Kerala

കാക്കനാട് ലഹരിക്കടത്ത് കേസ് : സാമ്പത്തിക സ്രോതസ് അന്വേഷിക്കാന്‍ ഇ.ഡിയും എക്സൈസ് ക്രൈംബ്രാഞ്ചും

കാക്കനാട് ലഹരിക്കടത്ത് കേസില്‍ സാമ്പത്തിക സ്രോതസ് അന്വേഷിക്കാന്‍ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റും എക്സൈസ് ക്രൈംബ്രാഞ്ചും. പിടികൂടിയ മയക്കുമരുന്ന് സംഘടിപ്പിക്കാന്‍ 12 കോടി രൂപ സമാഹരിച്ച സംഭവത്തിലാണ് അന്വേഷണം. കാക്കനാട് ലഹരിക്കടത്ത് കേസില്‍ വലിയ തുക നിക്ഷേപമായി വന്നിട്ടുണ്ടാകാമെന്നാണ് ഇഡി വിലയിരുത്തല്‍. കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതായി പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് വാങ്ങാന്‍ നിക്ഷേപമിറക്കിയ കൂടുതല്‍ പേര്‍ ഉണ്ടാകാമെന്നും എന്നാല്‍ഇവരെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നും ഇഡി വ്യക്തമാക്കുന്നു. സംഭവത്തില്‍എക്സൈസ് ക്രൈംബ്രാഞ്ചില്‍ നിന്നും വിവരം ശേഖരിച്ച ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന […]

Kerala

കാക്കനാട് എംഡിഎംഎ പിടികൂടിയ കേസ്; കൂടുതല്‍ പേര്‍ക്ക് നോട്ടിസ്

കാക്കനാട് എംഡിഎംഎ പിടികൂടിയ കേസില്‍ കൂടുതല്‍ പേര്‍ക്ക് നോട്ടിസ് അയച്ച് എക്‌സൈസ് ക്രൈംബ്രാഞ്ച്. വയനാട്, ഇടുക്കി എന്നിവിടങ്ങളില്‍ റിസോര്‍ട്ട് നടത്തുന്നവര്‍ക്കടക്കം 12 പേര്‍ക്കാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. കാക്കനാട് എംഡിഎംഎ പിടികൂടിയ കേസില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുകയാണ്. വയനാട്, ഇടുക്കി എന്നിവിടങ്ങളിലെ റിസോര്‍ട്ട് ഉടമകളെ അടക്കം ചോദ്യംചെയ്യാന്‍ എക്‌സൈസ് തീരുമാനിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് 12 പേര്‍ക്കാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയിരിക്കുന്നത്. സെപ്റ്റംബര്‍ 2,3 തീയതികളില്‍ ഹാജരാകാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നതും. നിലവില്‍ എക്‌സൈസ് ക്രൈംബ്രാഞ്ചിന്റെ […]

Kerala

കാക്കനാട് ലഹരി മരുന്ന് കേസ് : അഞ്ച് പ്രതികളെയും എക്സൈസ് ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു

കൊച്ചി എംഡിഎംഎ കേസിലെ അഞ്ച് പ്രതികളെയും എക്സൈസ് ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. എറണാകുളം അഡിഷണൽ സെഷൻസ് കോടതിയാണ് പ്രതികൾക്ക് അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. പ്രതികളെ ചെന്നൈ, പോണ്ടിച്ചേരി, വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ തെളിവെടുപ്പിന് കൊണ്ടുപോകണമെന്ന് അന്വേഷണ സ൦ഘ൦ ആവശ്യപ്പെടുകയായിരുന്നു. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും ലഹരി മരുന്നിന്റെ ഉറവിടം കണ്ടെത്തണമെന്നും എക്‌സൈസ്. കാക്കനാട്ടെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നിന്നാണ് എക്സൈസ്, കസ്റ്റംസ് സംയുക്ത ഓപ്പറേഷനിൽ അഞ്ചംഗ സംഘം പിടിയിലായത്. പ്രതികളുടെ കാറിലും താമസ സ്ഥലത്തും രണ്ട് […]

Kerala

കാക്കനാട് ലഹരിക്കടത്ത് പ്രതികളുടെ കൈയിൽ മാൻ കൊമ്പ് കണ്ടെടുത്ത സംഭവം വനംവകുപ്പ് അന്വേഷിക്കും

കാക്കനാട് ലഹരിക്കടത്ത് പ്രതികളുടെ കൈയിൽ മാൻ കൊമ്പ് കണ്ടെടുത്ത സംഭവത്തിൽ വനംവകുപ്പ് അന്വേഷിക്കും. വനം വകുപ്പ് ഉദ്യോഗസ്ഥർ എക്‌സൈസ് ഓഫീസിലെത്തി. പ്രതികളിൽ മാൻകൊമ്പ് കണ്ടെടുത്ത സംഭവം മഹസറിൽ രേഖപ്പെടുത്തിയിരുന്നില്ല. കേസ് അട്ടിമറിയിയുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം പൂർത്തിയായി.അട്ടിമറിയിൽ ഉദ്യോഗസ്ഥ വീഴ്ച്ചയാണ് പരിശോധിക്കുന്നതെന്ന് എക്‌സൈസ് അഡിഷണൽ കമ്മീഷണർ അബ്ദുൾ റഷീദ് അറിയിച്ചു.കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും വിവരം ശേഖരിച്ചു. റിപ്പോർട്ട് ഉടൻ കൈമാറും. അതേസമയം കേസിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദൻ. […]

Kerala

കാക്കനാട് ലഹരിമരുന്ന് സംഭവം; പ്രതികൾ കോടികളുടെ ലഹരിമരുന്ന് കടത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ

കാക്കനാട് ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ പ്രതികൾ കോടികളുടെ ലഹരിമരുന്ന് കേരളത്തിലേക്ക് കടത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എക്സൈസ് ഇൻസ്പെക്ടർ എൻ ശങ്കർ ട്വന്‍റിഫോറിനോട്. കേസിൽ കൂടുതൽ പ്രതികൾ ഇനിയും പിടിയിലാകും.വലയിൽ ആയിരിക്കുന്നത് കേരളത്തിൽ ലഹരി വിൽക്കുന്ന മുഖ്യ സംഘങ്ങളിൽ ഒരു കൂട്ടം കാക്കനാട് ലഹരിമരുന്ന് കേസിലെ പ്രതികൾ കോടിക്കണക്കിനു രൂപയുടെ ലഹരിമരുന്ന് കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ട് എന്നാണ് അന്വേഷണ സംഘം വ്യക്തമാകുന്നത്. ഇന്നലെ മാത്രം 11 കോടി രൂപയുടെ എംഡിഎംഎ പിടികൂടിയിരുന്നു. ഇപ്പോൾ വലയിൽ ആയിരിക്കുന്നത് സംസ്ഥാനത്ത് ലഹരി മരുന്ന് […]

Kerala

കാക്കനാട് കരുണാലയത്തില്‍ 27 അന്തേവാസികള്‍ ഉള്‍പ്പെടെ 30 പേര്‍ക്ക് കോവിഡ്

കരുണാലയത്തിന്‍റെ ഒരു നില ഫസ്റ്റ് ലെവല്‍ ട്രീറ്റ്മെന്‍റ് സെന്‍ററാക്കി മാറ്റി രോഗബാധിതര്‍ക്ക് ഇവിടെ തന്നെ ചികിത്സ ആരംഭിച്ചിട്ടുണ്ട് കാക്കനാട് കരുണാലയത്തില്‍ 27 അന്തേവാസികള്‍ ഉള്‍പ്പെടെ 30 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മൂന്ന് കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കാക്കനാട് കരുണാലയത്തിലാണ് ഇന്ന് കൂടുതല്‍ പേരുടെ പരിശോധന ഫലം പൊസിറ്റീവായത്. 26 അന്തേവാസികളുള്‍പ്പെടെ 30 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കന്യാസ്ത്രീകളും ജോലിക്കാരും അന്തേവാസികളും ഉള്‍പ്പടെ 141 പേരാണ് ഇവിടെ താമസിക്കുന്നത്. 51 പേരുടെ പരിശോധന ഫലങ്ങളാണ് […]