Kerala

കോൺഗ്രസിൽ തലമുറ മാറ്റം വേണം, ഞാൻ മാറിത്തരാൻ തയ്യാർ: കെ.മുരളീധരൻ

ഇന്നോ നാളയോ പ്രതിപക്ഷ നേതാവിനെ തിരുമാനിക്കുമെന്ന് കെ മുരളീധരന്‍. ഹൈക്കമാന്‍റാണ് അന്തിമ തീരുമാനം എടുക്കുകയെന്നും മുരളീധരന്‍. നിലവിലെ ചർച്ച പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച് മാത്രമാണെന്നും കെപിസിസി പ്രസിഡന്‍റ്, യുഡിഎഫ് കൺവീനർ എന്നീ സ്ഥാനങ്ങളില്‍ മാറ്റം ഇപ്പോഴില്ലെന്ന സൂചനയും അദ്ദേഹം നല്‍കി. കോൺഗ്രസ് പരാജയത്തെ പരാജയമായി തന്നെ കാണുന്നു. പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കൂട്ടായ പ്രവർത്തനം വേണം.വികാരമല്ല വിവേകമാണ് വേണ്ടത്. 24 ന് പ്രതിക്ഷ നേതാവ് സഭയിൽ ഉണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു. സർക്കാർ ഉണ്ടാക്കാൻ ഇത്രയും വൈകിയത് എന്തുകൊണ്ടെന്നും […]

India

നേമം ഗുജറാത്തല്ല, ഗാന്ധിജിയുടെ ഇന്ത്യയാണെന്ന് ഞങ്ങള്‍ തെളിയിക്കും: കുമ്മനത്തിന് മറുപടിയുമായി മുരളീധരന്‍

നേമത്ത് പോരാട്ടം ഇടത് മുന്നണിയും എൻ.ഡി.എയും തമ്മിലാണെന്ന ഇടത് പ്രചാരണത്തെ വിമർശിച്ച് മുരളീധരൻ. ബി.ജെ.പിക്ക് സ്വാധീനമുണ്ടാക്കി കൊടുക്കാനാണ് എല്‍ഡിഎഫ് ഇത്തരത്തിൽ പ്രചാരണം നടത്തുന്നത്. വർഗ്ഗീയശക്തിയെ ഉയർത്തിക്കാട്ടാന്‍ കോണ്‍ഗ്രസ് തയ്യാറല്ലെന്നും ബിജെപിയെ തോല്‍പ്പിക്കുകയാണ് യു.ഡി.എഫിന്‍റെ ലക്ഷ്യമെന്നും കെ. മുരളീധരന്‍ മീഡിയവണ്ണിനോട് പറഞ്ഞു. ബൂത്ത് തലം വരെ കോണ്‍ഗ്രസ്സിന്‍റെ പ്രവര്‍ത്തനം ശക്തമാണ്. അതുകൊണ്ട് വിജയം ഉറപ്പാണ്. മത്സരം ഒന്നാംസ്ഥാനത്തിനാണ്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ നേടിയ 47000ത്തിന്‍റെ വോട്ട് 60000 ആക്കുകയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ലക്ഷ്യം വെക്കുന്നത്. വികസനകാര്യത്തില്‍ നേമം ഗുജറാത്തിനൊപ്പമാണെന്ന് […]

Kerala

പ്രാദേശിക നീക്കുപോക്കുണ്ടായെന്ന് ചെന്നിത്തല, നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് മുല്ലപ്പള്ളി

തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയായിട്ടും വെൽഫെയർ പാർട്ടി നീക്കുപോക്കിനെ ചൊല്ലി കോൺഗ്രസിൽ കലഹം. വെൽഫെയർ പാർട്ടിയുമായുള്ള നീക്കുപോക്ക് യു.ഡി.എഫിന് ഗുണം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ. മുരളീധരനും പറഞ്ഞു. എന്നാൽ ഇരുവരേയും തള്ളിയായിരുന്നു കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. വെൽഫെയർ പാർട്ടിയുമായി നീക്കുപോക്കിന് കോണ്‍ഗ്രസ് നിർദേശം നൽകിയിട്ടില്ല. പ്രാദേശിക നീക്ക് പോക്കുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. വെൽഫെയർ പാർട്ടി – ആര്‍.എം.പി നീക്കുപോക്ക് യു.ഡി.എഫിന് ഗുണം ചെയ്യുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, […]