കളമശേരി പൊലീസ് സ്റ്റേഷനിൽ ടീ വൈൻഡിങ് മെഷീൻ സ്ഥാപിച്ച സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ പി.എസ്. രഘുവിന് സസ്പെൻഷൻ. അനുമതി ഇല്ലാതെ ഡ്യൂട്ടി സമയത്ത് മാധ്യമങ്ങളോട് സംസാരിച്ചതിനാണ് നടപടി. സ്പെഷ്യൽ ബ്രാഞ്ചിന്‍റെ റിപ്പോർട്ട് വന്നതിന് പിന്നാലെ കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെയാണ് നടപടിയെടുത്തത്.. കഴിഞ്ഞ മാസം പതിനെട്ടാം തീയതിയായിരുന്നു കളമശേരി പൊലീസ് സ്റ്റേഷനില്‍ ടീ വൈന്‍ഡിങ് മെഷീന്‍ സ്ഥാപിച്ചത്. പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നവര്‍ക്ക് ചായയും ബിസ്‍കറ്റും നല്‍കുക എന്നത് ലക്ഷ്യം വെച്ചാണ് രഘുവും സഹപ്രവര്‍ത്തകരും സ്വന്തം കയ്യില്‍ […]