Kerala

പൗര പ്രമുഖരുമായി മാത്രമേ ചർച്ച നടത്തൂ എന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ല; വി ഡി സതീശൻ

സിൽവർ ലൈൻ പദ്ധതി നിയമസഭയിൽ ചർച്ച ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൗര പ്രമുഖരുമായി മാത്രമേ ചർച്ച നടത്തൂ എന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ല. വിഷയം ചർച്ച ചെയ്യാൻ പ്രത്യേക സഭാ സമ്മേളനം വിളിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. നാടിന് ആവശ്യമുള്ള പദ്ധതികള്‍ ആരെങ്കിലും എതിര്‍ക്കുമെന്ന് കരുതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പണറായി വിജയന്‍ പറഞ്ഞിരുന്നു. എതിര്‍പ്പിന്റെ മുന്നില്‍ വഴങ്ങി കൊടുക്കലല്ല സര്‍ക്കാരിന്റെ ധര്‍മം. നടക്കില്ലെന്ന് കരുതി ഉപേക്ഷിച്ച കേരളത്തിലെ ഗെയില്‍ പദ്ധതി പൂര്‍ത്തിയാകാന്‍ […]

Kerala

സിൽവർ ലൈൻ കേരളത്തെ തുലയ്ക്കാനുള്ള പദ്ധതി : ബി കെമാൽ പാഷ

തന്നെ പൗരപ്രമുഖനായി മുഖ്യമന്ത്രി പിണറായി വിജയൻ കണ്ടിട്ടുണ്ടാകില്ലെന്ന് ജസ്റ്റിസ് ബി കെമാൽപാഷ. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തിലേക്ക് ക്ഷണിച്ചത് മുഖ്യമന്ത്രിയുടെ വിശ്വസ്തരെ മാത്രമാണ്. സിൽവർ ലൈൻ കേരളത്തെ തുലയ്ക്കാനുള്ള പദ്ധതിയാണെന്നും വലിയ എതിർപ്പുകൾ ഉയർന്ന സാഹചര്യത്തിൽ പദ്ധതി നിർത്തിവയ്ക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും ബി കെമാൽപാഷ പറഞ്ഞു. അതേസമയം സർക്കാരിന്റെ സ്വപ്ന പദ്ധതിയെ കുറിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ അഭിമാന പദ്ധതിയായ തിരുവനന്തപുരം – കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയിലിന്റെ നിര്‍മാണവുമായി […]

Kerala

കെ-റെയിൽ പദ്ധതി സർക്കാരിന് ലാഭകരമായി നടത്താൻ കഴിയില്ല; കെ പി എ മജീദ്

കെ-റെയിൽ പദ്ധതിക്കെതിരായ സമരത്തിൽ യു ഡി എഫിന് ഒറ്റ അഭിപ്രായമേ ഉള്ളുവെന്ന് മുസ്ലിം ലീഗ്. കെ റെയിൽ പദ്ധതി സർക്കാരിന് ലാഭകരമായി നടത്താൻ കഴിയില്ലെന്ന് കെ പി എ മജീദ് പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ ബാധ്യത ഏറ്റെടുത്ത് പദ്ധതി നടപ്പാക്കാനാകില്ല. കെ റെയിലിന് പകരമുള്ള ബദൽ നിർദേശം സർക്കാരിനെ യു ഡി എഫ് അറിയിച്ചെന്ന് കെ എപി എ മജീദ് ട്വന്റിഫോറിനോട് പറഞ്ഞു. കെ-റെയിൽ പദ്ധതിയുടെ വിശദമായ പദ്ധതി രേഖയും പാരിസ്ഥിതിക ആഘാത പഠന റിപ്പോർട്ടും പുറത്ത് […]

Kerala

കെ റെയിൽ പദ്ധതി വേണ്ടെന്ന് യു.ഡി.എഫ് ഉപസമിതി; പദ്ധതി അപ്രായോ​ഗികമെന്ന് വിലയിരുത്തൽ

കെ റെയിൽ പദ്ധതി അപ്രായോ​ഗികമെന്ന് യു.ഡി.എഫ് ഉപസമിതി. അശാസ്ത്രീയമായ കെ റെയിൽ അതിവേഗ റെയിൽ പാത പരിസ്ഥിതിക്ക് വൻ ദോഷം വരുത്തുമെന്നും സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും എം കെ മുനീർ സമിതി യുഡിഫ് നേതൃത്വത്തിനു റിപ്പോർട്ട്‌ നൽകി. വ്യാഴാഴ്ച ചേരുന്ന യു.ഡി.എഫ് യോഗത്തിൽ റിപ്പോർട്ട് ചർച്ച ചെയ്യും. കേരളത്തെ രണ്ടായി വേർതിരിക്കുന്ന പദ്ധതിയാണിതെന്നും വലിയ സാമ്പത്തിക ബാധ്യത സംസ്ഥാനത്ത് സൃഷ്ടിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഉപസമിതി റിപ്പോർട്ടിൽ വ്യാഴാഴ്ച ചേരുന്ന യു.ഡി.എഫ് യോഗം അന്തിമതീരുമാനമെടുക്കും. സ്ഥലമേറ്റെടുക്കാനുള്ള നീക്കത്തിനെതിരെ […]