International

’20 വർഷം മുൻപുള്ളവരല്ല ഞങ്ങൾ’; കാബൂൾ തെരുവിൽ പ്രതിഷേധവുമായി സ്ത്രീകൾ

താലിബാനെതിരെ പ്രതിഷേധവുമായി സ്ത്രീകൾ തെരുവിൽ. കാബൂളിലെ തെരുവിലാണ് സമത്വവും നീതിയും ജനാധിപത്യവും ആവശ്യപ്പെട്ട് സ്ത്രീകൾ പ്രതിഷേധിച്ചത്. 20 വർഷം മുൻപുണ്ടായിരുന്ന ആളുകളല്ല തങ്ങളെന്ന മുദ്രാവാക്യവുമാണ് അവർ തെരുവിലിറങ്ങിയത്. താലിബാൻ അധികാരത്തിലേറിയതിനു ശേഷം പല തവണ പലയിടങ്ങളിലായി സ്ത്രീകൾ പ്രതിഷേധിച്ചിരുന്നു. (Women Kabul march rights) അതേസമയം, താലിബാൻ നടത്തിയ വിജയാഘോഷത്തിൽ കൊല്ലപ്പെട്ടത് നിരവധി ആളുകളെന്ന് റിപ്പോർട്ട്. കാബൂളിൽ താലിബാൻ വെടിയുതിർത്ത് വിജയാഘോഷം നടത്തുന്നതിനിടെ കുട്ടികളടക്കം നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അഫ്ഗാൻ വാർത്താ ഏജൻസി […]

International

കാബൂളിൽ അമേരിക്കൻ ഡ്രോൺ ആക്രമണം ; 9 മരണം

കാബൂളിലെ അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ 9 മരണം. മരിച്ചവരിൽ സാധാരണക്കാരാണ് കൂടുതലുമെന്ന് ഔദ്യോ​ഗിക സ്ഥിരീകരണം പുറത്ത് വന്നു. രണ്ട് ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നുണ്ട്. ഇവർ മൂന്ന് പേരും ഒരു കുടുംബത്തിലേതാണെന്നാണ് റിപ്പോർട്ട്. ഇന്നലെയായിരുന്നു അമേരിക്കയുടെ ആക്രമണം. ആക്രമണം നടത്താനായി വിമാനത്താവളത്തിലേക്ക് വരികയായിരുന്ന ചാവേറുകളുടെ വാഹനത്തിന് നേരെയാണ് യുഎസ് ഡ്രോൺ ആക്രമണം നടത്തിയത്. കാബൂൾ വിമാനത്താവളത്തിൽ നടത്തിയത് സ്വയം പ്രതിരോധ നീക്കമാണെന്നാണ് അമേരിക്കയുടെ വിശദീകരണം. അഫ്​ഗാനിസ്താനിൽ രണ്ട് ദിവസത്തിനിടെ അമേരിക്ക നടത്തുന്ന രണ്ടാമത്തെ വ്യോമാക്രമണമാണ് […]

India

കാബൂളിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികൾ ഓഗസ്റ്റ് 31 ന് മുൻപ് പൂർത്തിയാക്കുമെന്ന് ഇന്ത്യ; അഫ്ഗാൻ വിഷയത്തിൽ സർവ കക്ഷിയോഗം നാളെ

കാബൂളിൽ നിന്നുള്ള ഒഴിപ്പിയ്ക്കൽ നടപടികൾ ഓഗസ്റ്റ് 31 ന് മുൻപ് പൂർത്തിയാക്കാൻ തിരുമാനിച്ച് ഇന്ത്യ. അഫ്ഗാനിൽ ഉള്ള ഇന്ത്യക്കാരോട് എത്രയും വേഗം മടകയാത്രയ്ക്ക് തയ്യാറാകാൻ നിർദേശിച്ചു. അഫ്ഗാനിൽ ഇന്ത്യ നടത്തുന്ന രക്ഷാ പ്രപർത്തനങ്ങൾ തുടരുകയാണ്. പ്രതിദിനം രണ്ട് വിമാനങ്ങളാണ് കാബൂളിൽ നിന്ന് ഡൽഹിയിൽ എത്തുന്നത്. ഈ മാസം 31 ന് മുൻപ് ഒഴിപ്പിക്കൽ നടപടി പൂർത്തിയാക്കാനാണ് ഇപ്പോഴത്തെ ഇന്ത്യയുടെ ശ്രമം. ഇതിന് തുടർച്ച എന്ന രീതിയിലാണ് നാളത്തെ സർവ കക്ഷിയോഗം. അഫ്ഗാൻ നയം പ്രഖ്യാപിക്കുന്നതിന് മുൻപ് വ്യത്യസ്ത […]

International

അഫ്ഗാൻ: വിമാനത്തിന്റെ ചക്രത്തിൽ തൂങ്ങി രക്ഷപെടാൻ ശ്രമിച്ച രണ്ട് പേർ വീണു മരിച്ചു

അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചടക്കിയതോടെ ഏത് വിധേനെയും അഫ്ഗാനിൽ നിന്ന് പുറത്ത് കടക്കൻ ശ്രമിക്കുകയാണ് വലിയൊരു വിഭാഗം ജനങ്ങൾ. പ്രാണന് വേണ്ടി പലായനം ചെയ്യുന്നവരുടെ നിലവിളിയും ഓട്ടവും മാത്രമാണ് എങ്ങും. കാബൂൾ വിമാനത്താവളത്തിൽ ഇരച്ചുകയറിയ ജനങ്ങൾ മുന്നിൽ കണ്ട വിമാനങ്ങളിലെല്ലാം എങ്ങനെങ്കിലും കയറിപ്പറ്റാൻ ശ്രമിക്കുന്ന ജനങ്ങളുടെ ദൃശ്യനാണ് ഇതിനകം സമൂഹ മാധ്യമങ്ങളിൽ പ്രചാരം നേടി കഴിഞ്ഞു. അതിനിടെയാണ് വിമാനത്തിന്റെ ചക്രത്തിൽ ശരീരം ബന്ധിച്ച് രക്ഷപെടാൻ ശ്രമിച്ച രണ്ട് പേർ താഴെ വീഴുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്. വിമാനത്തിന്റെ ചക്രത്തിൽ […]

International

കാബൂൾ വിമാനത്താവളം അടച്ചു; എയർ ഇന്ത്യ വിമാന സർവീസ് റദ്ദാക്കി

കാബൂൾ വിമാനത്താവളം അടച്ചു. തുടർന്ന് എയർ ഇന്ത്യ ഇന്ന് നടത്താനിരുന്ന സർവീസുകൾ റദ്ദാക്കി. കാബൂളിലേക്ക് ഉള്ള എല്ലാ വാണിജ്യ സർവീസുകളും റദ്ദാക്കി. (kabul airport closed) കാബൂളിൽ കുടുങ്ങിയ ഇന്ത്യക്കാരെ കൊണ്ടുവരാനായി നേരത്തെ അഫ്ഗാനിസ്ഥാനിലേക്ക് അടിയന്തരമായി എയർ ഇന്ത്യ വിമാനം പുറപ്പെടാൻ തീരുമാനമായിരുന്നു. ഡൽഹിയിൽ നിന്ന് രാത്രി 8.30 ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം ഉച്ചയ്ക്ക് 12.30ന് കാബൂളിലേക്ക് പുറപ്പെടാനാണ് പുനഃക്രമീകരിച്ചിരുന്നത്. രണ്ട് വിമാനങ്ങള്‍ കൂടി തയാറാക്കി നിര്‍ത്താന്‍ എയര്‍ ഇന്ത്യക്ക് കേന്ദ്രസര്‍ക്കാര്‍ നിർദേശവും നല്‍കിയിരുന്നു. […]

International

കാബൂൾ വിമാനത്താവളത്തിൽ വെടിവയ്പ്പ്; നിരവധി പേർ മരണപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ

കാബൂൾ വിമാനത്താവളത്തിൽ വെടിവയ്പ്പ്. നിരവധി പേർ മരണപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹമീദ് കർസായ് രാജ്യാന്തര വിമാനത്താവളത്തിൽ വെടുവയ്പ്പ് തുടരുന്നെന്ന് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു. (kabul airport firing) രാജ്യം വിടാൻ എത്തിയവരുടെ തിക്കും തിരക്കനെയും തുടർന്നാണ് കാബൂൾ വിമാനത്താവളത്തിൽ വെടിവെയ്പ് ഉണ്ടായതെന്നാണ് റിപ്പോർട്ട്. കാബൂൾ നഗരം താലിബാൻ പിടിച്ചെടുത്തതോടെ രാജ്യത്തുനിന്നും രക്ഷപ്പെടുത്തതിനായി ആളുകൾ കൂട്ടമായെത്തിയതാണ് സംഘർഷത്തിനിടയാക്കിയത്. തിക്കും തിരക്കും നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവയ്‌ക്കുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. തുടർന്ന് വിമാനത്താവളം അടച്ചിട്ട് മുഴുവൻ സർവ്വീസുകളും […]