Kerala

രാജ്യവ്യാപകമായി കോൺഗ്രസ് നടത്തിയ ചെറു സമരങ്ങൾ ഫലം കണ്ടു

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ പ്രതികരണവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. രാജ്യവ്യാപകമായി കോൺഗ്രസ് നടത്തിയ ചെറു സമരങ്ങൾ ഫലം കണ്ടുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇന്ധനവിലയിൽ ജനത്തിന് താത്കാലിക ആശ്വാസം . കോൺഗ്രസിൻ്റെ സമരത്തെ തകർക്കാൻ ശ്രമിച്ചവർക്കും നാളെ മുതൽ കുറഞ്ഞ വിലയിൽ ഇന്ധനം ലഭ്യമാകും. ഇന്ധന വില ഇനിയും കുറയേണ്ടതുണ്ട്. അവകാശ സമരങ്ങളെ അടിച്ചമർത്താൻ ഏത് തമ്പുരാൻ വന്നാലും അതിന് വഴങ്ങി കൊടുക്കാൻ കോൺഗ്രസിന് സൗകര്യമില്ല. കരുത്തുറ്റ […]

Kerala

ജോജു ജോർജിന്റെ പ്രതിഷേധം മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ചു; കെ സുധാകരൻ

ജോജു ജോർജിന്റെ പ്രതിഷേധം മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ചെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ജോജു ജോർജ് കാണിച്ചുകൂട്ടിയ അക്രമങ്ങൾ ഖേദകരം. മഹിളാ കോൺഗ്രസ് പ്രവർത്തകരോട് തട്ടിക്കയറി. ജോജു ജോർജിനെതിരെ നടപടിയെടുക്കാൻ പൊലീസ് തയ്യാറായില്ലെന്നും കെ സുധാകരൻ പറഞ്ഞു. സമരം പെട്ടന്ന് തീരുമാനിച്ചതല്ല. പൊലീസ് ഇക്കര്യത്തിൽ വേണ്ട വിധത്തിൽ ഇടപെടാൻ തയാറായില്ല. ഇന്ധനവില വർധവിനെതിരായ സമരത്തോട് സാധാരണക്കാരെല്ലാം സഹകരിച്ചു. ജോജുവിനെതിരെ നടപടിയെടുത്തില്ലെങ്കിൽ കടുത്ത സമരത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുണ്ട് മടക്കി കുത്തി ഒരു […]

Kerala

പിണറായി വിജയനെ പോലെ ഞങ്ങൾക്ക് ഭയമില്ല; കെ സുധാകരൻ

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ സുരക്ഷ കുറച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി അല്‍പത്തരമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം പി. പ്രതിപക്ഷ നേതാവടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് ജനങ്ങൾക്കിടയിലിറങ്ങാൻ ഭയമില്ല. കാരണം ഞങ്ങളുടെ കൈകളിൽ പാവങ്ങളുടെ രക്തക്കറ പുരണ്ടിട്ടില്ല. ജനം ആക്രമിക്കുമെന്ന് പിണറായി വിജയനെ പോലെ ഞങ്ങൾക്ക് ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് സുധാകരന്റെ വിമര്‍ശനം. ഫേസ്ബുക് പോസ്റ്റ്; പ്രതിപക്ഷ നേതാവിൻ്റെ സുരക്ഷ കുറച്ചത് പിണറായി വിജയൻ്റെ അൽപത്തരമാണ്. നരേന്ദ്ര മോദിയുടെ ഭക്തനായ മുഖ്യമന്ത്രിയിൽ നിന്ന് […]

Kerala

നരേന്ദ്ര മോദിക്ക് നരഭോജികളുടെ താലിബാനിസം ബാധിച്ചു; കെ സുധാകരന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നരഭോജികളുടെ താലിബാനിസം ബാധിച്ചിരിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവം ഫാസിസ്റ്റ് ഭീകരതയാണെന്നും അദ്ദേഹം ആരോപിച്ചു. കര്‍ഷകരെ വണ്ടി കയറ്റി കൊലപ്പെടുത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രധാനമന്ത്രി അപലപിക്കാന്‍ തയ്യാറായില്ല. സംഘര്‍ഷബാധിത പ്രദേശവും കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെയും സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണ്. ജനാധിപത്യ ധ്വംസനമാണ് ബിജെപി സര്‍ക്കാര്‍ യു.പിയില്‍ നടത്തുന്നത്. കര്‍ഷകരെ കൊലപ്പെടുത്തിയതിലും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയെ […]

Kerala

അനധികൃത സ്വത്ത് സമ്പാദനക്കേസ്; വേട്ടയാടൽ തുടരുന്നു, ഏത് അന്വേഷണത്തെയും നേരിടും: കെ സുധാകരൻ

അനധികൃത സ്വത്ത് സമ്പാദനകേസിൽ വിശദീകരണവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ഏത് അന്വേഷണത്തെയും നേരിടാൻ തയാറാണെന്ന് സുധാകരൻ പ്രതികരിച്ചു. തനിക്കെതിരെയുള്ള വേട്ടയാടൽ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സത്യാവസ്ഥ പുറത്തുവരട്ടെയെന്നും മുഖ്യമന്ത്രി അറിയാതെ ഇക്കാര്യത്തിൽ ഒന്നും നടക്കില്ലെന്നും കെ സുധാകരൻ വിശദീകരിച്ചു. അനധികൃത സ്വത്ത് സമ്പാദന പരാതിയെ തുടർന്ന് കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു. സുധാകരന്റെ മുൻ ഡ്രൈവറുടെ പരാതിയിൽ പ്രാഥമിക അന്വേഷണം പൂർത്തിയായി. വിശദമായ അന്വേഷണത്തിന് അനുമതി തേടി സർക്കാരിന് […]

Kerala

നിഷ്‌ക്രിയരായ നേതാക്കള്‍ ആറുമാസത്തിനപ്പുറം പോകില്ല; മുന്നറിയിപ്പുമായി കെ. സുധാകരന്‍

നിഷ്‌ക്രിയരായ നേതാക്കള്‍ ആറുമാസത്തിനപ്പുറം പോകില്ലെന്ന മുന്നറിയിപ്പുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. സ്വന്തം സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കുന്നവരെ പാര്‍ട്ടിക്ക് വേണോയെന്ന് ചിന്തിക്കണമെന്നും കെ. സുധാകരന്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റുമാര്‍ക്കാണ് കെ. സുധാകരന്റെ മുന്നറിയിപ്പ്. അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമെന്നും നടപടിയുണ്ടാകുമെന്നും കെ. സുധാകരന്‍ പറഞ്ഞു. ഇത്രയും അച്ചടക്കമില്ലാത്ത പാര്‍ട്ടി ലോകത്തെവിടെയെങ്കിലുമുണ്ടോയെന്നും കെ. സുധാകരന്‍ ചോദിച്ചു. പ്രവര്‍ത്തകര്‍ക്ക് അച്ചടക്കം പഠിക്കാന്‍ കൈപ്പുസ്തകം നല്‍കുമെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.

Kerala

കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ കർദിനാളിനെ സന്ദർശിച്ചു

കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. കാക്കനാട് മൗണ്ട് സെന്റ് തോമസിലെത്തിയാണ് കെ. സുധാകരൻ കർദിനാളിനെ സന്ദർശിച്ചത്. നാർക്കോട്ടിക് ജിഹാദ് വിവാദങ്ങളുമായി ബന്ധപ്പെട്ട അനുനയ ചർച്ചകളുടെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. സാമുദായിക നേതാക്കളുമായി വിഷയത്തിൽ കൂടിക്കാഴ്ച നടത്തുമെന്ന് തുടക്കത്തിൽ തന്നെ കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. നർകോട്ടിക് ജിഹാദ് വിവാദം കൂടുതൽ നീട്ടി കൊണ്ട് പോകാതെ അവസാനിപ്പിക്കണമെന്നായിരുന്നു കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നത്. വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും സർവകക്ഷി യോഗം വിളിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സർക്കാർ […]

Kerala

കണ്ണൂർ സർവകലാശാല വിവാദ സിലബസ്; സിലബസിലെ കാവിവല്‍ക്കരണം സര്‍ക്കാരിന്റെ അറിവോടെ: കെ സുധാകരൻ

കണ്ണൂർ സർവകലാശാല സിലബസ് പരിഷ്കരണം അജണ്ടയുടെ ഭാഗമാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. സിലബസ് പരിഷ്കരണം വിദ്യാഭ്യാസ മന്ത്രിയും സിൻഡിക്കേറ്റും അറിഞ്ഞുള്ള തീരുമാനമാണെന്നും സിലബസിലെ കാവിവല്‍ക്കരണം സര്‍ക്കാരിന്റെ അറിവോടെയാണെന്നും കെ.സുധാകരന്‍ കുറ്റപ്പെടുത്തി.https://80193acecdcd934e7843daa7a0abf6a0.safeframe.googlesyndication.com/safeframe/1-0-38/html/container.html ഇതിനിടെ കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. സർവകലാശാലയിൽ എല്ലാ ആശയങ്ങളും പഠിപ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ എതിർപ്പുള്ള ആശയങ്ങളും പഠിപ്പിക്കണം. വിദ്യാര്‍ഥികള്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ പഠിക്കുന്നതില്‍ തെറ്റില്ലെന്ന് നിലപാട്. […]

Kerala

കോൺഗ്രസിന്റെ പോരായ്മകളിൽ പരിഹാര നടപടികൾ ആരംഭിച്ചെന്ന് കെ സുധാകരൻ

കോൺഗ്രസിന്റെ പോരായ്മകളിൽ പരിഹാര നടപടികൾ ആരംഭിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പാർട്ടി പ്രവർത്തനത്തിലും സമീപനത്തിലും മാറ്റം വരുത്തും.അധികാരത്തിലുള്ളതിനേക്കാൾ പതിന്മടങ്ങ് ശക്തമാണ് പ്രതിപക്ഷത്തുള്ള കോൺഗ്രസ്.ഡിസിസി പ്രസിഡന്റുമാര്‍ക്കായി കെപിസിസി സംഘടിപ്പിച്ച ദ്വിദിന ശില്‍പ്പശാല നെയ്യാര്‍ഡാം രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശത്രുക്കൾ കോൺഗ്രസിൽ വിള്ളൽ വീഴ്ത്തി ദുർബലപ്പെടുത്താൻ ശ്രമിക്കുന്നു. അത്തരം കെണിയിൽ കോൺഗ്രസ് പ്രവർത്തകർ വീഴരുതെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. രണ്ടു ശത്രുക്കളെ ഒരേസമയം നേരിടാന്‍ നമുക്കു ശക്തിയുണ്ട്. സംഘപരിവാറുമായി ചേർന്നാണ് സിപിഐഎം പ്രവര്‍ത്തിക്കുന്നത്. അധികാരം […]

Kerala

‘ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉന്നത നേതാക്കള്‍ തന്നെ’; വിവാദങ്ങള്‍ക്കില്ലെന്ന് കെ. സുധാകരന്‍

പരസ്യ പ്രസ്താവനയ്ക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. കോണ്‍ഗ്രസിലെ പ്രതിസന്ധി ഘടകകക്ഷികള്‍ക്ക് ആശങ്കയുണ്ടാക്കുന്നത് സ്വാഭാവികമാണെന്ന് കെ. സുധാകരന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ തന്നെയാണ്.ഡയറി ഉയര്‍ത്തിക്കാട്ടിയത് ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തിയതിന് തെളിവായാണെന്നും കെ. സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിനകത്ത് ബിജെപി അനുകൂല വികാരമില്ല. ബിജെപിയുടേത് സ്വപ്‌നം മാത്രമാണെന്നും കെ. സുധാകരന്‍ പറഞ്ഞു. പരമാവധി എല്ലാ ആളുകളേയും അനുനയിപ്പിച്ചുകൊണ്ട് ജനാധിപത്യപരമായി മുന്നോട്ടുപോകണമെന്നാണ് ആഗ്രഹിക്കുന്നത്. മാധ്യമങ്ങള്‍ അനാവശ്യമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുത്. കോണ്‍ഗ്രസിനെ ശക്തമാക്കുകയാണ് ലക്ഷ്യം. […]