Kerala

സികെ ജാനുവിന് കോഴ നൽകിയെന്ന പരാതി; സുരേന്ദ്രനെതിരെ കേസെടുക്കാൻ ഉത്തരവ്

കല്‍പ്പറ്റ: സികെ ജാനുവിന് കോഴ നൽകിയെന്ന പരാതിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കൽപ്പറ്റ കോടതി ഉത്തരവ്. സുൽത്താൻ ബത്തേരി എസ്എച്ച്ഒക്കാണ് കോടതി നിർദേശം നൽകിയത്. എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസിന്റെ പരാതിയിലാണ് കോടതി നടപടിയെടുത്തത്. സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി താമര ചിഹ്നത്തിൽ മത്സരിക്കാൻ കെ സുരേന്ദ്രൻ സികെ ജാനുവിന് രണ്ട് ഘട്ടങ്ങളിലായി അമ്പത് ലക്ഷം രൂപ നൽകിയതിൽ അന്വേഷണം വേണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യമെന്ന് പികെ നവാസിന്റെ അഭിഭാഷകൻ […]