Kerala

തൃക്കാക്കരയിൽ തിളങ്ങി നിൽക്കുന്നത് യുഡിഎഫാണ്; കെ വി തോമസ്‌ പാർട്ടിയിൽ ഇല്ലെന്ന് ബെന്നി ബെഹന്നാൻ എം.പി

തൃക്കാക്കരയിൽ ഇടത് മുന്നണിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ച മുതിര്‍ന്ന കോൺഗ്രസ് നേതാവ് കെ.വി തോമസിനെതിരെ ബെന്നി ബെഹന്നാൻ എം.പി. കെ വി തോമസ്‌ കോൺഗ്രസ് പാർട്ടിയിൽ ഇല്ലെന്ന് ബെന്നി ബെഹന്നാൻ. നിലവിൽ എഐസിസി അംഗമല്ലെന്ന് അദ്ദേഹം വ്യകതമാക്കി. എഐസിസിയുടെ കാലാവധി കഴിഞ്ഞു. പുതിയ ആളുകളെ തെരഞ്ഞെടുക്കാൻ പോകുന്നതേയുള്ളു. സാങ്കേതികമായി തോമസ് മാഷോ ഞാനോ എഐസിസി മെമ്പർ അല്ല. ഇപ്പോൾ അദ്ദേഹം എടുത്തിരിക്കുന്ന നിലപാടിനെ പറ്റി കൂടുതലൊന്നും പറയാനില്ല. വർഷങ്ങളായിട്ട് പാർട്ടിയിൽ നിന്ന് പുറത്തേക്ക് പോകാനുള്ള ഗൂഢാലോചനയാണ് നടത്തിയത്.അതിനൊരു അവസാനം […]

Kerala

വാഗ്‌ദാനം കൊടുത്ത് സ്വീകരിക്കേണ്ട ആളല്ല കെ വി തോമസ്; ഇനിയും ആരെങ്കിലും ഉണ്ടെങ്കിൽ സ്വാഗതം ചെയ്യുന്നെന്ന് ഇ പി ജയരാജൻ

തൃക്കാക്കരയിൽ കെ വി തോമസ് വരുന്നത്ത് സന്തോഷകരമെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന്‍. അദ്ദേഹത്തെ ഒരുക്കലും ചെറുതായി കാണാൻ പാടില്ല. അദ്ദേഹം ഇന്ത്യയിലെ തന്നെ ഉന്നതനായ നേതാവാണ്. അദ്ദേഹത്തിന് പോലും കോൺഗ്രസിനെ രക്ഷിക്കാനായില്ലെന്ന് ഇ പി ജയരാജൻ വ്യകത്മാക്കി. അദ്ദേഹത്തിന്റെ രാഷ്ട്രീയം നിശ്ചയിക്കാൻ അദ്ദേഹത്തിന് തന്നെ കഴിവും പ്രാപ്‌തിയുമുണ്ട്. കെ വി തോമസ് വാഗ്‌ദാനം കൊടുത്ത് സ്വീകരിക്കേണ്ട ആളല്ല. ഇനിയും ആരെങ്കിലും ഉണ്ടെങ്കിലും അവരെയും ഞങ്ങൾ പാർട്ടിയിലേക്ക് സ്വീകരിക്കും. ഞങ്ങൾ കോൺഗ്രസ് നയങ്ങളെ […]

Kerala

കെ.വി.തോമസ് കോണ്‍ഗ്രസിലില്ല; പുറത്താക്കേണ്ടി വന്നാല്‍ പുറത്താക്കുമെന്ന് കെ.സുധാകരന്‍

കെ.വി.തോമസ് സാങ്കേതികമായി പാര്‍ട്ടിക്കകത്തല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ടി വന്നാല്‍ പുറത്താക്കുമെന്നും ട്വന്റിഫോറിനോട് മുന്നറിയിപ്പ് നല്‍കി. പാര്‍ട്ടിയുമായി ബന്ധമില്ലാത്തയാള്‍ എവിടെ പോയാലും പ്രശ്‌നമില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പമെന്ന് പ്രഖ്യാപിച്ചാല്‍ തുടര്‍ നടപടിയുറപ്പെന്നും കെ.സുധാകരന്‍ പറഞ്ഞു. കെ.വി.തോമസിന്റെ കാര്യം കഴിഞ്ഞ കഥയാണ്. അതിനി ആവര്‍ത്തിക്കാന്‍ താല്‍പര്യമില്ല. അദ്ദേഹത്തെക്കുറിച്ച് സംസാരിക്കാന്‍ പോലും താല്‍പര്യമില്ല. അദ്ദേഹം ഇടതുമുന്നണിയിലേക്ക് പോകുമോ പോകാതിരിക്കുകയോ ചെയ്യട്ടെ അതുകൊണ്ട് കോണ്‍ഗ്രസിന് എന്തു പ്രശ്‌നമാണുള്ളത്. പാര്‍ട്ടിയുമായി ബന്ധമില്ലാത്തയാണ് എവിടെ പോയാലും എന്തു പ്രശ്‌നമാണുള്ളതെന്നും കെപിസിസി പ്രസിഡന്റ് […]

Kerala

കേരളത്തിലെ കോണ്‍ഗ്രസിന് ഏകാധിപത്യ സ്വഭാവമെന്ന് കെ.വി.തോമസ്

കേരളത്തിലെ കോണ്‍ഗ്രസിന് ഏകാധിപത്യ സ്വഭാവമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് കെ.വി.തോമസ്. തൃക്കാക്കരയില്‍ പിന്തുണ ആര്‍ക്കെന്നത് ഈ മാസം 10ന് പ്രഖ്യാപിക്കും. തൃക്കാക്കരയില്‍ പ്രചാരണത്തിനിറങ്ങാന്‍ യുഡിഎഫ് ക്ഷണിച്ചിട്ടില്ലെന്നും കെ.വി.തോമസ് പറഞ്ഞു . മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കെ.വി.തോമസ് പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതുവരെ അങ്ങനെ കണ്‍വെന്‍ഷനെ സംബന്ധിച്ച് ഒരു ക്ഷണവും ലഭിച്ചിട്ടില്ല. ക്ഷണം വരുമ്പോള്‍ അതിനെക്കുറിച്ചുള്ള നിലപാട് പ്രഖ്യാപിക്കുമെന്നും കെ.വി.തോമസ് വ്യക്തമാക്കുന്നു. കോണ്‍ഗ്രസിന്റെ ജനാധിപത്യം എവിടെ പോയി. അത് തകരുകയാണ്, ദേശീയതലത്തിലും സംസ്ഥാന തലത്തിലും. […]

Kerala

കെ.വി.തോമസ് എല്‍ഡിഎഫിന് വേണ്ടി തൃക്കാക്കരയില്‍ പ്രചാരണത്തിനിറങ്ങും പി.സി.ചാക്കോ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ.വി.തോമസ് എല്‍ഡിഎഫിനു വേണ്ടി പ്രചരണത്തിനിറങ്ങുമെന്ന് എന്‍പിസി അധ്യക്ഷന്‍ പി.സി.ചാക്കോ. ഒരു രാഷ്ട്രീയ മത്സരത്തിന് യുഡിഎഫ് തയ്യാറാവാത്ത സാഹചര്യമാണ് തൃക്കാക്കരയില്‍ ഉള്ളത്. തോമസ് മാഷ് കൂടി രംഗത്തിറങ്ങുന്നതോടെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍കൈ ലഭിക്കുമെന്നുറപ്പാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ.വി തോമസ് എല്‍ഡിഎഫി നു വേണ്ടി പ്രചരണത്തിനിറങ്ങും. ഒരു രാഷ്ട്രീയ മത്സരത്തിന് യുഡിഎഫ് തയ്യാറാവാത്ത സാഹചര്യമാണ് […]

Kerala

കെ വി തോമസിന് എഐസിസി നോട്ടിസ്

കെ വി തോമസിന് കാരണം കാണിക്കൽ നോട്ടിസ് നൽകി ഹൈക്കമാൻഡ്. പാർട്ടി വിലക്ക് ലംഘിച്ച് പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിനാണ് നടപടി. കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ നൽകിയ പരാതിയിലാണ് ഹൈക്കമാൻഡിന്റെ നടപടി. കെ വി തോമസ് ഒരാഴ്‌ചയ്‌ക്കകം മറുപടി നൽകണമെന്ന് എഐസിസി അച്ചടക്ക സമിതി ആവശ്യപ്പെട്ടു. കെ വി തോമസിന്റെ മറുപടി ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് താരിഖ് അൻവർ അറിയിച്ചു. ഇതിനിടെ കെ വി തോമസ് കോൺഗ്രസിനെ ഒറ്റിക്കൊടുത്തെന്ന് കെപിസിസി അധ്യക്ഷൻ […]

Kerala

കെ.വി തോമസിനെ ക്ഷണിച്ചത് കോൺഗ്രസ് പ്രതിനിധിയായി; പാർട്ടി പുറത്താക്കിയാൽ സംരക്ഷിക്കുമോയെന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ല: സീതാറാം യെച്ചൂരി

സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസിനെ ക്ഷണിച്ചത് കോൺഗ്രസ് പ്രതിനിധിയെന്ന നിലയിലെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാർട്ടി പുറത്താക്കിയാൽ സംരക്ഷിക്കുമോയെന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ല. മതേതര ഐക്യത്തിൽ സഹകരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. ഇന്ത്യയെ സംരക്ഷിക്കണമെന്നുള്ളവർ ഒന്നിച്ച് നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ നടക്കുന്ന സിപിഐഎം പാ‍ർട്ടി കോൺഗ്രസ് സെമിനാറിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് ഇന്ന് പങ്കെടുക്കും. വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം […]

Kerala

സിപിഐഎം സെമിനാറിൽ പങ്കെടുക്കാൻ സോണിയ ഗാന്ധിയോട് അനുമതി തേടി, കത്ത് നേതൃത്വത്തിന്റെ പരിഗണനയിൽ; കെ വി തോമസ്

സി പി ഐ എം സെമിനാറിൽ പങ്കെടുക്കാൻ സോണിയ ഗാന്ധിയോട് അനുമതി തേടിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. കത്ത് നേതൃത്വത്തിന്റെ പരിഗണനയിലാണെന്ന് അദ്ദേഹം ട്വന്റി ഫോറിനോട് പറഞ്ഞു. ഒൻപതാം തിയതി വരെ സമയമുണ്ട്. തീരുമാനം ഹൈക്കമാൻഡ് നിലപാട് അറിഞ്ഞ ശേഷമെന്ന് കെ വി തോമസ് പ്രതികരിച്ചു. പങ്കെടുക്കണമോയെന്ന കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷയാണ് തീരുമാനമെടുക്കേണ്ടത്. കണ്ണൂരിൽ നടക്കുന്നത് ദേശീയ സമ്മേളനമാണ്. ദേശീയ തലത്തിൽ പാർട്ടികൾ തമ്മിൽ ഐക്യം നിലനിൽക്കുന്നുണ്ട്. എന്നാൽ സംസ്ഥാന തലത്തിൽ അങ്ങനെയല്ല. […]

Kerala

‘ചാരക്കേസിൽ കെ. കരുണാകരനെ ബലിയാടാക്കി; നിരപരാധിത്വം തെളിയും’: കെ. വി തോമസ്

ഐഎസ്ആർഒ ചാരക്കേസിൽ മുൻ മുഖ്യമന്ത്രി കെ.കരുണാകാരനെ ബലിയാടാക്കുകയായിരുന്നുവെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ.വി തോമസ്. കെ കരുണാകാരൻ നിരപരാധിയാണെന്ന് തെളിയും. അദ്ദേഹത്തിന് നിതി ലഭിച്ചില്ല. അദ്ദേഹത്തെ കുടുക്കാൻ പലരും ശ്രമിച്ചിരുന്നുവെന്നും കെ.വി തോമസ് കൊച്ചിയിൽ പറഞ്ഞു. ചാരക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന സുപ്രിംകോടതിയുടെ നിർണായക വിധി പുറത്തുവന്നതിന് പിന്നാലെയാണ് കെ. വി തോമസിന്റെ വെളിപ്പെടുത്തൽ. കരുണാകരനെ ചിലർ മനഃപൂർവം കുടുക്കുകയായിരുന്നുവെന്നാണ് കെ. വി തോമസ് വ്യക്തമാക്കിയിരിക്കുന്നത്. രമൺ ശ്രീവാസ്തവയെ കരുണാകരൻ സസ്‌പെൻഡ് ചെയ്തത് ദുഃഖത്തോടെയായിരുന്നുവെന്നും കെ. വി […]