Kerala

സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഇനി നിര്‍ബന്ധിത കല്ലിടില്ല; സാമൂഹിക ആഘാത പഠനത്തിന് ജിപിഎസ്

സംസ്ഥാനത്ത് സില്‍വര്‍ലൈന്‍ പദ്ധതിക്കായി നിര്‍ബന്ധിതമായി അതിരടയാള കല്ലിടുന്നത് അവസാനിപ്പിച്ച് സര്‍ക്കാര്‍. സാമൂഹിക ആഘാത പഠനത്തിനായി ഇനി മുതല്‍ ജിപിഎസ് സംവിധാനവും ഉപയോഗിക്കും. ഇതുവ്യക്തമാക്കി റവന്യുവകുപ്പ് ഉത്തരവിറക്കി. സാമൂഹ്യ ആഘാത പഠനത്തിന്റെ ഭാഗമായാണ് അതിരടയാള കല്ലുകള്‍ സ്ഥാപിക്കാന്‍ കെ റെയില്‍ തീരുമാനിച്ചത്. എന്നാല്‍ കല്ലിടല്‍ സംബന്ധിച്ച് പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ബലപ്രോഗത്തിലൂടെ കല്ലിടുന്ന രീതിയില്‍ നിന്ന് പിന്മാറുന്നത്. ഇനി മുതല്‍ ഭൂഉടമകളുടെ അനുവാദമുണ്ടെങ്കില്‍ മാത്രമെ കല്ലിടുകയുള്ളു. ഭൂഉടമയ്ക്ക് എതിര്‍പ്പ് ഉണ്ടെങ്കില്‍ അതിരടയാള കല്ല് സ്ഥാപിക്കില്ല. പകരം ജിയോടാഗ് […]

Kerala

സില്‍വര്‍ ലൈന്‍ ബദല്‍ സംവാദം ഇന്ന്; കെ റെയില്‍ എംഡി പങ്കെടുക്കില്ല

ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന സില്‍വര്‍ ലൈന്‍ ബദല്‍ സംവാദം ഇന്ന് നടക്കും. കെ റെയില്‍ പ്രതിനിധികളായി ആരും പങ്കെടുക്കേണ്ടെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നതോടെ എം.ഡി അജിത് കുമാര്‍ സംവാദത്തില്‍ നിന്ന് പിന്മാറി. അതേസമയം, കെ റെയില്‍ അധികൃതരുടെ അഭാവത്തില്‍ അവരുടെ വാദങ്ങള്‍ മറ്റൊരാളെ കൊണ്ട് അവതരിപ്പിച്ച് മറുപടി പറയുമെന്ന് ജനകീയ പ്രതിരോധ സമിതി ട്വന്റിഫോറിനോട് പറഞ്ഞു. ഏപ്രില്‍ 28 ന് നടന്ന സില്‍വര്‍ ലൈന്‍ സംവാദം വിജയകരമായ സാഹചര്യത്തില്‍ ഇനി ബദല്‍ സംവാദം വേണ്ടെന്നാണ് സര്‍ക്കാര്‍ […]

Kerala

സില്‍വര്‍ലൈന്‍ ബദല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് കെ റെയില്‍

സില്‍വര്‍ലൈന്‍ ബദല്‍ സംവാദത്തില്‍ പങ്കെടുക്കില്ലെന്ന് കെ റെയില്‍. നാളെയാണ് ബദല്‍ സംവാദം നിശ്ചയിച്ചിരുന്നത്. ചര്‍ച്ചകള്‍ തുടരും ചര്‍ച്ചകളില്‍ നിന്ന് പിന്നോട്ടില്ലെന്നും കെ റെയില്‍ വ്യക്തമാക്കി. സില്‍വര്‍ലൈന്‍ ബദല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് നേരത്തെ കെ റെയില്‍ എംഡി അറിയിച്ചിരുന്നതാണ്. എന്നാല്‍ അവസാനനിമിഷത്തില്‍ അനിശ്ചിതത്വം സൃഷ്ടിച്ച് അദ്ദേഹം പിന്മാറുകയായിരുന്നു. ഏപ്രില്‍ 28ന് കെ റെയില്‍ നടത്തിയ ചര്‍ച്ചയിലേക്ക് ക്ഷണിച്ചിരുന്ന അലോക് വര്‍മയും ശ്രീധര്‍ രാധാകൃഷ്ണനും ഉള്‍പ്പെടെയുള്ളവരാണ് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചയിലും പങ്കെടുക്കുന്നത്. ഏപ്രില്‍ 28 ലെ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയ […]

Kerala

‘കല്ലിടല്‍ നിര്‍ബന്ധമല്ല, ജിപിഎസ് മതി’; സംവാദ വേദിയില്‍ സുബോധ് ജെയിന്‍

സില്‍വര്‍ലൈന്‍ സാമൂഹികാഘാത പഠനത്തിന് കല്ലിടല്‍ നിര്‍ബന്ധമല്ലെന്ന് മുന്‍ റെയില്‍വേ ബോര്‍ഡ് അംഗം സുബോധ് ജെയിന്‍ കെ റെയില്‍ സംവാദത്തില്‍. സാമൂഹികാഘാത പഠനത്തിന് ജിപിഎസ് അലൈന്‍മെന്റ് മതിയാകുമെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ജിപിഎസ് ഉപയോഗിച്ച് പ്രദേശങ്ങള്‍ മാര്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് സംവാദ വേദിയില്‍ സുബോധ് ജെയിന്‍ വിശദീകരിച്ചു. വീടുകളില്‍ കയറി കുറ്റിസ്ഥാപിക്കുന്നതിനോട് വ്യക്തിപരമായി യോജിക്കുന്നില്ലെന്ന് വേദിയില്‍ കെ റെയിലിന് അനുകൂലമായി സംസാരിച്ച ചേംബര്‍ ഓഫ് കൊമേഴ്‌സ് ചുമതലയുള്ള രഘുചന്ദ്രന്‍ നായരും വ്യക്തമാക്കി. വിവാദങ്ങള്‍ക്കും ജനകീയ പ്രതിഷേധങ്ങള്‍ക്കുമിടെ […]

Kerala

കെ റെയിൽ സംവാദം പ്രഹസനം മാത്രം; കേന്ദ്രം പദ്ധതിക്ക് അനുമതി നൽകില്ല : ഇ.ശ്രീധരൻ

കെ റെയിൽ സംവാദം പ്രഹസനം മാത്രമെന്ന് ഇ.ശ്രീധരൻ. സംവാദം കൊണ്ട് സർക്കാർ തീരുമാനം മാറാൻ പോകുന്നില്ല. സർക്കാർ ഒരു തീരുമാനമെടുത്ത് മുന്നോട്ട് പോകുകയാണെന്ന് ഇ ശ്രീധരൻ പറയുന്നു. സംവാദത്തിൽ പ്രധാനപ്പെട്ട രണ്ട് പേർ പങ്കെടുക്കുന്നില്ല. ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിൽ അസ്വാഭാവികതയില്ല. സിൽവർലൈൻ സംവാദത്തിൽ അവർക്ക് താൽപര്യമുള്ളവരെ മാത്രമാണ് ക്ഷണിച്ചത്. ഒരു ഭാഗം മാത്രമേ സർക്കാരിന് കേൾക്കാൻ താത്പര്യമുള്ളു. സംവാദം കൊണ്ട് സംസ്ഥാനത്തിന് ഒരു ഗുണവും ഉണ്ടാകില്ലെന്നും ഇ.ശ്രീധരൻ പറഞ്ഞു. ഇതിനിടെ, കെ റെയിലിന് കേന്ദ്രം അംഗീകാരം […]

Kerala

വിവാദങ്ങള്‍ക്കിടയില്‍ കെ റെയില്‍ സെമിനാര്‍ നാളെ

വിവാദങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവില്‍ കെ റെയില്‍ സംഘടിപ്പിപ്പിക്കുന്ന സില്‍വര്‍ ലൈന്‍ സംവാദം നാളെ. പാനലില്‍ നിന്ന് നേരത്തെ നിശ്ചയിച്ചവരെ കെ റെയില്‍ വെട്ടിയപ്പോള്‍, മറ്റു രണ്ടു പേര്‍ സ്വയം പിന്മാറുകയും ചെയ്തു. വിമര്‍ശനങ്ങള്‍ തല്ലിക്കെടുത്താന്‍ ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത സംവാദം സര്‍ക്കാരിന് മേലുണ്ടാക്കിയ തലവേദന ചെറുതല്ല വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് എന്ന പേരിലാണ് കെ റെയില്‍ സംവാദം സംഘടിപ്പിക്കുന്നത്. നിഷ്പക്ഷ ചര്‍ച്ചക്ക് വേദിയൊരുക്കുന്നു എന്നായിരുന്നു കെ റെയിലിന്റെ അവകാശവാദം. എന്നാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നതാണ് […]

Kerala

സിൽവർ ലൈൻ സംവാദം; കാര്യങ്ങൾ തീരുമാനിക്കേണ്ടത് കെ റെയിൽ അധികൃതരെന്ന് കോടിയേരി

സിൽവർ ലൈനുമായി ബന്ധപ്പെട്ട് നടക്കുന്ന സംവാദത്തിന്റെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് കെ റെയിൽ അധികൃതരാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം സർക്കാർ കെ റെയിൽ അധികൃതരെയാണ് ഏൽപ്പിച്ചിരിക്കുന്നത്. സ്വാഭാവികമായും അതിന്റെ നടപടിക്രമങ്ങളും ചർച്ചകളും തീരുമാനിക്കുന്നതും അവർ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ നേരിട്ടുള്ള ക്ഷണമില്ലെങ്കിൽ സിൽവർ ലൈൻ സംവാദത്തിന് വരില്ലെന്ന് സാങ്കേതിക വിദ​ഗ്ധൻ അലോക് കുമാർ വർമ്മ പറഞ്ഞിരുന്നു. ഇക്കാര്യം ചോദിച്ചപ്പോഴാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്. ക്ഷണക്കത്ത് അയക്കേണ്ടത് കെ റയിൽ അല്ലെന്നും സർക്കാരാണെന്നുമാണ് […]

Kerala

സില്‍വര്‍ലൈന്‍: പ്രതിഷേധങ്ങള്‍ക്കിടെ ഇന്നും കല്ലിടല്‍ തുടരും

സില്‍വര്‍ലൈന്‍ കല്ലിടലിനും ഇതിനെത്തുടര്‍ന്നുള്ള പൊലീസ് നടപടിക്കുമെതിരായ പ്രതിഷേധങ്ങള്‍ കടുക്കുന്നതിനിടെ ഇന്നും സര്‍വേ കല്ലിടല്‍ തുടരും. രാവിലെ 10 മണി മുതലാണ് ഉദ്യോഗസ്ഥര്‍ കല്ലിടല്‍ നടപടികള്‍ ആരംഭിക്കുക. ഉദ്യോഗസ്ഥരെ ഇന്നും തടയാന്‍ തന്നെയാണ് പ്രതിഷേധക്കാരുടെ തീരുമാനം. ഒരു ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് വീണ്ടും കല്ലിടല്‍ നടപടികള്‍ ആരംഭിച്ചിരുന്നത്. ഇന്നലെ തിരുവനന്തപുരത്തും കണ്ണൂരിലുമാണ് കല്ലിടല്‍ പുനരാരംഭിച്ചിരുന്നത്. രണ്ടിടത്തും കടുത്ത ജനകീയ പ്രതിഷേധങ്ങള്‍ രൂപപ്പെടുകയും കോണ്‍ഗ്രസ് സമരം കടുപ്പിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം കണിയാപുരത്ത് പ്രതിഷേധിച്ചകോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് ബൂട്ടിട്ട് ചവുട്ടിയ സംഭവം […]

Kerala

‘സിൽവർ ലൈൻ ഉപേക്ഷിക്കേണ്ടിവരും’; പ്രധാനമന്ത്രിയോട് ആശങ്ക പങ്കുവച്ചെന്ന് സുരേഷ്‌ഗോപി

സിൽവർ ലൈൻ വിഷയത്തിൽ പ്രധാനമന്ത്രിയോട് ആശങ്ക പങ്കുവച്ചെന്ന് സുരേഷ്‌ഗോപി എം പി.സിൽവർ ലൈൻ ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പ്രധാനമന്ത്രിക്ക് ബോധ്യമുണ്ട്. ആറന്മുള പദ്ധതിപോലെ സിൽവർ ലൈനും ഉപേക്ഷിക്കേണ്ടിവരുമെന്ന് സുരേഷ്‌ഗോപി എം പി പ്രതികരിച്ചു. അതേസമയം സില്‍വര്‍ലൈന്‍ പദ്ധതിക്കായി കല്ലിട്ട ഭൂമിക്ക് വായ്പ നിഷേധിക്കുന്നത് തടയാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍. ബാങ്കേഴ്സ് സമിതിയോഗം വിളിച്ച് വായ്പ നിഷേധിക്കരുതെന്ന് ആവശ്യപ്പെടും. ഇപ്പോഴത്തെ നടപടി ഭൂമി ഏറ്റെടുക്കൽ അല്ല, സാമൂഹിക ആഘാത പഠനം ആണെന്ന കാര്യം ബാങ്കുകൾക്കു മുന്നിൽ അവതരിപ്പിക്കും. വൈകാതെ […]

Kerala

അനുഭാവികളുണ്ട് പക്ഷേ പോഷക സംഘടനയല്ല; ഐഎൻടിയുസിക്കെതിരെ വി ഡി സതീശൻ

ഐഎൻടിയുസിക്കെതിരെ വി ഡി സതീശൻ. ഐഎൻടിയുസി കോൺഗ്രസ് പോഷക സംഘടനയല്ലെന്ന് പ്രതിപക്ഷ നേതാവ്. കോൺഗ്രസ് പറയുന്നത് സംഘടന കേൾക്കണമെന്ന് നിർബന്ധമില്ല. ജനാവകാശം ചോദ്യം ചെയ്യുന്നത് ആരായാലും അംഗീകരിക്കാൻ കഴിയില്ലെന്നും സമരങ്ങളോടുള്ള വിയോജിപ്പ് ഐഎൻടിയുസിയെ അറിയിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. ഐഎൻടിയുസിയിൽ കോൺഗ്രസ് അനുഭാവികൾ കൂടുതൽ ഉണ്ടെന്നത് വസ്തുതയാണ്. പണിമുടക്ക് ഹർത്താലിന് സമാനമായി. കോൺഗ്രസ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് എതിരാണെന്നും ഏത് ട്രേഡ് യൂണിയൻ ആയാലും ഇത്തരം പ്രവണത അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കെ റെയിലിൽ […]