Kerala

‘ജനങ്ങള്‍ എത്ര സര്‍വേകള്‍ ഇങ്ങനെ സഹിക്കണം?’; കെ-റെയിലില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

സില്‍വര്‍ ലൈനില്‍ സര്‍‌ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. ഇപ്പോൾ നടക്കുന്ന സർവേയുടെ ഉദ്ദേശ്യം മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു. സർവേ നിയമപ്രകാരമാണോ എന്നതാണ് ആശങ്ക. ഡിപിആറിന് മുമ്പ് ശരിയായ സർവേ നടത്തിയിരുന്നെങ്കിൽ ഇപ്പോഴത്തെ സര്‍വേയുടെ ആവശ്യമില്ലായിരുന്നു. ജനങ്ങള്‍ എത്ര സര്‍വേകള്‍ ഇങ്ങനെ സഹിക്കണമെന്നും കോടതി ചോദിച്ചു. നടപടികളുടെ കാര്യത്തിൽ സർക്കാർ ഇപ്പോഴും കോടതിയെ ഇരുട്ടിൽ നിർത്തുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി. നിയമപരമല്ലാത്ത സർവ്വേ നിർത്തി വയ്ക്കാനാണ് കോടതി നിർദേശം നൽകിയതെന്നും ജനങ്ങളെ അനാവശ്യമായി ഭയപ്പെടുത്തരുതെന്നും […]

Kerala

കെ-റെയിൽ പദ്ധതി പരിശോധിച്ച കേന്ദ്രത്തിന്റെ പച്ചക്കൊടി എവിടെ?; തത്വത്തിൽ അംഗീകാരം ലഭിച്ചെന്ന് പറഞ്ഞ് സർക്കാർ കബളിപ്പിച്ചെന്ന് കെ സുധാകരൻ

സിൽവർ ലൈൻ പദ്ധതിയ്ക്ക് തത്വത്തിൽ അംഗീകാരം ലഭിച്ചെന്ന് പറഞ്ഞ് സർക്കാർ കബളിപ്പിച്ചെന്ന് കെപിസി സി അധ്യക്ഷൻ കെ സുധാകരൻ. കെ റെയിൽ പദ്ധതി പരിശോധിച്ച കേന്ദ്രത്തിന്റെ പച്ചക്കൊടി എവിടെയെന്ന് അദ്ദേഹം ചോദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാൽ ഇതിന് മറുപടി നൽകണം. ഇക്കാര്യത്തിൽ കോൺഗ്രസിനെ സംബന്ധിച്ച് നിലപാട് വ്യക്തമാണ്. പദ്ധതിക്ക് കോൺഗ്രസ് എതിരല്ല ഗുണകരമെന്ന് ബോധ്യപ്പെടുത്താനാണ് പറയുന്നതെന്നും കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്‌തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിൽവർ ലൈൻ പദ്ധതിക്ക് […]

Kerala

കെ-റെയിൽ; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് വിശദീകരണ യോഗം, പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം

സിൽവർ ലൈന് പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പൗരപ്രമുഖരെ കാണും. രാഷ്ട്രീയ സംഘടന പ്രതിനിധികൾ, സാങ്കേതിക വിദഗ്‌ധർ,പൗര പ്രമുഖർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. പദ്ധതിയെക്കുറിച്ചുള്ള ആശങ്കകളും പരാതികളും മുഖ്യമന്ത്രി നേരിട്ട് കേൾക്കും. എന്നാൽ ചർച്ചയിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. വിവിധ ജില്ലകളിലെ പ്രമുഖരുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. അതിന് പുറമെയാണ്എം പിമാർ എംഎൽഎമാർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, മാധ്യമ സ്ഥാപനങ്ങളുടെ മേധാവികൾ, സാങ്കേതിക വിദഗ്ധർ എന്നിവരേ മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചത്. സംസ്ഥാന […]

Kerala

കെ-റെയിൽ പദ്ധതിക്കെതിരെ യു ഡി എഫ്; കോട്ടയത്ത് ഇന്ന് പ്രതിഷേധ ജാഥ

കെ റെയിൽ പദ്ധതിക്കെതിരെ കോട്ടയത്ത് ഇന്ന് യു ഡി എഫ് പ്രതിഷേധ ജാഥ. തിരുനക്കര മൈതാനത്തുനിന്ന് തുടങ്ങുന്ന ജാഥ ഉമ്മൻ ചാണ്ടി ഉദ്‌ഘാടനം ചെയ്യും. ഇതിനോടകം തന്നെ കോട്ടയത്ത് വിവിധയിടങ്ങളിൽ കെ റെയിലിനെതിരെ ജനകീയ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. പ്രതിഷേധം കൂടുതൽ ശക്തമാക്കി സർക്കാരിനെ പ്രതിരോധത്തിലാക്കുകയെന്ന ലക്ഷ്യത്തിലാണ് പ്രതിപക്ഷം. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം. ഇന്ന് സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. പാത കടന്നു പോകുന്ന 10 ജില്ലാ ആസ്ഥാനങ്ങളിലും സെക്രട്ടേറിയറ്റിന് മുന്നിലും ജനകീയ മാര്‍ച്ചും ധര്‍ണയും […]

Kerala

കെ.റെയിൽ പദ്ധതി കേരളത്തിന് ഗുണകരമല്ല; ഇ.ശ്രീധരൻ

സിൽവർ ലൈൻ പദ്ധതി കേരളത്തിന് ഗുണകരമാകില്ലെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. പദ്ധതി നടപ്പാക്കിയാൽ സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയാകുമെന്ന് ഇ.ശ്രീധരൻ പറഞ്ഞു. പദ്ധതി ആസൂത്രണത്തിൽ ഗുരുതര പിഴവുകൾ, അത് നിശ്ചിത സമയത്ത് പൂർത്തിയാക്കാനാകില്ല. ഇപ്പോഴുള്ള പദ്ധതി പറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പദ്ധതി ആവശ്യമാണ് എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. പക്ഷേ ശരിയായി പഠനം നടത്തി, അതിന് വേണ്ടമുഴുവൻ പണം കണ്ടെത്തി, പ്രാപ്തരായ ആളുകളുടെ മേൽനോട്ടത്തിൽ മാത്രമേ പദ്ധതി നടത്താവൂ. സാങ്കേതികപരമായ എല്ലാ വശങ്ങളും […]

Kerala

കെ റയിലിന് അനുകൂലമെന്ന വാദം തെറ്റ്; ശശി തരൂർ

സില്‍വര്‍ലൈനിനെതിരായ യുഡിഎഫ് എം.പിമാരുടെ നിവേദനത്തിൽ ഒപ്പ് വെയ്ക്കാത്തതിൽ വിശദീകരണവുമായി ശശി തരൂർ എം പി. വിശദമായി പഠിക്കാതെ സില്‍വര്‍ ലൈനിനെ എതിർക്കാനില്ലെന്ന് തരൂർ അറിയിച്ചു. പദ്ധതിയെ കുറിച്ച് മനസ്സിലാക്കാന്‍ കൂടുതൽ സമയം വേണമെന്നാണ് തൻ്റെ നിലപാട്. നിവേദനത്തില്‍ ഒപ്പിടാത്തതിനാല്‍ പദ്ധതിയെ അനുകൂലിക്കുകയാണെന്ന വ്യാഖ്യാനം തെറ്റാണ്. സംസ്ഥാന സർക്കാരും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തണമെന്നും തരൂർ ഫെയ്സ്ബുക്കില്‍ കുറിച്ചു. തിരുവനന്തപുരം കാസർഗോഡ് സെമി ഹൈ സ്പീഡ് റെയിൽ (സിൽവർ ലൈൻ) പദ്ധതി സംബന്ധിച്ച കേരളത്തിലെ യുഡിഎഫ് എം പി […]

Kerala

കെ റെയില്‍ പദ്ധതിയുടെ പഠന റിപ്പോര്‍ട്ട് പുറത്തുവിടണം; ഉമ്മന്‍ ചാണ്ടി

കെ റെയില്‍ പദ്ധതിയുടെ വിശദമായ പഠന റിപ്പോര്‍ട്ട് (ഡി.പി.ആര്‍) സര്‍ക്കാര്‍ അടിയന്തരമായി പുറത്തുവിടണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വ്യാജ ഡി.പി.ആറിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. പദ്ധതിക്കെതിരെ ഉയര്‍ന്ന ജനരോഷം പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. ഡി.പി.ആര്‍ രഹസ്യരേഖയാക്കി വെച്ചിരിക്കുന്നത് ദുരൂഹതകള്‍ പുറത്തുവരുമെന്ന് ഭയന്നാണ്. ഡി.എം.ആര്‍.സി നേരത്തെ തയാറാക്കിയ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ പ്രോജക്ട് കോപ്പിയടിച്ചതാണ്. 80% മണ്ണിട്ട് നികത്തിയ പാതയിലൂടെ കെ റെയില്‍ ഓടിക്കുമെന്നാണ് സർക്കാർ പറയുന്നത്. […]

Kerala

കെ റെയിലിനെതിരെ യു.ഡി.എഫ് പ്രതിഷേധം 18ന്

കെ-റെയില്‍ പദ്ധതിക്കെതിരെ (സില്‍വര്‍ലൈന്‍) യു.ഡി.എഫ് പ്രതിഷേധം ഡിസംബര്‍ 18ന്‌. സെക്രട്ടേറിയറ്റിന് മുന്നിലും സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന പത്ത് ജില്ലാ കളക്ടറേറ്റുകള്‍ക്ക് മുന്നിലും ജനകീയ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ അറിയിച്ചു. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തുന്നത്. ജനകീയ മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കളക്ടറേറ്റിന് മുന്നില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ നിര്‍വഹിക്കും. സെക്രട്ടേറിയറ്റിന് മുന്നിലെ ധര്‍ണ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എംപി ഉദ്ഘാടനം […]