കളമശ്ശേരി പത്തടിപ്പാലത്ത് മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഓട്ടോറിക്ഷ ഡ്രൈവറായ ആലുവ മാറമ്പിള്ളി സ്വദേശി ഷമീർ അപകടത്തിൽ മരിച്ചു. 43 വയസായിരുന്നു. ഇന്നലെ അർധരാത്രി 12 മണിയോടെയായിരുന്നു അപകടം.മിനി ലോറി ഷമീർ സഞ്ചരിച്ച ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ലേറി ഡ്രൈവർ അലക്ഷ്യമായി വാഹനമോടിച്ചു, അമിതവേഗത ഉണ്ടായിരുന്നു എന്നാണ് പൊലീസ് അപകടത്തെ കുറിച്ച് പറഞ്ഞത്. സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Tag: Kalamassery
കളമശ്ശേരിയിൽ ബീഫ് കഴിച്ചവർക്ക് ദേഹാസ്വസ്ഥത; ഒരു കുട്ടി ആശുപത്രിയിൽ
കളമശ്ശേരിയിൽ ബീഫ് കഴിച്ചവർക്ക് ദേഹാസ്വസ്ഥത അനുഭവപ്പെട്ടുവെന്ന് പരാതി. അങ്കമാലി ഡി പോൾ കോളജിലെ വിദ്യാർത്ഥികളായ എട്ടു കുട്ടികൾക്കാണ് ദേഹാസ്വസ്ഥത അനുഭവപ്പെട്ടത്. ഒരു കുട്ടിയെ കിന്റർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. പുറത്തു കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ദേഹാസ്വസ്ഥത അനുഭവപ്പെട്ടതെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു.
കളമശ്ശേരിയിൽ പഴകിയ ഇറച്ചി പിടികൂടിയ സംഭവം; ഏതൊക്കെ ഹോട്ടലുകളിൽ വിതരണം ചെയ്തെന്ന രേഖകൾ ലഭിച്ചു
കളമശ്ശേരിയിൽ 500 കിലോ പഴകി ഇറച്ചി പിടികൂടിയ സ്ഥാപനത്തിൽ നിന്ന് ഏതൊക്കെ ഹോട്ടലുകളിലേക്കാണ് ഇറച്ചി എത്തിച്ചത് എന്ന് രേഖകൾ ലഭിച്ചു. ആരോഗ്യ വിഭാഗവും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വിവരം ലഭിച്ചത്. എറണാകുളത്തെ 30ലധികം ഹോട്ടലുകളിലേക്ക് ഇറച്ചി എത്തിച്ചിരുന്നതായി നഗരസഭ അധികൃതർ 24 നോട് പറഞ്ഞു. അതിനിടെ പറവൂരിലെ മജിലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 33 പേർക്ക് ദേഹാസ്വാസ്ഥ്യം തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കളമശ്ശേരിയിലെ ഇറച്ചി സൂക്ഷിച്ചിരുന്ന വീട്ടിൽ നഗരസഭ ആരോഗ്യ വിഭാഗവും പൊലീസും സംയുക്തമായി […]
കൊച്ചിയില്‍ വീണ്ടും കേബിള്‍ കുരുങ്ങി അപകടം; കളമശേരിയില്‍ ബൈക്ക് യാത്രികന് പരുക്കേറ്റു
കൊച്ചിയില്‍ കേബിള്‍ കഴുത്തില്‍ കുരുങ്ങി വീണ്ടും അപകടം. ഇരുചക്ര വാഹന യാത്രക്കാരന്റെ കഴുത്തിലാണ് കേബിള്‍ കുരുങ്ങി അപകടമുണ്ടായത്. കളമശേരി തേവയ്ക്കല്‍ മണലിമുക്ക് റോഡില്‍ പൊന്നാകുടം അമ്പലത്തിനടുത്തു വച്ചാണ് ഇന്നലെ വൈകിട്ട് ആറുമണിയോടെ അപകടമുണ്ടായത്. പരുക്കേറ്റ തേവയ്ക്കല്‍ അപ്പക്കുടത്ത് ശ്രീനിയെ(40) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകനൊപ്പം ഇരുചക്ര വാഹനത്തില്‍ പോകുമ്പോഴാണ് കേബിള്‍ മുഖത്തും കഴുത്തിലുമായി കുരുങ്ങി പരുക്കേറ്റത്. കേബിള്‍ വലിഞ്ഞ് സ്ട്രീറ്റ് ലൈറ്റ് തകര്‍ന്നു താഴെ വീണിരുന്നു. തൃശൂരില്‍ തോരണം കുരുങ്ങി അഭിഭാഷകയ്ക്ക് പരുക്കേറ്റ സംഭവത്തില്‍ ഹൈക്കോടതി മുന്‍പ് വിമര്‍ശനം […]
കളമശേരി നഗരസഭയില്‍ ഇടതുമുന്നണിയുടെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു
കളമശേരി നഗരസഭയില്‍ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. വോട്ടെടുപ്പില്‍ നിന്ന് യുഡിഎഫ്-ബിജെപി അംഗങ്ങള്‍ വിട്ടുനിന്നു. 21 അംഗങ്ങള്‍ അവിശ്വാസത്തെ പിന്തുണച്ചു. 22 പേരുടെ പിന്തുണയാണ് അവിശ്വാസം പാസാകാന്‍ വേണ്ടത്. നഗരസഭയില്‍ ബിജെപി-യുഡിഎഫ് കൂട്ടുകെട്ടാണ് നടക്കുന്നതെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് ടി എ അസൈനാര്‍ ആരോപിച്ചു. അവിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ യുഡിഎഫില്‍ നിന്നും ബിജെപിയില്‍ നിന്നും ഓരോ അംഗങ്ങളാണ് പങ്കെടുത്തത്. ചര്‍ച്ചയ്ക്ക് ശേഷം ഇരുകൂട്ടരും വോട്ടടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. നഗരസഭയില്‍ 42 കൗണ്‍സില്‍ അംഗങ്ങളാണുള്ളത്. ഇതില്‍ യുഡിഎഫ് വിമതനടക്കം […]
കളമശേരി ബസ് കത്തിക്കൽ കേസ്; മൂന്ന് പ്രതികൾക്ക് തടവ് ശിക്ഷ വിധിച്ച് എൻഐഎ കോടതി
കളമശേരി ബസ് കത്തിക്കൽ കേസിൽ മൂന്ന് പ്രതികൾക്ക് തടവ് ശിക്ഷ വിധിച്ച് എൻഐ എ കോടതി. തടിയന്‍റവിട നസീറിനും, സാബിർ ബുഹാരിക്കും ഏഴുവർഷം തടവും താജുദീന് ആറുവർഷം തടവുമാണ് വിധിച്ചത്.താജുദീന് ആറുവർഷം തടവ്.റിമാൻഡ് കാലാവധി ശിക്ഷാകാലാവധിയായി പരിഗണിക്കും.കുറ്റക്കാർക്ക് പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. തടിയന്‍റവിട നസീറിന് 1,75,000 രൂപയാണ് പിഴ. സാബിർ 1,75,000 രൂപയും താജുദ്ദീൻ 1,10,000 രൂപയുമാണ് പിഴ. കളമശേരി ബസ് കത്തിക്കൽ കേസിൽ തടിയന്‍റവിട നസീർ അടക്കം മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കൊച്ചിയിലെ എൻഐഎ കോടതി […]
കളമശേരിയിലെ മണ്ണിടിച്ചില്‍: സുരക്ഷാവീഴ്ച അന്വേഷിക്കാന്‍ ഇന്ന് എഡിഎമ്മിന്റെ പരിശോധന നടക്കും
കൊച്ചി കളമശേരി ഇലക്ട്രോണിക് സിറ്റിയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞ് നാല് പേര്‍ മരിച്ച സംഭവത്തില്‍ ഇന്ന് എഡിഎമ്മിന്റെ നേതൃത്വത്തില്‍ പരിശോധന നടക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സുരക്ഷാവീഴ്ചയുണ്ടായോ എന്നാണ് വിദഗ്ധസംഘം പരിശോധിക്കുന്നത്. അഞ്ച് ദിവസത്തിനകം സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അനധികൃതമായ മണല്‍ ഊറ്റലാണ് നടക്കുന്നതെന്ന് നാട്ടുകാര്‍ ആക്ഷേപമുയര്‍ത്തുന്ന പശ്ചാത്തലത്തില്‍ ഇക്കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടക്കുമെന്നാണ് വിവരം. മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശമല്ല ഇതെന്നും അനധികൃതമായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതാണ് ദുരന്തത്തിന് വഴിവെച്ചതെന്നുമാണ് നാട്ടുകാരുടെ ആരോപണം. പ്രദേശത്തുനിന്ന് മണല്‍ ഊറ്റാനാണ് കമ്പനികള്‍ ശ്രമിക്കുന്നതെന്നും […]
തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുത്തു; വിദേശ വനിതയ്ക്ക് അയൽവാസിയുടെ ആക്രമണം
കൊച്ചി കളമശേരിയിൽ വിദേശ വനിതയ്ക്ക് നേരെ ആക്രമണമെന്ന് പരാതി. പരാതി നൽകിയത് എച്ച് എം ടി കോളനിക്ക് സമീപം മൂന്നുവർഷമായി സ്ഥിരതാമസമാക്കിയ മലേഷ്യൻ യുവതിയായ പൂജ തെരാഷാ സ്റ്റാൻസ്‌ലസാണ്. സമീപവാസി മരത്തടികൊണ്ട് അടിക്കാൻ വന്നെന്നും അസഭ്യം പറഞ്ഞെന്നും യുവതി പറഞ്ഞു. തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുത്തതാണ് പ്രശ്‌നകാരണമെന്ന് പരാതിക്കാരി പറയുന്നു. തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകിയത് ചോദ്യംചെയ്യുക മാത്രമാണ് ചെയ്‌തതെന്നാണ് അയൽവാസിയുടെ മറുപടി. കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർ, അനിമൽ വെൽഫെയർ ബോർഡ് തുടങ്ങിയവർക്കും പരാതി നൽകിയിട്ടുണ്ട്. […]
കളമശേരി മെഡിക്കല്‍ കോളേജ് കേസ് അന്വേഷണത്തിനെതിരെ ബന്ധുക്കള്‍ രംഗത്ത്
കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സയിലിരിക്കെ രോഗി മരിച്ച കേസിലെ പൊലീസ് അന്വേഷണത്തിനെതിരെ ബന്ധുക്കള്‍ രംഗത്ത്. ആശുപത്രിയുടെ വീഴ്ച പൊലീസ് നിസാരവത്ക്കരിക്കുകയാണെന്ന് മരിച്ച ഹാരിസിന്‍റെ ബന്ധുക്കള്‍ ആരോപിച്ചു. ഹാരിസ് മരിച്ചതിൽ മെഡിക്കൽ കോളജിന് വീഴ്ചയില്ലെന്നാണ് പൊലീസ് കണ്ടെത്തല്‍. കോവിഡ് രോഗിയായിരുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചത് കളമശേരി മെഡിക്കല്‍ കോളജിന്‍റെ വീഴ്ച കാരണമല്ലെന്നും ഇതുമായി ബനധപ്പെട്ട പരാതിയില്‍ തെളിവുകളില്ലെന്നും കാണിച്ച് പൊലീസ് രേഖാമൂലം ബന്ധുക്കള്‍ക്ക് അറിയിപ്പ് നല്‍കിയതോടെയാണ് പൊലീസിനെതിരെ പരസ്യ പ്രതികരണവുമായി കുടുംബം രംഗത്തെത്തിയത്. കഴിഞ്ഞ […]