Kerala

കളമശേരി മെഡിക്കൽ കോളജിലെ ലിഫ്റ്റ് വിവാദം; അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റ് പുന:സ്ഥാപിച്ചു

കളമശേരി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ 20 വർഷത്തിലേറെ പഴക്കം ഉണ്ടായിരുന്ന ലിഫ്റ്റിന് പകരം സ്ഥാപിച്ച ആധുനിക ലിഫ്റ്റ് പ്രവർത്തനസജ്ജമായി. ഈ ലിഫ്റ്റിനു 27 പേരെ വഹിക്കാനാകും. ഇതോടുകൂടി കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റുകളുടെ എണ്ണം അഞ്ചായി അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റിന്റെ പണി ആരംഭിച്ചത് 2022 ഒക്‌ടോബർ 12 നാണ്. ലിഫ്റ്റിന്റെ പണി പൂർത്തീകരിച്ചതായി പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് കത്ത് നൽകിയത് ഡിസംബർ 23 നാണ്. അന്നു തന്നെ മെഡിക്കൽ കോളജ് […]

Kerala

കളമശേരി മെഡിക്കല്‍ കോളജില്‍ ലിഫ്റ്റ് തകരാറില്‍; മൃതദേഹം താഴെയെത്തിച്ചത് സ്‌ട്രെച്ചറില്‍ ചുമന്ന്

കളമശേരി മെഡിക്കല്‍ കോളജിലെ ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായതിനെത്തുടര്‍ന്ന് മൃതദേഹം ചുമന്നിറക്കേണ്ടി വന്നു. കാലടി സ്വദേശിയായ സുകുമാരന്‍ എന്നയാളുടെ മൃതദേഹമാണ് മുകളിലെ നിലയില്‍ നിന്ന് താഴേക്ക് ചുമന്നിറക്കിയത്. കളമശേരി മെഡിക്കല്‍ കോളജില്‍ ലിഫ്റ്റ് തകരാര്‍ സ്ഥിരം സംഭവമാണെന്നാണ് രോഗികളുടേയും ബന്ധുക്കളുടേയും പരാതി. കിടപ്പുരോഗികള്‍ ഉള്‍പ്പെടെ വലയുകയാണ്. ലിഫ്റ്റിന്റെ തകരാര്‍ പരിഹരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് അധികൃതര്‍ പറയുന്നു.  തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ നോക്കിയ സുകുമാരനെ 80 ശതമാനത്തിലധികം പൊള്ളലേറ്റ നിലയിലാണ് കളമശേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നത്. ഈ സമയത്തും ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായിരുന്നു. […]

Health Kerala

എറണാകുളം മെഡിക്കൽ കോളജ് കൊവിഡ് ആശുപത്രിയാക്കിയതിനെതിരെ അധ്യാപക സംഘടന

എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളജ് കൊവിഡ് ആശുപത്രിയാക്കിയതിനെതിരെ ജീവനക്കാർ രംഗത്ത്. അധ്യാപക സംഘടനയാണ് നടപടിക്കെതിരെ രംഗത്തെത്തിയത്. മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് നടപടിയെന്ന് അധ്യാപക സംഘടന ആരോപിച്ചു.പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ തടസപ്പെടുമെന്നും ടീച്ചേഴ്‌സ് അസോസിയേഷൻ ആരോപിച്ചു. മെഡിക്കൽ കോളജിൽ കൊവിഡ് ഇതര രോഗികളെ ചികിത്സിക്കാൻ സംവിധാനം വേണമെന്നും അധ്യാപക സംഘടന ആവശ്യപ്പെട്ടു. മെഡിക്കൽ കോളജ് കൊവിഡ് ആശുപത്രിയാക്കിയതിനെതിരെ നേരത്തേയും ജീവനക്കാർ രംഗത്തെത്തിയിരുന്നു.

Kerala

കളമശേരി മെഡിക്കല്‍ കോളേജ് കേസ് അന്വേഷണത്തിനെതിരെ ബന്ധുക്കള്‍ രംഗത്ത്

കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സയിലിരിക്കെ രോഗി മരിച്ച കേസിലെ പൊലീസ് അന്വേഷണത്തിനെതിരെ ബന്ധുക്കള്‍ രംഗത്ത്. ആശുപത്രിയുടെ വീഴ്ച പൊലീസ് നിസാരവത്ക്കരിക്കുകയാണെന്ന് മരിച്ച ഹാരിസിന്‍റെ ബന്ധുക്കള്‍ ആരോപിച്ചു. ഹാരിസ് മരിച്ചതിൽ മെഡിക്കൽ കോളജിന് വീഴ്ചയില്ലെന്നാണ് പൊലീസ് കണ്ടെത്തല്‍. കോവിഡ് രോഗിയായിരുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചത് കളമശേരി മെഡിക്കല്‍ കോളജിന്‍റെ വീഴ്ച കാരണമല്ലെന്നും ഇതുമായി ബനധപ്പെട്ട പരാതിയില്‍ തെളിവുകളില്ലെന്നും കാണിച്ച് പൊലീസ് രേഖാമൂലം ബന്ധുക്കള്‍ക്ക് അറിയിപ്പ് നല്‍കിയതോടെയാണ് പൊലീസിനെതിരെ പരസ്യ പ്രതികരണവുമായി കുടുംബം രംഗത്തെത്തിയത്. കഴിഞ്ഞ […]

Kerala

‘ആരോഗ്യപ്രവർത്തകരെ കരിവാരി തേക്കാൻ മനഃപൂർവശ്രമം; ഡോ. നജ്മ ചെയ്യുന്നത് ജനം വിലയിരുത്തട്ടെ

കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ആരോഗ്യ പ്രവർത്തകരെ കരിവാരി തേക്കാനുള്ള മനഃപൂർവ ശ്രമം നടക്കുന്നുണ്ട്.തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രതിപക്ഷം രാഷ്ട്രീയ ലക്ഷ്യത്തോടെ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ആരോഗ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു. കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് പരിചരണത്തിൽ വീഴ്ചയുണ്ടായെന്ന് ആരോപണം ഉന്നയിച്ച ഡോകടർ നജ്മ ചെയ്യുന്നതിലെ തെറ്റും ശരിയും താൻ പറയുന്നില്ല. നജ്മ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങൾ വിലയിരുത്തട്ടെയെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും സ്ഥലത്ത് ഉണ്ടായ […]

Kerala

കളമശ്ശേരി മെഡിക്കല്‍ കോളജ്; ആരോപണങ്ങളില്‍ വസ്തുതയില്ലെന്ന് തെളിഞ്ഞെന്ന് മുഖ്യമന്ത്രി

കളമശേരി മെഡിക്കല്‍ കോളജിനെതിരെയുള്ള ആരോപണങ്ങളില്‍ വസ്തുതയില്ലെന്ന് തെളിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാനും ഏറ്റെടുക്കാനും ചിലര്‍ സന്നദ്ധമാകുന്നു എന്നത് നിര്‍ഭാഗ്യകരമാണ്, സർവ്വീസിൽ ഉള്ളവർ വ്യത്യസ്ത പ്രചാരണം നടത്തുന്നു, എല്ലാം തകിടം മറിഞ്ഞിരിക്കുന്നുവെന്ന് വരുത്തി തീര്‍ക്കാനായുള്ള പ്രചാരണം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകനയോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തെ കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അതേസമയംസംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കോവിഡ് […]

Kerala

ഡോ. നജ്മ ഒറ്റയ്ക്കല്ല, മലയാളികൾ ഒറ്റക്കെട്ടായി ഒപ്പമുണ്ടാവുമെന്ന് എം. കെ മുനീര്‍

യുപിയിൽ കുഞ്ഞുങ്ങൾ പിടഞ്ഞു മരിച്ചപ്പോൾ ഓക്സിജൻ സിലിണ്ടർ വാങ്ങി നൽകിയ ഡോക്ടർ കഫീൽഖാനെ ഭരണകൂടഭീകരത എങ്ങനെ നേരിട്ടു എന്ന് നാം കണ്ടതാണ്. ഡോ. നജ്മയും ഭീകരമായ സൈബർ ആക്രമണമാണ് നേരിടുന്നതെന്നും മുനീര്‍ കളമശേരി മെഡിക്കല്‍ കോളേജിലെ കോവിഡ് ചികിത്സയിലെ പിഴവ് പുറത്തറിയാന്‍ ഇടയായ നഴ്‍സിംഗ് ഓഫീസര്‍ക്കെതിരെയും, കോളേജിലെ അനീതികള്‍ വിളിച്ചു പറയാന്‍ തയ്യാറായ യുവ ഡോക്ടര്‍ നജ്മ സലീമിനും എതിരായ സര്‍ക്കാര്‍ നടപടിക്കെതിരെയും സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെയും പ്രതിപക്ഷ ഉപനേതാവും ലീഗ് നേതാവുമായ എം. കെ മുനീര്‍. കേരളത്തില്‍ […]

Kerala

കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് ബാധിതൻ മരിച്ച സംഭവം; പൊലീസ് അന്വേഷണം തുടങ്ങി

കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് ബാധിതൻ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഹാരിസിന്റെ മരണ സമയത്തെ ആശുപത്രിയിലെ ഡ്യൂട്ടി ഷിഫ്റ്റ് പൊലീസ് ആവശ്യപ്പെട്ടു. ആശുപത്രിയിലെ ഡോക്ടേഴ്‌സിന്റേയും ഇതര ജീവനക്കാരുടേയും മൊഴിയെടുക്കും. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊച്ചി സ്വദേശി ഹാരിസാണ് ആശുപത്രി ജീവനക്കാരുടെ ചികിത്സാ വീഴ്ചയെ തുടർന്ന് മരണപ്പെട്ടത്. ഓക്‌സിജൻ ലഭിക്കാതെയാണ് രോഗി മരിച്ചതെന്ന് നഴ്‌സിംഗ് ഓഫീസർ വെളിപ്പെടുത്തുന്ന ശബ്ദു സന്ദേശം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. മെഡിക്കൽ കോളജിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും […]

Kerala

ഹാരിസിന്‍റെ മരണം; നഴ്സിങ് ഓഫീസറുടെ വാദം ശരിവെച്ച ഡോ. നജ്മക്കെതിരെ നടപടിയുണ്ടാകും

അനാവശ്യ പ്രചാരണങ്ങള്‍ കളമശേരി മെഡിക്കല്‍ കോളജിനെ തകര്‍ക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണെന്ന് മെഡിക്കല്‍ കോളജ് പ്രിൻസിപ്പൽ. ‌ഡോ.നജ്മയും നഴ്സിങ്ങ് ഓഫീസറും ഉന്നയിച്ച ആരോപണങ്ങള്‍ ഇവിടെ നടന്നിട്ടില്ല. നജ്മയ്ക്കെതിരെ നടപടി ഉണ്ടാകും. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് ഹാരിസിന്‍റെ മരണ കാരണമെന്നും മെഡിക്കല്‍ കോളജിന്‍റെ വിശദീകരണം. നജ്മ ആശുപത്രി അധികൃതരെ ഈ വിവരങ്ങളൊന്നും അറിയിച്ചിട്ടില്ല. പുറത്തു വന്ന ശബ്ദരേഖ നൽകിയ നഴ്സ് ഐ.സി.യു വിഭാഗത്തിൽ പ്രവര്‍ത്തിക്കുന്നവരല്ല. ഇവർ കോവിഡ് ചികിത്സാ സംഘത്തിന്‍റെ ഭാഗവുമല്ല. ഇവർ ആശുപത്രിയിൽ എത്തിയത് ഈ അടുത്ത് മാത്രമാണ്. നജ്മയും […]