Kerala

കാക്കനാട് ഫ്‌ളാറ്റിലെ കൊലപാതകം; അര്‍ഷാദിനെ എട്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

കാക്കനാട് ഫ്‌ളാറ്റിലെ കൊലപാതകക്കേസില്‍ പ്രതി അര്‍ഷാദിനെ 8 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കാക്കനാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ഇന്നലെ പുലര്‍ച്ചെയോടെയാണ് അര്‍ഷാദിനെ കാസര്‍ഗോഡ് ജയിലില്‍ നിന്നും കൊച്ചിയിലേക്ക് എത്തിച്ചത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസ് ആവശ്യത്തെ തുടര്‍ന്നാണ് വിശദമായ ചോദ്യം ചെയ്യലിനായി ഓഗസ്റ്റ് 27 വരെ അര്‍ഷാദിനെ കസ്റ്റഡിയില്‍ വിട്ടത്. വിശദമായി ചോദ്യം ചെയ്യുന്നതോടെ കൊലപാതക കാരണം വ്യക്തമാകും. മയക്കുമരുന്ന് ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത് […]

Kerala

കാക്കനാട് കൊലപാതകം ചെയ്തത് അർഷാദ് ഒറ്റയ്ക്ക്; നിഗമനത്തിൽ പൊലീസ്

കാക്കനാട് കൊലപാതകം ചെയ്തത് അർഷാദ് ഒറ്റയ്‌ക്കെന്ന് പൊലീസ് നിഗമനം. സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയത് താൻ ഒറ്റയ്ക്കാണെന്ന് അർഷാദ് പൊലീസിനോട് സമ്മതിച്ചതായാണ് സൂചന. സാഹചര്യ തെളിവുകൾ അടക്കം അർഷാദിന്റെ പങ്ക് മാത്രമാണ് വെളിപ്പെടുത്തുന്നതെന്ന നിഗമനത്തിൽ എത്തിയിരിക്കുകയാണ് പൊലീസ്. കൊലപാതക വിവരം പുറത്ത് വന്നതോടെയാണ് കൊല്ലപ്പെട്ട സജീവിനൊപ്പം ഫ്‌ളാറ്റിലുണ്ടായിരുന്ന അർഷാദിനെ കാണാതാകുന്നത്. ഇന്നലെ ഉച്ചക്ക് അർഷാദിന്റെ ഫോണും കൈക്കലാക്കിയ സജീവിന്റെ ഫോണും സ്വീച്ച് ഓഫായി. കോഴിക്കോട് തേഞ്ഞിപ്പലത്താണ് അവസാന ടവർ ലോക്കേഷൻ. സുഹൃത്തുകളുടെയും ബന്ധുകളുടെയും വീട്ടിൽ തെരച്ചിൽ നടത്തിയെങ്കിലും അർഷാദിനെ […]