Kerala

കെപിസിസിയുടെ അധ്യക്ഷനായി കെ.സുധാകരൻ ചുമതലയേറ്റു

കെപിസിസിയുടെ അധ്യക്ഷനായി കെ.സുധാകരൻ ചുമതലയേറ്റു. കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ പങ്കെടുത്തു. മൂന്ന് വർക്കിങ് പ്രസിഡന്റുമാരും സുധാകരനൊപ്പം ചുമതല ഏറ്റെടുത്തു. ഉച്ചയ്ക്ക് ശേഷം സുധാകരന്റെ അധ്യക്ഷതയിൽ നേതൃയോഗം ചേരും. സംസ്ഥാനത്തിന്റെ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, ഹൈക്കമാന്റ് തീരുമാനങ്ങളിൽ അതൃപ്തരായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഹൈക്കമാന്റ് പ്രഖ്യാപനം വന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് കെ സുധാകരൻ ചുമതല […]

Kerala

കെ സുധാകരന്റെത് ഏകപക്ഷീയമായ ഇടപെടലുകള്‍; എഐസിസിയെ സമീപിക്കാന്‍ ഒരുങ്ങി ഗ്രൂപ്പ് നേതാക്കള്‍

നിയുക്ത കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ എ, ഐ ഗ്രൂപ്പുകള്‍. നയപരമായ കാര്യങ്ങള്‍ പോലും പാര്‍ട്ടിഘടകത്തില്‍ ആലോചിക്കാതെ സുധാകരന്‍ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നുവെന്നാണ് ഗ്രൂപ്പുകളുടെ പരാതി. ഡിസിസി പുനഃസംഘടനക്കായി അഞ്ചംഗ സമിതിയെ നിയമിക്കുമെന്ന സുധാകരന്റെ പ്രഖ്യാപനമാണ് ഏറ്റവുമൊടുവില്‍ ഗ്രൂപ്പുകളെ അസ്വസ്തതരാക്കുന്നത്. ഇതിനുപുറമേ ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടും, ഭാരവാഹികളെ അന്‍പതായി നിജപ്പെടുത്തും തുടങ്ങിയ സുധാകരന്റെ നിലപാടുകളിലും എ,ഐ ഗ്രൂപ്പുകള്‍ ഒരുപോലെ അസ്വസ്തരാണ്. പാര്‍ട്ടിയുടെ ഏതുഘടകത്തില്‍ ആലോചിച്ചിട്ടാണ് സുധാകരന്‍ ഇത്തരം തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നത് എന്നതാണ് ഗ്രൂപ്പ് നേതാക്കളുടെ ചോദ്യം. നാളെ കെപിസിസി […]

Kerala

‘അന്ന് നായനാർ പുറത്തുതട്ടി പറഞ്ഞു, സൂക്ഷിക്കണം, മ്മടെ പാർട്ടിയാ…’; മനസ്സു തുറന്ന് കെ സുധാകരൻ

ജനാധിപത്യരീതിയിൽ തെരഞ്ഞെടുപ്പ് നടത്തി കോൺഗ്രസ് നേതൃത്വം പുനഃസംഘടിപ്പിക്കണം എന്നാണ് ആഗ്രഹമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പ്രസിഡണ്ടു പദം ഇത്തവണ ആഗ്രഹിച്ചില്ല എന്നും പ്രവർത്തകരുടെ വികാരവും പിന്തുണയുമാണ് പുതിയ നിയോഗത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മീഡിയ വൺ എഡിറ്റർ രാജീവ് ദേവരാജിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കെ സുധാകരൻ. ആടിനെ പട്ടിയാക്കി പിന്നീട് അതിനെ അടിച്ചുകൊല്ലുന്നതാണ് സിപിഎമ്മിന്റെ ശൈലിയെന്ന് സുധാകരൻ ആരോപിച്ചു. സാമൂഹ്യവിരുദ്ധൻ, ക്രിമിനൽ എന്നെല്ലാം തന്നെ വിശേഷിപ്പിച്ചത് കൊല്ലാനായിരുന്നുവെന്നും അദ്ദേഹം […]

Kerala

ഞാന്‍ പുതുമുഖമൊന്നുമല്ല, എനിക്കറിയാം എങ്ങനെ സഹകരിപ്പിക്കണമെന്ന്: കെ സുധാകരന്‍

ഗ്രൂപ്പുകളുടെ താല്‍പര്യങ്ങള്‍ മറികടന്ന് കെപിസിസി അധ്യക്ഷ പദവിയില്‍ നിയോഗിക്കപ്പെട്ട കെ സുധാകരനെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളിയും ഗ്രൂപ്പുകള്‍ തന്നെയാവും. ഗ്രൂപ്പ് മാനേജര്‍മാര്‍ വിചാരിച്ചാല്‍ മാത്രം ചലിക്കുന്ന സംഘടനാ സംവിധാനത്തെ വരുതിയിലാക്കാന്‍ ഏറെ വിയര്‍പ്പ് ഒഴുക്കേണ്ടി വരും. ഗ്രൂപ്പിനപ്പുറം കെപിസിസി അധ്യക്ഷ പദവിയിലെത്തിയവരായിരുന്നു മുന്‍ അധ്യക്ഷന്‍മാരായിരുന്ന വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും. ഗ്രൂപ്പുകളുടെ ട്രപ്പീസ് കളിക്കിടെ വേണ്ടത്ര മെയ് വഴക്കം കാട്ടാനാവാതെ പോയതായിരുന്നു ഇരുവരുടേയും പതനത്തിനും കാരണം. കെപിസിസി തീരുമാനിച്ചാലും താഴെ തട്ട് അനങ്ങണമെങ്കില്‍ ഗ്രൂപ്പ് മാനേജർമാര്‍ […]

Kerala

കോൺഗ്രസിനെ ഇനി കെ. സുധാകരൻ നയിക്കും

പുതിയ കെ.പി.സി.സി പ്രസിഡന്റായി കെ.സുധാകരനെ തെരഞ്ഞെടുത്തു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. കെ.പി.സി.സി പ്രസിഡന്‍റായി കെ. സുധാകരനെ നിയോഗിച്ച തീരുമാനം കേന്ദ്ര നേതാക്കൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. കെ. സുധാകരനെ രാഹുൽ ഗാന്ധി നേരിട്ട് വിളിച്ചാണ് തീരുമാനം അറിയിച്ചത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. പരാജയത്തിൽ നിൽക്കുന്ന പാർട്ടിക്ക് ഊർജ്ജം കണ്ടെത്താനാണ് പുതിയ അധ്യക്ഷനെ നിയമിക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്. അധ്യക്ഷ സ്ഥാനത്തേക്ക് കെ മുരളീധരന്റെ പേരും സജീവ പരിഗണനയിൽ ഉണ്ടായിരുന്നു.കെ.പി.സി.സി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ആഴ്ചകൾ നീണ്ട അനിശ്ചിത്വത്തിനാണ് […]

Kerala

“നിന്നിടം കുഴിക്കുന്ന ഈ പ്രവൃത്തി അവസാനിപ്പിക്കണം” കോൺഗ്രസ് പ്രവർത്തകരോട് കെ.സുധാകരൻ

സമൂഹമാധ്യമങ്ങളിൽ ആരെയും വേദനിപ്പിക്കുന്ന ഒരു പ്രയോഗവും ഇനി അങ്ങോട്ട് തന്നെ സ്നേഹിക്കുന്ന ഒരാളിൽ നിന്നും ഉണ്ടാവരുതെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. വിമർശനങ്ങൾ ആരോഗ്യപരമാകണമെന്നും അത് അസഭ്യ വർഷമാവരുതെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം : പ്രിയ കോൺഗ്രസ് പ്രവർത്തകരോട് ഉള്ളിൽ തട്ടി രണ്ട് വാക്ക്! കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പരാജയപ്പെട്ടിരിക്കുന്നു. ഈ പരാജയത്തിൽ നിങ്ങൾ വളരെയേറെ തളർന്ന് പോയിട്ടുണ്ടെന്ന് എനിക്കറിയാം. നിങ്ങൾ പ്രകടിപ്പിക്കുന്ന അതിരുകടന്ന ചില വികാരങ്ങൾ ഒരു പക്ഷെ ഈ […]

Kerala

പാനൂർ കൊലക്കേസ് പ്രതി രതീഷിന്‍റേത് കൊലപാതകമെന്ന് കെ.സുധാകരന്‍

പാനൂർ കൊലക്കേസ് പ്രതി രതീഷിന്‍റേത് കൊലപാതകമെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് കെ.സുധാകരൻ. രതീഷിനെ കൊലപ്പെടുത്താൻ കാരണം ഒരു നേതാവിനെതിരായ പ്രകോപനപരമായ പരാമർശമാണ്. മർദ്ദിച്ച് അവശനാക്കിയ ശേഷം രതീഷിനെ കെട്ടിത്തൂക്കിയതാണെന്നും സുധാകരൻ പറഞ്ഞു. അതേസമയം കേസിലെ രണ്ടാം പ്രതിയായ രതീഷിന്‍റെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുകയാണ്. രതീഷിന്‍റെ ആന്തരികാവയവങ്ങൾക്ക് ക്ഷതമുണ്ടായതായും ശ്വാസം മുട്ടിച്ചതായും പോസ്റ്റുമോർട്ടത്തിൽ സൂചന ലഭിച്ച സാഹചര്യത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. റൂറൽ എസ്.പി ഫോറൻസിക് സർജന്‍റെ മൊഴി എടുത്തു.

Kerala

മൻസൂർ വധത്തില്‍ ആകാശ് തിലങ്കേരിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് കെ. സുധാകരൻ

പാനൂരിലെ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകത്തിൽ ഷുഹൈബ് വധ ക്കേസ് പ്രതി ആകാശ് തിലങ്കേരിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. ഇത് ഗൂഡാലോചനയുടെ തെളിവാണ്. കൊലപാതക സമയത്ത് ആകാശ് തിലങ്കേരിയുടെ സാന്നിധ്യം പ്രദേശത്ത് ഉണ്ടായിരുന്നെന്നും ആവശ്യമെങ്കിൽ സാക്ഷിയെ ഹാജരാക്കുമെന്നും സുധാകരൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊന്ന രീതിയിൽ തന്നെയാണ് മൻസൂറിനെ കൊന്നതെന്ന് കെ. സുധാകരൻ പറഞ്ഞു. മൻസൂർ വധക്കേസിൽ കൃത്യമായ ഗൂഢോലോചന നടന്നിട്ടുണ്ട്. സിപിഎമ്മിന്‍റെ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പനോളി […]

Kerala

ദേവഗണങ്ങൾ ഒരിക്കലും അസുരൻമാരുമായി കൂട്ട് കൂടാറില്ല; പിണറായിക്ക് സുധാകരന്‍റെ മറുപടി

മുഖ്യമന്ത്രി പിണറായി വിജയന് കെ. സുധാകരന്‍റെ മറുപടി. ദേവഗണങ്ങൾ ഒരിക്കലും അസുരൻമാരുമായി കൂട്ട് കൂടാറില്ല. തന്നെ ഇത്രയധികം ആക്ഷേപിച്ച പിണറായിക്ക് അയ്യപ്പൻ മാപ്പ് നൽകില്ലെന്നും സുധാകരൻ പറഞ്ഞു. അയ്യപ്പനും മറ്റ് ദൈവങ്ങളും സര്‍ക്കാരിനൊപ്പമാണെന്നാണ് പിണറായി പറഞ്ഞത്. കണ്ണൂരിൽ പലയിടങ്ങളിലും ആക്രമണത്തിന് സാധ്യതയുണ്ടെന്ന് സുധാകരൻ പറഞ്ഞു. തളിപ്പറമ്പ് നിയോജയക മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ആൾക്കാരെത്തി. ഗോവിന്ദൻ മാസ്റ്ററുടെ ബൂത്തിലാണ് കള്ളവോട്ട് ചെയ്യാന്‍ ആളെത്തിയത്. കള്ളവോട്ട് ചെയ്യാനെത്തിയ ആൾ ഓടി രക്ഷപ്പെട്ടുവെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Kerala

‘സുധാകരന്റെ സ്ഥാനാർത്ഥിത്വത്തെ സ്വാഗതം ചെയ്യുന്നു’: കെ. സി വേണുഗോപാൽ

സുധാകരന്റെ സ്ഥാനാർത്ഥിത്വത്തെ സ്വാഗതം ചെയ്യുന്നതായി കെ.സി. വേണുഗോപാൽ. സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന ഘടകത്തിന്റെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും കെ. സി വേണുഗോപാൽ പറഞ്ഞു. സുധാകരന്റെ സ്ഥാനാർത്ഥിത്വം മുന്നണിക്ക് ഗുണം ചെയ്യും. സുധാകരൻ മണ്ഡലത്തിൽ വിജയിക്കും. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ധർമ്മടം അസംബ്ലി മണ്ഡലത്തിൽ സുധാകരന് 4000 വോട്ടിന്റെ കുറവ് മാത്രമാണുണ്ടായത്. സംസ്ഥാന നേതാക്കൾ പറയുന്ന അഭിപ്രായങ്ങൾക്ക് അംഗീകാരം നൽകുക മാത്രമാണ് ഹൈക്കമാൻഡ് നൽകിയത്. ഒരോ മണ്ഡലത്തിലെയും സ്ഥാനാർത്ഥി കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.