Kerala

ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രക്ഷോഭം; സംഘര്‍ഷം

മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം. പലയിടങ്ങളിലും മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലീലിന്റെ രാജി ആവശ്യപ്പെട്ട് എം.എസ്.എഫ് പ്രവര്‍ത്തകര്‍ വിവിധ ജില്ലകളില്‍ മാർച്ച് നടത്തി. കോഴിക്കോട് എംഎസ്എഫ് മാര്‍ച്ചിന് നേരെ ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. മലപ്പുറത്തും കോട്ടയത്തും എറണാകുളത്തും എംഎസ്എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് എബിവിപി നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. മഹിളാ മോർച്ചാ പ്രവര്‍ത്തകരും സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. കെഎസ്‍യുവിന്‍റെ നേതൃത്വത്തിൽ കോട്ടയം […]

Kerala

ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നു യുവജനസംഘടനകളുടെ പ്രതിഷേധം

മന്ത്രി കെ. ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് യുവജനസംഘടനകളുടെ പ്രതിഷേധം. സെക്രട്ടേറിയറ്റിലേക്ക് യൂത്ത് ലീഗ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ എല്ലാ ജില്ലകളിലും നടത്തിയ പ്രതിഷേധ മാര്‍ച്ചുകള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസ് ജലപീരങ്കിയും ഗ്രെനേഡും പ്രയോഗിച്ചു. വളാഞ്ചേരിയിലെ ജലീലിന്‍റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് റോഡില്‍ തടഞ്ഞു. തൃശൂര്‍ കമ്മീഷണര്‍ ഓഫീസിലേക്ക് ബിജെപി -യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ ബി ഗോപാലകൃഷ്ണന് പരിക്കേറ്റു. സെക്രട്ടറിയേറ്റിന് മുന്നിലേക്ക് പ്രതിഷേധവുമായി […]

Kerala

ഇന്നലെ നടന്നത് പ്രാഥമിക ചോദ്യം ചെയ്യല്‍: ജലീലിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്തേക്കും

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്‌തേക്കും. പ്രാഥമിക ചോദ്യം ചെയ്യല്‍ മാത്രമാണ് പൂര്‍ത്തിയായതെന്ന് ഇഡി അറിയിച്ചു. ഇഡിയുടെ ചോദ്യം ചെയ്യലിന് ശേഷം മന്ത്രി ജലീല്‍ അജ്ഞാതവാസത്തിലാണുള്ളത്‍. മന്ത്രി തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തിയിട്ടില്ല. മന്ത്രി വളാഞ്ചേരിയിലെ വീട്ടിലുണ്ടെന്നാണ് മന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിവരം. കെ.ടി. ജലീലിന്റെ ഉത്തരങ്ങളില്‍ പൂര്‍ണ തൃപ്തിയില്ലാതെയാണ് കഴിഞ്ഞ ദിവസം ഇ.ഡി. അദ്ദേഹത്തെ വിട്ടയച്ചതെന്നാണ് സൂചനകള്‍. മന്ത്രിയുടെ ഉത്തരങ്ങളില്‍ വ്യക്തത വരുത്താനായി ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിച്ചേക്കുമെന്നാണ് എന്‍ഫോഴ്സ്മെന്‍റ് […]

Kerala

സ്വപ്‌ന സുരേഷുമായി ഫോണിൽ ബന്ധപ്പെട്ടത് യുഎഇ കോൺസൽ ജനറലിന്റെ നിർദ്ദേശപ്രകാരം: കെ ടി ജലീൽ

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി ഫോണിൽ ബന്ധപ്പെട്ടത് യുഎഇ കോൺസൽ ജനറലിന്റെ നിർദ്ദേശ പ്രകാരമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ. 2020 മെയ് 27ന് യുഎഇ കോൺസൽ ജനറലിന്റെ ഔദ്യോഗിക ഫോണിൽ സന്ദേശം ലഭിച്ചു. റംസാനോട് അനുബന്ധിച്ച് യുഎഇ കോൺസുലേറ്റ് ഭക്ഷണം വിതരണം ചെയ്യാറുണ്ടെന്നും താൻ അതിൽ നേരത്തെ പങ്കെടുത്തിട്ടുണ്ടെന്നും മന്ത്രി. ഭക്ഷണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ടായിരുന്നു സന്ദേശം. ഭക്ഷണക്കിറ്റുകളുണ്ടെന്നും വിതരണം ചെയ്യാൻ താത്പര്യമുണ്ടെങ്കിൽ അറിയിക്കാനും ജനറൽ പറഞ്ഞു. മെസേജിന് മറുപടിയായി കൺസ്യൂമർഫെഡുമായി […]