Kerala

ബി.ജെ.പി നേതാക്കൾ ഭീഷണിപ്പെടുത്തി, തട്ടിക്കൊണ്ടുപോയി; ക്രൈംബ്രാഞ്ചിനോട് മൊഴി ആവര്‍ത്തിച്ച് കെ. സുന്ദര

ബി.ജെ.പി. സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ പ്രതിയായ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കെ. സുന്ദരയുടെ മൊഴി രേഖപ്പെടുത്തി. ബി.ജെ.പി നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നും തട്ടിക്കൊണ്ടുപ്പോയെന്നുമുള്ള മൊഴി തന്നെയാണ് ക്രൈംബ്രാഞ്ച് സംഘത്തോടും സുന്ദര ആവർത്തിച്ചത്. ഷേണിയിലെ ബന്ധുവിന്‍റെ വീട്ടിൽവെച്ചാണ് അന്വേഷണ സംഘം സുന്ദരയുടെ മൊഴിയെടുത്തത്. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സതീഷ്കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു മൊഴി രേഖപ്പെടുത്തൽ. ബദിയടുക്ക പൊലീസിന് നൽകിയ മൊഴി തന്നെയാണ് സുന്ദര ക്രൈം ബ്രാഞ്ച് സംഘത്തോടും ആവർത്തിച്ചത്. ബി.ജെ.പി നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നും തട്ടിക്കൊണ്ടുപ്പോയെന്നും സുന്ദര മൊഴി നൽകി. സുനിൽ […]

Kerala

സ്ഥാനാർഥിത്വത്തിൽനിന്ന് പിൻമാറാൻ കോഴ; കെ.സുരേന്ദ്രനെതിരെ കേസെടുത്തു

സ്ഥാനാർഥിത്വത്തിൽനിന്ന് പിൻമാറാൻ കോഴ നൽകിയെന്ന പരാതിയിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ കേസെടുത്തു. കാസർകോട് ബദിയടുക്ക പൊലീസാണ് കേസെടുത്തത്. മഞ്ചേശ്വരത്തെ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന വി.വി.രമേശന്‍റെ പരാതിയിൽ തുടർനടപടിക്ക് കോടതി അനുമതി നൽകിയിരുന്നു. സ്ഥാനാർഥിത്വത്തിൽനിന്ന് പിൻമാറിയത് ബി.ജെ.പി നേതാക്കൾ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയത് കൊണ്ടാണെന്ന മഞ്ചേശ്വരത്തെ ബി.എസ് പി സ്ഥാനാർഥി കെ. സുന്ദരയുടെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് വി.വി രമേശൻ നൽകിയ പരാതിയിലാണ് നടപടി. 171 b വകുപ്പിൽ കേസ് രജിസ്റ്റർ ചെയ്യാൻ കോടതിയുടെ […]