തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കുഴല്‍പണമിടപാടില്‍പ്പെട്ട ബി.ജെ.പിക്ക് തിരിച്ചടിയായി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരായ കേസുകള്‍. കാസർകോട് രജിസ്റ്റർ ചെയ്ത കേസില്‍ ക്രൈംബ്രാഞ്ച് തുടർനടപടി തുടങ്ങി. സി.കെ ജാനുവിന് പണം നല്കിയ സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി പൊലീസ് ഇന്ന് കേസ് രജിസ്റ്റർ ചെയ്യും. തെരഞ്ഞെടുപ്പില്‍ കോഴ വാഗ്ദാനം ചെയ്ത സംഭവത്തില്‍ രണ്ട് കേസിലാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ഉള്‍പ്പെട്ടിരിക്കുന്നത്. മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്ന സുന്ദരക്ക് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന് പണം നല്‍കിയെന്നതാണ് ആദ്യ കേസ്. ബദിയെടുക്ക […]
Tag: K Surendran
ബിജെപി കള്ളപ്പണക്കേസ്: കേസന്വേഷണം ഇന്ന് ഇഡി ഏറ്റെടുക്കും
ബിജെപി കള്ളപ്പണക്കേസിൽ ധർമരാജന്റെ മൊഴികളിൽ വൈരുധ്യം. പോലീസിന് നൽകിയ മൊഴിയിലും പണം വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയിൽ നൽകിയ ഹർജിയിലുമാണ് വ്യത്യസ്ത വിവരങ്ങൾ ഉള്ളത്. ഇക്കാര്യം ചൂണ്ടി കാണിച്ച് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകും. ധർമ്മരാജന്റെ കർണാടകയിലെ സുഹൃത്ത് സുധീർ സിങിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. കേസിന്റെ അന്വേഷണം ഇന്ന് ഇഡി ഏറ്റെടുക്കും. പണത്തിന്റെ ഉറവിടം സംബന്ധിച്ച കാര്യത്തിൽ നേരത്തെ നൽകിയ മൊഴിയിലും കോടതിയിൽ നൽകിയഹർജിയിലും വലിയ വൈരുധ്യമുണ്ട്. കവർച്ച ചെയ്യപ്പെട്ടത് സ്വന്തം പണമാണ് എന്നും വ്യാപാര […]
കെ സുരേന്ദ്രനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു; അമിത്ഷായുമായി കൂടിക്കാഴ്ച നടത്തും
കുഴൽപ്പണ ആരോപണത്തിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ കേന്ദ്ര നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചു. കൊടകര കുഴല്‍പ്പണ കേസ്, സ്ഥാനാര്‍ത്ഥിയാകാന്‍ സി കെ ജാനുവിന് പണം നല്‍കിയെന്ന ആരോപണം, മഞ്ചേശ്വരം സ്ഥാനാര്‍ത്ഥിയുടെ ആരോപണം, കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം എന്നീ വിവാദങ്ങള്‍ക്കിയിലാണ് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനെ കേന്ദ്ര നേതൃത്വം വിളിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വിവാദങ്ങളില്‍ വിശദീകരണം തേടാനാണ് വിളിപ്പിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുള്ള വിമതരുടെ പരാതികളും കേന്ദ്രനേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. കേന്ദ്ര […]
ഇടനിലക്കാരിയായത് പ്രസീത തന്നെ; സുരേന്ദ്രനുമായുള്ള കൂടുതല്‍ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്
എൻഡിഎയിൽ ചേരാൻ സി.കെ ജാനുവിന് പണം നൽകിയ സംഭവത്തിൽ സുരേന്ദ്രനെ വെട്ടിലാക്കി കൂടുതൽ തെളിവുകൾ. സുരേന്ദ്രനും ആർജെപി നേതാവ് പ്രസീതയും തമ്മിൽ നടത്തിയ കൂടുതൽ ഫോൺ സംഭാഷണങ്ങൾ പുറത്തുവന്നു. തിരുവനന്തപുരത്തെ ഹൊറയ്സൺ ഹോട്ടലിലെ 503 ആം നമ്പർ റൂമിലാണ് പണം കൈമാറിയത്. പണം കൈമാറാൻ ഇടനിലക്കാരിയായി പ്രവർത്തിച്ചതെന്ന് പ്രസീത തന്നെയെന്ന് ഫോൺ സംഭാഷണങ്ങളിൽ വ്യക്തമാണ്. തങ്ങള്‍ക്കിടയില്‍ ഒരു ഇടനിലക്കാരുടെ ആവശ്യമില്ലെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നതുമുതല്‍ സി കെ ജാനുവും കെ സുരേന്ദ്രനും പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഇടനിലക്കാരിയായ പ്രവര്‍ത്തിച്ചത് പ്രസീത […]
കെ.സുരേന്ദ്രനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു; വിശദമായ റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കും
സ്ഥാനാർത്ഥിത്വം പിൻവലിക്കാർ പണം നൽകിയെന്ന കെ.സുന്ദരയുടെ വെളിപ്പെടുത്തലിൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ എഫ്.ഐ. ആർ രജിസ്റ്റർ ചെയ്ത് ബദിയടുക്ക പൊലീസ്. 171 B,171 E വകുപ്പുകൾ പ്രകാരമാണ് കേസ്.സുന്ദരയുടെ മൊഴി കൂടി ചേർത്ത് വിശദമായ റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കും. തട്ടിക്കൊണ്ടുപോകൽ , ഭീഷണിപ്പെടുത്തൽ എന്നിങ്ങനെയുള്ള കുറ്റങ്ങൾ കൂടി എഫ്ഐആറിൽ കൂട്ടിച്ചേർക്കും. കേസിൽ ബിജെപി പ്രദേശിക നേതാക്കളെയും പ്രതി ചേർക്കും. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ കോഴ നല്‍കിയെന്ന ആരോപണത്തില്‍ കെ. സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കാസര്‍ഗോഡ് ജ്യൂഡിഷ്യല്‍ […]
റോഡിലെ പരിശോധന ഒഴിവാക്കാന്‍ കെ. സുരേന്ദ്രന് തെരഞ്ഞെടുപ്പ് സമയത്ത് ഹെലികോപ്റ്ററില്‍ പണം കടത്തിയെന്ന് പരാതി
കൊടകര കളളപ്പണ കേസിന് പിന്നാലെ ബി.ജെ.പി നേതാക്കൾക്കെതിരെ അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തിയതായി കൂടുതൽ പരാതികൾ. തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഹെലികോപ്റ്റർ മാർഗം പണം കടത്തി എന്ന് ആൾ ഓള് കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ പ്രൊട്ടക്ഷന്‍ സംസ്ഥാന പ്രസിഡന്റ് ഐസക് വർഗീസ് മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും പരാതി നൽകി. അനധികൃത പണമിടപാട് സംബന്ധിച്ച് ശോഭാ സുരേന്ദ്രന്റ് ശബ്ദ സന്ദേശം സംബന്ധിച്ച് അന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാനത്തുടനീളം […]
‘കേരളത്തിലെ ജനങ്ങൾ വിവേകമുള്ളവരും വിദ്യാഭ്യാസമുള്ളവരുമാണ്’; സുരേന്ദ്രനുള്ള മറുപടി മോദി നല്‍കിയിട്ടുണ്ടെന്ന് പരിഹസിച്ച് ഷാഫി പറമ്പില്‍
കേരളത്തിലെ ജനങ്ങള്‍ വിവേകമുള്ളവരും വിദ്യാഭ്യാസമുള്ളവരുമാണെന്ന കാര്യം മോദി നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അതാണ് സുരേന്ദ്രനുള്ള മറുപടിയെന്നും പാലക്കാട് എം.എല്‍.എ ഷാഫി പറമ്പില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട് സന്ദര്‍ശനത്തിനിടെ പറഞ്ഞ വാക്കുകള്‍ പങ്കുവെച്ചുകൊണ്ടാണ് ഷാഫി പറമ്പില്‍ സുരേന്ദ്രനെതിരെ ആഞ്ഞടിച്ചത്. മീഡിയവണ്‍ ചാനല്‍ വാര്‍ത്താ സഹിതമാണ് ഷാഫി മറുപടി നല്‍കിയത്. കേരളത്തിലെ ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിക്കെട്ടിയതിനെയും അദ്ദേഹം പരിഹസിച്ചു. പൂജ്യത്തെ മലയാളികൾ ഇത്രയും ഇഷ്ടപ്പെട്ട ഒരു കാലമുണ്ടായിട്ടുണ്ടാവില്ലെന്നാണ് ഷാഫി പറമ്പില്‍ പ്രതികരിച്ചത്. അവസാന നിമിഷം വരെ പോരാട്ടം മുറുകിയ പാലക്കാട് […]
കെ. സുരേന്ദ്രന്റെ ബിരുദം വ്യാജം; പരീക്ഷ ജയിച്ചിട്ടില്ലെന്ന് വിവരാവകാശരേഖകൾ
നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ വ്യാജമെന്ന് ആക്ഷേപം. കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ബിരുദം നേടിയെന്നാണ് സത്യവാങ്മൂലത്തില്‍ അവകാശപ്പെടുന്നത്. എന്നാൽ, സുരേന്ദ്രൻ പരീക്ഷ ജയിച്ചിട്ടില്ലെന്ന് വിവരാവകാശരേഖകൾ വ്യക്തമാക്കുന്നു. 1987-90 ബാച്ചിൽ സാമൂതിരി ഗുരുവായൂരപ്പൻ കോളജിൽനിന്ന് ബി.എസ്.സി ബിരുദം നേടിയെന്നാണ് സത്യവാങ്മൂലത്തിലുള്ളത്. എന്നാല്‍, ഗുരുവായൂരപ്പന് കോളജിലെ ബി.എസ്.സി കെമിസ്ട്രി വിദ്യാര്‍ഥിയായിരുന്ന സുരേന്ദ്രന് പരീക്ഷ പാസായിട്ടില്ലെന്നാണ് കാലിക്കറ്റ് സർവകലാശാല പരീക്ഷാഭവനില്‍നിന്നുള്ള വിവരാവകാശരേഖകള്‍ ചൂണ്ടിക്കാട്ടുന്നത്. കാലിക്കറ്റ് സർവകലാശാല നല്കിയ വിവരങ്ങള്‍ […]
രണ്ട് മണ്ഡലങ്ങളില്‍ പറന്നെത്താന്‍ ഹെലികോപ്ടറുമായി സുരേന്ദ്രന്
സ്ഥാനാർഥികൾ മൂന്ന് പേരും മണ്ഡലത്തില്‍ കളം നിറഞ്ഞതോടെ കോന്നിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്നു. റോബിൻ പീറ്ററിനായി അടൂർ പ്രകാശ് എംപിയുടെ നേതൃത്വത്തില്‍ പ്രചാരണം ആരംഭിച്ചപ്പോൾ കോന്നിക്ക് പുറമെ മഞ്ചേശ്വരത്തും മത്സരിക്കുന്ന കെ സുരേന്ദ്രൻ ഹെലികോപ്ടറില്‍ എത്തിയാണ് പ്രചാരണം ആരംഭിച്ചത്. പ്രചാരണത്തില്‍ ഒരു ചുവട് മുന്നില്‍ നില്ക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെനീഷ് കുമാര്‍ നാമനിര്‍ദേശം നല്കിയ ദിവസമാണ് മറ്റ് രണ്ട് എതിരാളികളും പ്രചാരണം ആരംഭിച്ചത്. മഞ്ചേശ്വരത്ത് നിന്നും ഹെലികോപ്ടറിലെത്തി മാസ് എന്‍ട്രിയോടെ തുടക്കമിട്ട കെ സുരേന്ദ്രന് റോഡ് […]
പട്ടികജാതിയിൽപ്പെട്ടവരും, നിരവധി സ്ത്രീകളും പട്ടികയിലുണ്ടെന്ന് കെ.സുരേന്ദ്രൻ; സ്ഥാനാർത്ഥിത്വം ആഗ്രഹിച്ചില്ലെന്ന് കണ്ണന്താനം
വളരെ മികച്ച സ്ഥാനാർത്തി പട്ടികയാണ് ബിജെപിയുടേതെന്ന് കെ.സുരേന്ദ്രൻ. ജനറൽ സീറ്റിൽ പട്ടിക ജാതി, പട്ടിവർഗ വിഭാഗത്തിൽ പെട്ടവരെ ഉൾപ്പെടുത്തിയാണ് സ്ഥാനാർത്ഥി പട്ടിക തയാറാക്കിയിരിക്കുന്നത്. മത ന്യൂനപക്ഷങ്ങൾക്ക് നല്ല പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ശ്രീധരനെ പോലെ പ്രമുഖരെ അണിനിരത്തിയ പട്ടികയാണിതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. രണ്ട് സീറ്റിൽ മത്സരിക്കുന്നത് ആത്മവിശ്വാസക്കുറവ് കൊണ്ടല്ലെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. വട്ടിയൂർക്കാവിൽ വലിയ ഭൂരിപക്ഷത്തോടെ ബി.ജെപി ജയിക്കുമെന്ന് സ്ഥാനാർത്ഥി വിവി രാജേഷ് പറഞ്ഞു. ഇരു മുന്നണികളെയും തുല്യ ശക്തരായി കാണുന്നുവെന്നും ആര് […]