Kerala

കെ-റെയിൽ; വീട് കയറി പ്രചാരണം, പ്രത്യാഘാതങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തും: കെ സുധാകരൻ

കെ-റെയിൽ പദ്ധതിയുടെ പ്രത്യാഘാതങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. അടുത്താഴ്ച മുതൽ ലഘുലേഖകളുമായി യു ഡി എഫ് വീട് കയറി പ്രചാരണം നടത്തും. പ്രസംഗവും പത്ര സമ്മേളനവും നിർത്തി സമരമുഖത്തേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളോട് മുഖ്യമന്ത്രി മാപ്പ് പറയണം. സ്വന്തം ഏജൻസിയെ വച്ച് പണം തട്ടിപ്പ് സ്വപ്നം കാണേണ്ട. സാമൂഹികാഘാത പഠനം വൈകിവന്ന വിവേകമെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി. ഇതിനിടെ കെ റെയിൽ സിൽവർ ലൈൻ പദ്ധതി വരേണ്യ […]

Kerala

അതിവേഗപാതയിൽ അതിവേഗ നടപടി; ഭൂമിയേറ്റെടുക്കലിന് ഡെപ്യൂട്ടി കളക്ടറെ നിയമിച്ചു

അതിവേഗപാതയിൽ അതിവേഗ നടപടിയുമായി സർക്കാർ. അതിവേഗ റെയിൽപ്പാത പദ്ധതിയിൽ ഭൂമിയേറ്റെടുക്കലിന് ഡെപ്യൂട്ടി കളക്ടറെ നിയമിച്ചു. അനിൽ ജോസിനെയാണ് ഡെപ്യൂട്ടി കളക്ടറായി നിയമിച്ചത്. ഡെപ്യൂട്ടി കളക്ടറുടെ കീഴിൽ 11 തഹസിൽദാർമാർ ഉണ്ടാകും. പതിനൊന്ന് ജില്ലകളിലായി 1221 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. അതേസമയം പരിസ്ഥിതി ആഘാത പഠനം പോലും നടത്താതെയാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നുണ്ട്. കേരളത്തിൽ സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ കോൺഗ്രസ് സമ്മതിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു. ജനങ്ങൾ […]