Kerala

അബദ്ധം പറ്റിയതല്ല, കെ സുധാകരന്റെ പ്രസ്താവന സംഘ പരിവാർ ആശയം; മുഹമ്മദ് റിയാസ്

കെ സുധാകരൻ പങ്കുവെച്ചത് വിഭജന രാഷ്ട്രീയമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിലെ മതനിരപേക്ഷ രാഷ്ട്രീയം പൊളിക്കാൻ സംഘപരിവാർ എന്നും ശ്രമിച്ചിട്ടുണ്ട്. അതിൻ്റെ തുടർച്ചയാണ് കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന. അബദ്ധം പറ്റിയതല്ല, സംഘ പരിവാർ ആശയമാണ് സുധാകരൻ പറയുന്നത്. നിസാരമായി കാണേണ്ട കാര്യമല്ലെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം തെക്കൻ കേരളത്തിലെ രാഷ്ട്രീയക്കാരെ അധിക്ഷേപിച്ച് താൻ ഒരു പരാമർശവും നടത്തിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞിരുന്നു. മലബാറിലെ ഒരു നാടൻ കഥയാണ് താൻ പറഞ്ഞത്. അതിൽ മറ്റൊരു ദുരുദ്ദേശ്യവുമില്ല. തന്റെ […]

Kerala

ഖാര്‍ഗെയുടെ സംഘടനാ രംഗത്തെ അനുഭവസമ്പത്ത് കോണ്‍ഗ്രസിന് കരുത്ത് പകരും: കെ.സുധാകരന്‍ എംപി

പരിണതപ്രജ്ഞനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയെപോലുള്ള നേതാവിന്റെ അനുഭവസമ്പത്തും ജനകീയതയും സംഘാടക ശേഷിയുമാണ് കോണ്‍ഗ്രസിനെ നയിക്കാന്‍ ഏറ്റവും ഉചിതമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. സംഘടനാരംഗത്തും ഭരണതലത്തിലും കഴിവും മികവും തെളിയിച്ച മല്ലികാര്‍ജുന ഖാര്‍ഗെയുടെ നേതൃത്വം കോണ്‍ഗ്രസിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കൂടുതല്‍ കരുത്തും ഊര്‍ജവും പകരമെന്നും അദ്ദേഹം പറഞ്ഞു ( K Sudhakaran in support mallikarjun kharge ). ആറുപതിറ്റാണ്ടുകാലത്തെ പൊതുജീവിതത്തില്‍ എന്നും മതേതര ആശങ്ങള്‍ മുറുകെ പിടിച്ച നേതാവാണ് ഖര്‍ഗെ. ആര്‍എസ്എസ്, സംഘപരിവാര്‍ ശക്തികളോട് […]

Kerala

കാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയേയും എല്‍ഡിഎഫ് കണ്‍വീനറേയും: കെ സുധാകരന്‍

കാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയേയും എല്‍ഡിഎഫ് കണ്‍വീനറേയുമാണെന്ന് കെ സുധാകരൻ എംപി. അക്രമരാഷ്ട്രീയത്തിൻ്റെ ഉപാസകരാണ് പിണറായി വിജയനും ഇ.പി ജയരാജനും. കൊലപാതകവും അക്രമവും സിപിഐഎം ശൈലിയും പാരമ്പര്യവുമാണ്. കൊന്നും കൊല്ലിച്ചും രാഷ്ട്രീയത്തില്‍ ഇടം കണ്ടെത്തിയവരാണ് ഇന്നത്തെ സിപിഐഎം നേതാക്കളെന്നും കെപിസിസി അധ്യക്ഷൻ കുറ്റപ്പെടുത്തി. പരാതിക്കാരനെതിരെ കാപ്പ ചുമത്തുന്ന ആഭ്യന്തരവകുപ്പ് രാജ്യത്തിന് നാണക്കേടാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിച്ച ഇ.പി ജയരാജന് പൊലീസ് സംരക്ഷണവും സുരക്ഷയും ഒരുക്കുന്നു. കോടതി ഉത്തരവിട്ടിട്ടും എല്‍.ഡി.എഫ് കണ്‍വീനറെ ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറാകുന്നില്ല. […]

Kerala

സിപിഐഎമ്മിന്‍റെ സഹകരണനയം കേരളത്തിന് നാണക്കേട്: കെ സുധാകരന്‍ എംപി

സിപിഐഎമ്മിന്‍റെ സഹകരണ നയം കേരളത്തിന് നാണക്കേടെന്ന് കെപിസിസി പ്രസിഡന്‍റ്. നിക്ഷേപകര്‍ മരിച്ച സംഭവം നിര്‍ഭാഗ്യകരമാണ്. ഭരണ സമിതി നടത്തിയത് വന്‍ കൊള്ളയാണ്. തട്ടിപ്പ് നടത്തുന്നവർക്ക് സംരക്ഷണം ഒരുക്കുകയാണ് സര്‍ക്കാര്‍. നിക്ഷേപകരെ വഞ്ചിക്കുകയും രക്തസാക്ഷി ഫണ്ട് അടിച്ചുമാറ്റുകയും ചെയ്യുന്ന ധനസമ്പാദന മാര്‍ഗമാണ് പാർട്ടി പരീക്ഷിക്കുന്നതെന്നും സുധാകരന്‍ പരിഹസിച്ചു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് നടന്ന് വര്‍ഷങ്ങൾ പിന്നിടുകയും, മൂന്ന് രക്തസാക്ഷികളെ സൃഷ്ടിക്കുകയും ചെയ്ത ശേഷം 25 കോടി അനുവദിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം പരിഹാസ്യമാണ്. കേരള ബാങ്കില്‍ നിന്ന് അന്ന് തന്നെ […]

Kerala

വിമാനത്തിലെ പ്രതിഷേധം; കെ. സുധാകരനും വി.ഡി. സതീശനുമെതിരെ പൊലീസ് പ്രാഥമിക പരിശോധന നടത്തും

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമെതിരായി ഡി.വൈ.എഫ്.ഐ നൽകിയ പരാതിയിൽ പൊലീസ് പ്രാഥമിക പരിശോധന നടത്തും. ഡി.ജി.പിക്ക് ലഭിച്ച പരാതി പൊലീസ് ആസ്ഥാനത്തെ സ്പെഷ്യൽ സെൽ എസ്.പിക്ക് കൈമാറിയിരിക്കുകയാണ്. കേസെടുക്കണമോയെന്ന് റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചിരിക്കുകയാണ്. വിമാനത്തിലെ പ്രതിഷേധത്തിലെ ഗൂഢാലോചനയിൽ ഇരുവർക്കും പങ്കുണ്ടെന്നായിരുന്നു ഡി.വൈ.എഫ്.ഐയുടെ പരാതി. വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസിൽ മുതിർന്ന സിപിഐഎം നേതാവ് ഇ.പി. ജയരാജനെതിരെ കേസെടുത്തെങ്കിലും വിമാനസുരക്ഷാനിയമപ്രകാരമുള്ള കുറ്റം ചുമത്തിയിട്ടില്ല. […]

Kerala

‘സുധാകരന്റെയും മഹിളാ കോണ്‍ഗ്രസിന്റെയും വംശീയാധിക്ഷേപം’; പ്രതിഷേധിക്കണമെന്ന് ഡിവൈഎഫ്‌ഐ

എം.എം മണിയെ അധിക്ഷേപിച്ച മഹിളാ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനത്തിനെതിരെ ഡിവൈഎഫ്‌ഐ. മഹിളാ കോണ്‍ഗ്രസിന്റെ പ്രകടനം സാംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്ന് ഡിവൈഎഫ്‌ഐയുടെ നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. ശരീരം, നിറം, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ അപമാനിക്കുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്യുന്നത് കുറ്റകൃത്യമാണെന്നും മേയര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. മനുഷ്യത്വഹീനവും ക്രൂരവുമായ അധിക്ഷേപത്തിനെതിരെ പ്രതിഷേധമുയര്‍ത്താനാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം. ചിമ്പാന്‍സിയുടെ ഉടലിന്റെ ചിത്രവും എംഎം മണിയുടെ മുഖത്തിന്റെ ചിത്രവും ചേര്‍ത്ത് തിരുവനന്തപുരത്ത് […]

Kerala

അട്ടപ്പാടി ശിശുമരണങ്ങള്‍ക്ക് അറുതിവരുത്തണം; കെ സുധാകരന്‍

അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് അറുതിവരത്തണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. അട്ടപ്പാടി ദുരിതം ഉന്നയിക്കുന്ന യുഡിഎഫ് എംഎല്‍എമാരെ അധിക്ഷേപിക്കുന്ന സമീപനമാണ് ആരോഗ്യ മന്ത്രിക്ക്. പോഷകാഹാരക്കുറവും, മറ്റു രോഗവ്യാപനവും ശിശുമരണങ്ങളിലേക്ക് വഴിവയ്ക്കുന്നു. സർക്കാകർ സംവിധാനങ്ങൾ പര്യാപ്തമല്ലെന്നും സുധാകരൻ ഉന്നയിച്ചു. ഈ വര്‍ഷം അട്ടപ്പാടിയില്‍ മാത്രം മരിച്ച നവജാത ശിശുക്കളുടെ എണ്ണം ഏഴാണ്. കഴിഞ്ഞ മാസം മാത്രം 3 കുഞ്ഞുങ്ങളാണ് അട്ടപ്പാടിയില്‍ മരിച്ചത്. 6 മാസത്തിനിടെ 10 ശിശുക്കള്‍ ഇവിടെ മരിച്ചു എന്നാണ് കണക്ക്. ജനകീയ പ്രശ്നങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തി […]

Kerala

കെപിസിസി ആസ്ഥാനം തത്പര കക്ഷികളുടെ കോക്കസ് കേന്ദ്രമായി മാറുന്നു; വിമര്‍ശനവുമായി വി.ഡി സതീശന്‍

കെപിസിസി ആസ്ഥാനം തത്പര കക്ഷികളുടെ കോക്കസ് കേന്ദ്രമായി മാറുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി .ഡി സതീശന്‍. കെപിസിസി നേതൃയോഗത്തിലണ് സതീശന്റെ വിമര്‍ശനം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ തന്റെ പേര് പരിഗണിക്കാത്തതില്‍ ദീപ്തി മേരി വര്‍ഗീസ് നേതൃത്വത്തെ അതൃപ്തി അറിയിച്ചു. മാനദണ്ഡം പാലിക്കാതെ ഭാരവാഹികളെ നിയമിച്ചാല്‍ അംഗീകരിക്കില്ലെന്നും നേതൃയോഗത്തില്‍ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കോഴിക്കോട് ചേരാനിരിക്കുന്ന ചിന്തന്‍ ശിബിറിന് മുന്നോടിയായാണ് കെപിസിസി നേതൃയോഗം ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്നത്. പല വിഷയങ്ങളിലും രൂക്ഷ വിമര്‍ശനം നേതൃയോഗത്തില്‍ ഉയര്‍ന്നു. കെപിസിസി ആസ്ഥാനമായ ഇന്ദിര […]

Kerala

പി സി ജോര്‍ജിനെ പിന്തുണച്ച് കോണ്‍ഗ്രസ്; അറസ്റ്റ് പ്രതികാര നടപടിയെന്ന് വിമര്‍ശനം

സോളാര്‍ പ്രതിയുടെ പീഡന പരാതിയില്‍ പി സി ജോര്‍ജിനെ പിന്തുണച്ച് കോണ്‍ഗ്രസ്. പി സി ജോര്‍ജിന്റെ അറസ്റ്റ് പ്രതികാര നടപടിയാണെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രി ഉളുപ്പില്ലാത്ത ആളാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വിമര്‍ശിച്ചു. സരിതയെ വിശ്വസിച്ച സര്‍ക്കാര്‍ എന്തുകൊണ്ട് സ്വപ്നയെ വിശ്വസിക്കുന്നില്ലെന്ന് കെ സുധാകരന്‍ ചോദിച്ചു.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാംപിലായിരുന്നു കെ സുധാകരന്റെ പരാമര്‍ശങ്ങള്‍. കോണ്‍ഗ്രസില്‍ നിന്നും പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോകുന്നതായി കെ സുധാകരന്‍ ക്യാംപില്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് മാത്രം 22 ശതമാനം പ്രവര്‍ത്തകര്‍ വിട്ടുപോയെന്ന് സുധാകരന്‍ […]

Kerala

മുഖ്യമന്ത്രിയുടെ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാന്‍ കഴിയില്ല; കെ സുധാകരന്‍

സ്വർണക്കടത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാന്‍ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. ആരോപണങ്ങള്‍ക്ക് മറുപടി നൽകാതെ മുഖ്യമന്ത്രി തെന്നിമാറുന്നു. സ്വപ്നയുടെ രഹസ്യമൊഴി കളവെങ്കില്‍ എന്തുകൊണ്ട് നിയമ നടപടി സ്വീകരിക്കുന്നില്ല. മുഖ്യമന്ത്രി മറുപടി നൽകാൻ മടിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും കെ സുധാകരന്‍. ബാഗേജ്‌ കാണാതായ സംഭവത്തിൽ പരസ്പരവിരുദ്ധ കാര്യങ്ങൾ ശിവശങ്കറും മുഖ്യമന്ത്രിയും പറയുന്നു. മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾ, കോൺസുൽ ജനറലിന്‍റെ സഹായത്തോടെയാണ് ബാഗ് എത്തിച്ചതെന്ന് ശിവശങ്കർ മൊഴിയിൽ പറയുന്നുണ്ട്. സ്വപ്ന ആരോപിക്കുന്നത് ബാഗില്‍ നിറയെ […]