Kerala

കാക്കനാട് ലഹരിക്കേസ് : പിടികൂടിയത് എംഡിഎംഎ അല്ല; വീര്യം കൂടിയ മറ്റൊരു ലഹരിമരുന്ന്

കാക്കനാട് ലഹരിമരുന്ന്‌ക്കേസിൽ പിടികൂടിയത് എംഡിഎംഎ അല്ലെന്ന് കെമിക്കൽ പരിശോധനാ റിപ്പോർട്ട്. എംഡിഎംഎക്ക് സമാനമായ മെതാംഫറ്റമൈൻ ആണ് പിടികൂടിയതെന്ന് തെളിഞ്ഞു. ( kakkanad drug case lab report ) കാക്കനാട്ടെ സർക്കാർ ലാബിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. മെത്ത് എന്നറിയപ്പെടുന്ന ലഹരി പാർട്ടികൾക്ക് ഉപയോഗിക്കുന്നതും വീര്യം കൂടിയതുമാണ്. എംഡിഎംഎ കൈവശം വച്ചതിന് തുല്യമായ ശിക്ഷ തന്നെയാണ് ഇതിനെന്നും എക്‌സൈസ് ക്രൈംബ്രാഞ്ച് അറിയിച്ചു. ഓഗസ്റ്റ് മാസത്തിലാണ് കൊച്ചി കാക്കനാട് ഒരു കോടി രൂപയുടെ ലഹരിമരുന്ന് സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെൻറും, […]

Kerala

കാക്കനാട് ലഹരിമരുന്ന് കേസ് അട്ടിമറി; അതൃപ്തി അറിയിച്ച് കസ്റ്റംസ്

കൊച്ചിയിൽ 11 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസിൽ അട്ടിമറി നടന്നതിൽ അതൃപ്തി അറിയിച്ച് കസ്റ്റംസ്. കേസ് അട്ടിമറിച്ചതിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു. അതേസമയം, കേസിൽ അട്ടിമറി നടന്നോയെന്നത് സംബന്ധിച്ച് എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം ഇന്നു തുടങ്ങും. ഇന്നലെ എക്സൈസ് സി.ഐ. ശങ്കറിൽ നിന്ന് കേസ് രേഖകൾ പുതിയ സംഘം ഏറ്റെടുത്തിരുന്നു. ജോയിന്റ് എക്സൈസ് കമ്മീഷണർ കെ.എ. നെൽസണാണ് കേസിൻ്റെ അന്വേഷണ ചുമതല. അറസ്റ്റിലുള്ള 5 പ്രതികളെ ഉടൻ ചോദ്യം ചെയ്യാനുള്ള നടപടിയും ആരംഭിക്കും. […]

Kerala

കാക്കനാട് ലഹരിമരുന്ന് കേസ്; പ്രതികൾ കേരളത്തിലെത്തിച്ചത് 10 കോടിയിലധികം രൂപയുടെ ലഹരിമരുന്ന്

കൊച്ചി കാക്കനാട് ലഹരിമരുന്ന് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികൾ കേരളത്തിലേക്ക് എത്തിച്ചത് പത്തു കോടിയിലധികം രൂപയുടെ ലഹരിമരുന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതിൽ ഒട്ടുമിക്കതും വിൽപ്പന നടത്തി എന്നും എക്സൈസ് കണ്ടെത്തി. ഒടുവിൽ എത്തിച്ച രണ്ട് കിലോ എംഡിഎംഎയിൽ ഒന്നരകിലോയും പ്രതികൾ വിൽപ്പന നടത്തിയിട്ടുണ്ട്. പ്രതികളുടെ ഡയറിയിൽ കണ്ടെത്തിയ വിലാസങ്ങൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് എക്സൈസ്. കാക്കനാട് ലഹരി മരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് ഇന്നലെ നാലിടങ്ങളിൽ എക്സൈസ് റെയ്ഡ് നടത്തിയിരുന്നു. വയനാട്, ഇടുക്കി […]