സില്‍വര്‍ ലൈനിനെതിരെയുള്ള നിവേദനത്തില്‍ ശശി തരൂര്‍ എം പി ഒപ്പിടാത്തത് പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ശശി തരൂരിന്റെ ഭാഗത്തുനിന്നുണ്ടായ നീക്കങ്ങള്‍ വിശദമായി അന്വേഷിച്ച ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. കെ റെയിലുമായി ബന്ധപ്പെട്ട നടപടികൾക്കെതിരെ സമരം ശക്തമാക്കും. പദ്ധതിക്ക് പിറകിൽ വൻ അഴിമതിയാണ്, അതുകൊണ്ടാണ് അനാവശ്യ വേഗം കാണിക്കുന്നത്. കെ റെയ്‌ലിനെതിരെ നാളെ സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. അതേസമയം കെ റെയിൽ പദ്ധതിയിൽ പാർട്ടി നിലപാടിന് […]
Tag: k rail
കെ റെയിൽ : കേന്ദ്ര റെയിൽവേ മന്ത്രി ഇന്ന് കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരുമായി കൂടിക്കാഴ്ച നടത്തും
കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് കേരളത്തിൽ നിന്നുള്ള യുഡിഎഫ് എം പി മാരുമായി കൂടിക്കാഴ്ച നടത്തും.പദ്ധതി നടപ്പാക്കരുതെന്നാണ് എംപിമാരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് യുഡിഎഫ് എം പി മാർ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ( aswini kumar meets udf mp k rail ) പദ്ധതി സാമ്പത്തിക പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് നിവേദനത്തിൽ ഉന്നയിക്കുന്നു. ഇ ശ്രീധരൻ ഉൾപ്പെടെയുള്ള വിദഗ്ദ്ധർ പദ്ധതിപ്രയോഗികമല്ലെന്നു വ്യക്തമാക്കിയ കാര്യവും നിവേദനത്തിൽ ചൂണ്ടികാണിക്കുന്നു.പദ്ധതി […]
അഞ്ച് വർഷത്തിനകം കെ-റെയിൽ പദ്ധതി പൂർത്തിയാക്കും : വി. അജിത് കുമാർ
സിൽവർലൈൻ പദ്ധതിക്കെതിരായ വിമർശനത്തിന് മറുപടിയുമായി കെ-റെയിൽ എംഡി. അഞ്ച് വർഷത്തിനകം കെ-റെയിൽ പദ്ധതി പൂർത്തിയാക്കുമെന്ന് വി. അജിത് കുമാർ വ്യക്തമാക്കി. ( k rail within 5 years ) ഒരു റെയിൽവേ ലൈൻ പണിയുന്നതിന് അഞ്ചു കൊല്ലം ധാരാളമാണ്. രണ്ട് കൊല്ലത്തിനകം ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയാൽ അഞ്ചു വർഷം കൊണ്ട് പണി പൂർത്തിയാക്കുമെന്നാണ് അജിത് കുമാർ പറഞ്ഞത്. പദ്ധതി പൂർത്തിയാക്കാനുള്ള മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത് 63, 941 കോട് രൂപയാണ്. 2025 വരെയുള്ള ചെലവു […]
കെ-റെയിലിനെ സഭയില്‍ എതിര്‍ക്കാന്‍ പ്രതിപക്ഷം; സാമ്പത്തികമായി പ്രയോജനം ചെയ്യില്ലെന്ന് നിലപാട്
കെ റെയില്‍ പദ്ധതി നടത്തിപ്പിലെ എതിര്‍പ്പ് ഇന്ന് പ്രതിപക്ഷം നിയമസഭയിലുന്നയിക്കും. സംസ്ഥാനത്തിന് സാമ്പത്തികമായി പ്രയോജനം ചെയ്യുന്നതല്ല എന്നാണ് യുഡിഎഫ് നിലപാട്. അടിയന്തര പ്രമേയമായി വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യവും ഇന്ന് നിയമസഭയിലുയരും. പാരിസ്ഥിതിക ആഘാതപഠനം പോലും നടത്താതെയാണ് ഭൂമി ഏറ്റെടുക്കാന്‍ നീക്കം നടക്കുന്നതെന്നാണ് യുഡിഎഫ് ആരോപണം. പദ്ധതി സുതാര്യമല്ലെന്നും ആനുപാതിക ഗുണം ലഭിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞിരുന്നു. പദ്ധതിക്കായുള്ള സ്ഥലമെടുപ്പ് നിയമം ലംഘിച്ചാണെന്നുമായിരുന്നു ആരോപണം. അതേസമയം […]