാറി നിൽക്കാതെയുള്ള കീഴ്‌വഴക്കം ഉമ്മൻ ചാണ്ടിയാണ് തുടങ്ങിവച്ചതെന്ന് കാനം ആരോപിച്ചു. സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം നടക്കുന്നുണ്ടെന്നും അന്വേഷണം ബിജെപിയുടെ രാഷ്ട്രീയ നീക്കമാണെന്നും കാനം കൂട്ടിച്ചേർത്തു. അന്വേഷണം ആവശ്യപ്പെട്ടത് ഏജൻസികൾക്ക് കൊള്ളരുതായ്മ കാണിക്കാനല്ലെന്നും കാനം പറയുന്നു. പാഴ്‌സൽ അയച്ചവരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. മാസങ്ങളായി അന്വേഷണത്തിൽ പുരോഗതിയില്ലെന്നും കാനം […]