Kerala

കെ.പി.സി.സി അധ്യക്ഷനായി കെ സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും

കെ.പി.സി.സി അധ്യക്ഷനായി കെ സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും. മൂന്ന് വര്‍ക്കിങ് പ്രസിഡന്‍റുമാരും സുധാകരനൊപ്പം ചുമതലയേല്‍ക്കും. ഉച്ചയ്ക്ക് ശേഷം കെ.പി.സി.സി നേതൃയോഗവും ചേരും. അതേ സമയം പുനസംഘടനയുടെ കാര്യത്തില്‍ കെ സുധാകരന്‍ ഏകപക്ഷീയമായി പ്രഖ്യാപനങ്ങള്‍ നടത്തുന്നതില്‍ ഗ്രൂപ്പുകള്‍ കടുത്ത അതൃപ്തിയിലാണ്. രാവിലെ ഗാന്ധി പ്രതിമയിലും പാളയം രക്തസാക്ഷി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തിയ ശേഷം പത്തരയോടെ കെ സുധാകരന്‍ കെപിസിസി ആസ്ഥാനത്ത് എത്തും. തുടര്‍ന്ന് സേവാദള്‍ വോളന്‍റിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും. പതാക ഉയര്‍ത്തിയ ശേഷം 11 മണിയോടെ […]

Kerala

സുധാകരൻ അധ്യക്ഷൻ; അതൃപ്തി ഉള്ളിലൊതുക്കി ഗ്രൂപ്പുകള്‍

കെ.പി.സി.സി പ്രസിഡന്‍റായി കെ സുധാകരനെ ഹൈക്കമാന്‍റ് നിശ്ചയിച്ചതോടെ അതൃപ്തി ഉള്ളിലൊതുക്കി ഗ്രൂപ്പുകള്‍. തീരുമാനം അംഗീകരിക്കുന്നതായും കെ സുധാകരന് പിന്തുണ നല്‍കുമെന്നും മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കി.തീരുമാനം അംഗീകരിക്കുന്നുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പറഞ്ഞു. ഗ്രൂപ്പുകള്‍ക്ക് അതീതമായി കോണ്‍ഗ്രസില്‍ ആരുമില്ലെന്നായിരുന്നു യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍റെ പ്രതികരണം. കെ. സുധാകരന് എല്ലാവിധ പിന്തുണയും നൽകുന്നതായി സ്ഥാനമൊഴിയുന്ന കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഗ്രൂപ്പുകളെ അവഗണിക്കാന്‍ ആകില്ലെന്ന് പറഞ്ഞ കെസി ജോസഫിന്‍റെ വാക്കുകള്‍ […]