Kerala

‘കല്ലിടല്‍ നിര്‍ബന്ധമല്ല, ജിപിഎസ് മതി’; സംവാദ വേദിയില്‍ സുബോധ് ജെയിന്‍

സില്‍വര്‍ലൈന്‍ സാമൂഹികാഘാത പഠനത്തിന് കല്ലിടല്‍ നിര്‍ബന്ധമല്ലെന്ന് മുന്‍ റെയില്‍വേ ബോര്‍ഡ് അംഗം സുബോധ് ജെയിന്‍ കെ റെയില്‍ സംവാദത്തില്‍. സാമൂഹികാഘാത പഠനത്തിന് ജിപിഎസ് അലൈന്‍മെന്റ് മതിയാകുമെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ജിപിഎസ് ഉപയോഗിച്ച് പ്രദേശങ്ങള്‍ മാര്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് സംവാദ വേദിയില്‍ സുബോധ് ജെയിന്‍ വിശദീകരിച്ചു. വീടുകളില്‍ കയറി കുറ്റിസ്ഥാപിക്കുന്നതിനോട് വ്യക്തിപരമായി യോജിക്കുന്നില്ലെന്ന് വേദിയില്‍ കെ റെയിലിന് അനുകൂലമായി സംസാരിച്ച ചേംബര്‍ ഓഫ് കൊമേഴ്‌സ് ചുമതലയുള്ള രഘുചന്ദ്രന്‍ നായരും വ്യക്തമാക്കി. വിവാദങ്ങള്‍ക്കും ജനകീയ പ്രതിഷേധങ്ങള്‍ക്കുമിടെ […]

Kerala

‘ഒരു ജനശതാബ്ദിയോ രാജധാനിയോ മതിയാകില്ല’; കേരളത്തിലെ ഗതാഗത സംവിധാനങ്ങള്‍ക്ക് ഇനിയും വേഗത വേണമെന്ന് കുഞ്ചെറിയ പി ഐസക്ക്

കേരളത്തിലെ ഗതാഗതവികസനത്തിന് ഉത്തമ പദ്ധതിയാണ് സില്‍വര്‍ലൈനെന്ന് കേരളത്തിലെ സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കുഞ്ചെറിയ പി ഐസക്ക് സില്‍വര്‍ലൈന്‍ സംവാദത്തില്‍. വേഗത്തില്‍ യാത്ര ചെയ്യാനുള്ള ഒരു സംവിധാനം കേരളത്തിന് അത്യാവശ്യമാണ്. ഗതാഗത വികസന വിഷയത്തില്‍ കേരളം ഏറെ പിന്നിലാണ്. ഒരു ജനശതാബ്ദിയോ രാജധാനിയോ മാത്രം കൊണ്ട് വികസനം സാധ്യമാക്കാനാകില്ലെന്നും കെ റെയിലിന് അനുകൂലമായി കുഞ്ചെറിയ പി ഐസക്ക് പറഞ്ഞു. കേരളത്തിന്റെ ഗതാഗതരംഗം വികസിക്കുന്നതിലൂടെ സാമ്പത്തിക രംഗത്ത് ഉണര്‍വുണ്ടാകും. എക്‌സ്പ്രസ് ഹൈവേയുടെ അവസ്ഥ ഇനിയും കേരളത്തിലുണ്ടാകരുത്. മികച്ച […]

Kerala

വിവാദങ്ങള്‍ക്കിടയില്‍ കെ റെയില്‍ സെമിനാര്‍ നാളെ

വിവാദങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവില്‍ കെ റെയില്‍ സംഘടിപ്പിപ്പിക്കുന്ന സില്‍വര്‍ ലൈന്‍ സംവാദം നാളെ. പാനലില്‍ നിന്ന് നേരത്തെ നിശ്ചയിച്ചവരെ കെ റെയില്‍ വെട്ടിയപ്പോള്‍, മറ്റു രണ്ടു പേര്‍ സ്വയം പിന്മാറുകയും ചെയ്തു. വിമര്‍ശനങ്ങള്‍ തല്ലിക്കെടുത്താന്‍ ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത സംവാദം സര്‍ക്കാരിന് മേലുണ്ടാക്കിയ തലവേദന ചെറുതല്ല വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് എന്ന പേരിലാണ് കെ റെയില്‍ സംവാദം സംഘടിപ്പിക്കുന്നത്. നിഷ്പക്ഷ ചര്‍ച്ചക്ക് വേദിയൊരുക്കുന്നു എന്നായിരുന്നു കെ റെയിലിന്റെ അവകാശവാദം. എന്നാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നതാണ് […]