HEAD LINES Kerala

വന്യമൃഗശല്യം തടയാൻ അനധികൃത വൈദ്യുതി വേലികൾ സ്ഥാപിക്കൽ; നടപടി കടുപ്പിക്കാൻ വൈദ്യുതി വകുപ്പ്

വന്യമൃഗശല്യം തടയാൻ അനധികൃത വൈദ്യുതി വേലികൾ സ്ഥാപിക്കുന്ന കാര്യത്തിൽ നടപടി കടുപ്പിക്കാൻ വൈദ്യുതി വകുപ്പ്. കൃഷിയിടങ്ങൾ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്താൻ ഉദ്യോഗസ്ഥർക്ക് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർദേശം നൽകി. ( minister k krishnan kutty on electric fencing ) കൃഷിയിടങ്ങളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധനകൾ നടത്തും. അനധികൃത ഫെൻസിംഗുകൾ കണ്ടെത്തിയാൽ കർശന നടപടിയെടുക്കും. ജില്ലാ ഭരണകൂടവുമായി ചേർന്ന് ആളുകളെ ബോധവൽക്കരിക്കാനുളള ശ്രമങ്ങൾ നടത്തും. ഇന്ന് കളക്ടർമാർക്ക് ഇത് സംബന്ധിച്ച് നിർദേശങ്ങൾ നൽകുമെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. […]

Kerala

വൈദ്യുതി നിരക്ക് വര്‍ധിച്ചേക്കും; വൈദ്യുതി പുറത്ത് നിന്ന് വാങ്ങുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി

സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പുറത്ത് നിന്ന് വൈദ്യുതി വാങ്ങാന്‍ ബോര്‍ഡിന് നിര്‍ദേശം കൊടുത്തിട്ടുണ്ട്. ഇത്തരത്തില്‍ വൈദ്യുതി വാങ്ങുമ്പോള്‍ സ്വാഭാവികമായും നിരക്ക് കൂട്ടേണ്ടിവരുമെന്ന് കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. പുറത്ത് നിന്ന് വൈദ്യുതി വാങ്ങാന്‍ രണ്ട് മാസം മുന്‍പേ ബോര്‍ഡിന് നിര്‍ദേശം കൊടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വൈകാതെ തന്നെ കരാര്‍ ഉണ്ടാക്കുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നതോടെ കൂട്ടേണ്ടിവരുന്ന വൈദ്യുത നിരക്കിന് കേന്ദ്രം അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഇത്തവണ വലിയ തോതില്‍ മഴ […]

Kerala

കെഎസ്ഇബി ജീവനക്കാർ ഇന്ന് പണിമുടക്കും

വൈദ്യുതി ബോർഡ് ജീവനക്കാർ ഇന്ന് പണിമുടക്കുന്നതോടെ സംസ്ഥാനത്തെ വൈദ്യുതി മേഖല സ്തംഭിക്കും. അവശ്യസേവനങ്ങൾ മാത്രമാണ് ഇന്ന് പ്രവർത്തിക്കുക. വൈദ്യുതി ഭേദഗതി പാർലമെന്റിൽ അവതരിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. നിയമഭേദഗതിയിൽ നിന്ന് പിന്മാറണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് നടക്കുന്ന രാജ്യവ്യാപക പണിമുടക്കിന്റെ ഭാഗമായാണ്, കെഎസ്ഇബി ജീവനക്കാരും സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പണിമുടക്കുന്നത്. ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്ന ഇന്ന് ജോലി ബഹിഷ്കരിച്ച് തെരുവിലിറങ്ങാനാണ് സമരസമിതിയുടെ തീരുമാനം. അവശ്യസേവനങ്ങളെ മാത്രമാണ് പണിമുടക്കിൽ […]

Kerala

വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ ജനങ്ങൾ സഹകരിക്കണം, പ്രതിസന്ധി നാളെയോടെ തീരും; കെ കൃഷ്‌ണൻകുട്ടി

വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ ജനങ്ങൾ സഹകരിക്കണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. അധികപണം നൽകി വൈദ്യുതി വാങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതി ക്ഷാമം നാളയോടെ പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. നല്ലളത്ത് വൈദ്യുതി ഉത്പാദനം ഉടൻ തുടങ്ങും. വൈദ്യുതി ക്ഷാമം പരിഹരിക്കാനുള്ള ശാശ്വത പരിഹാരം ജലവൈദ്യുത പദ്ധതികളാണ്. അതിരപ്പിള്ളി ഒഴികെയുള്ള പദ്ധതികൾ വേഗത്തിൽ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. കൽക്കരിക്ഷാമം മൂലം താപനിലയങ്ങളിൽ ഉല്പാദനം കുറഞ്ഞത് വഴി രാജ്യം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയാണ് കേരളത്തിലും. എന്നാൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് […]

Kerala

പാലക്കാട്ടെ സംഭവങ്ങളില്‍ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാന്‍ ശ്രമം; മന്ത്രി കെ.കൃഷ്ണന്‍കുട്ടി

പാലക്കാട്ടെ കൊലപാതകങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇന്ന് വൈകിട്ട് സര്‍വകക്ഷി യോഗം ചേരും. യോഗത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരുടെയും സഹകരണമുണ്ടെങ്കില്‍ അക്രമങ്ങളെ ഒറ്റപ്പെടുത്താന്‍ കഴിയുമെന്നും സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാനാകുമെന്നും മന്ത്രി കൃഷ്ണന്‍കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു. ജനങ്ങളെ ഒന്നിച്ച് അണിനിരത്തുകയാണ് ഇപ്പോള്‍ വേണ്ടത്. പാലക്കാട്ടെ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കേണ്ട ആവശ്യം ഇപ്പോഴില്ല. കേരള പൊലീസിനാണ് നിഷപക്ഷമായി അന്വേഷിക്കാന്‍ സാധിക്കുക. സര്‍വകക്ഷി യോഗത്തിന് ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കാമെന്നും മന്ത്രി വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുന്നതിനിടെ ആര്‍എസ്എസ് നേതാവ് […]

Kerala

കെഎസ്ഇബി യിൽ സാമ്പത്തിക പ്രതിസന്ധി. നഷ്ടം 14,000 കോടി രൂപയെന്ന് വൈദ്യുതി മന്ത്രി

കെഎസ്ഇബി യിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻ കുട്ടി. കെഎസ്ഇബി യുടെ സഞ്ചിത നഷ്ടം 14,000 കോടി രൂപയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷന്റെ സമരം പരിഹരിക്കുന്നതിനായി ചെയർമാൻ ബി അശോക് കുമാറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കെഎസ്ഇബി ചെയർമാനുമായുള്ള കൂടിക്കാഴ്ച നടന്നത്. സമരക്കാരുമായി ചർച്ച നടത്തേണ്ടത് ബോർഡാണ്. അതിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ഓഫിസേഴ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ […]

Kerala

കെഎസ്ഇബിയിലെ തര്‍ക്കപരിഹാരത്തിന് സിപിഐഎം ഇടപെടുന്നു; വൈദ്യുതി മന്ത്രിയുമായി എ കെ ബാലന്‍ ചര്‍ച്ച നടത്തും

കെഎസ്ഇബി ചെയര്‍മാനും ഇടത് അനുകൂല സര്‍വീസ് സംഘടനയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സിപിഐഎം ഇടപെടുന്നു. എ കെ ബാലന്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുമായി ചര്‍ച്ച നടത്തും. വൈകിട്ട് അഞ്ചിന് പാലക്കാട് വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് ചെയര്‍മാന്‍ ബി അശോക് പറഞ്ഞിരുന്നു. എന്നാല്‍ മുന്‍പ് ചര്‍ച്ച നടത്തിയിട്ടും പ്രശ്‌നം പരിഹരിക്കപ്പെടാത്തതിനാല്‍ വീണ്ടുമൊരു ചര്‍ച്ചയ്ക്കില്ലെന്നാണ് സംഘടന അറിയിച്ചത്. ചീഫ് ഓഫിസിന് മുന്‍പില്‍ ഓഫിസേഴ്‌സ് അസോസിയേഷന്റെ അനിശ്ചിത കാല സത്യാഗ്രഹം ആരംഭിച്ചു. സംഘടനാ […]

Kerala

വൈദ്യുതി‍ ഭവന് മുന്നിൽ ഭരണാനുകൂല സംഘടനയുടെ സത്യാഗ്രഹം ഇന്ന് മുതൽ

വൈദ്യുതി ഭവന് മുന്നില്‍ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കും. നാളെ തലസ്ഥാനത്ത് തിരിച്ചെത്തുന്ന വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പ്രശ്നം പരിഹരിക്കുന്നതിന് ചെയർമാനെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. യൂണിയൻ നേതാക്കളുമായും മന്ത്രി ചർച്ച നടത്തിയേക്കും. നാളെ വിവിധ വര്‍ഗ്ഗ ബഹുജന സംഘടനകളുടേയും, സര്‍വ്വീസ് സംഘടനകളുടേയും പിന്തുണയോടെ സമരസഹായ സമിതി രൂപീകരിക്കും. അനൂകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ചട്ടപ്പടി സമരമടക്കമുള്ള ദീര്‍ഘകാല പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഓഫീസേഴ്സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. എംജി സുരേഷ് കുമാറിന്റേയും, ബി ഹരികുമാറിന്‍റേയും […]

Kerala

കെഎസ്ഇബിയിൽ അനധികൃധ നിയമനങ്ങളില്ല; സംസ്ഥാനത്ത് പവര്‍കട്ടുണ്ടാവില്ലെന്ന് വൈദ്യുതി മന്ത്രി

കെഎസ്ഇബിയിൽ അനധികൃധ നിയമനങ്ങളില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. അനധികൃത നിയമനം നടക്കുന്നതായി കെ എസ് ഇ ബി ചെയർമാൻ പറഞ്ഞിട്ടില്ല. നിയമനത്തിന് റെഗുലേറ്ററി കമ്മീഷന്റെ മുൻ‌കൂർ അംഗീകാരം വേണമെന്ന വ്യവസ്ഥയില്ല. താരിഫിൽ ചെലവ് ഉൾപ്പെടുത്താനാണ് അനുമതി വേണ്ടതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. നിയമസഭയിൽ രേഖാമൂലമാണ് മന്ത്രി മറുപടി നൽകിയത്. ആറായിരത്തോളം പേരെ അനധികൃതമായി നിയമിച്ചെന്ന ആരോപണത്തിനാണ് മന്ത്രിയുടെ മറുപടി. കൂടാതെ വേനല്‍ കാലത്തെ നേരിടാനുള്ള മുന്‍കരുതലുകള്‍ എടുത്തതിനാല്‍ ഇത്തവണ സംസ്ഥാനത്ത് പവര്‍കട്ടുണ്ടാകില്ലെന്ന് വൈദ്യുതി […]

Kerala

കെ.എസ്.ഇ.ബി സമരം തീരുന്നു; ജീവനക്കാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രി

പട്ടം വൈദ്യുതി ഭവന് മുന്നില്‍ ദിവസങ്ങളായി തുടരുന്ന കെ.എസ്.ഇ.ബി സമരം തീരുന്നു. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ സമരം അവസാനിപ്പിക്കാന്‍ ധാരണയായി. തീരുമാനം സംഘടനാ നേതാക്കള്‍ സമരപന്തലില്‍ ഉടന്‍ പ്രഖ്യാപിക്കും. ഇന്നലെ നടന്ന ഇടതുമുന്നണി രാഷ്ട്രീയ ചര്‍ച്ചയ്ക്ക് ശേഷം സംഘടനകളുമായി ചര്‍ച്ച നടത്താന്‍ വൈദ്യുത മന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. ഉച്ചയ്ക്ക് 12 മണിക്കാണ് സംഘടനാ നേതാക്കളുമായി വൈദ്യുത മന്ത്രി ചര്‍ച്ച നടത്തിയത്. ജീവനക്കാര്‍ ഉന്നയിച്ച മുഴുവന്‍ പ്രശ്‌നങ്ങളും പരിഗണിക്കുമെന്നും വിശദമായി പരിശോധിച്ച ശേഷം നടപടിയുണ്ടാകുമെന്നുള്ള ഉറപ്പാണ് മന്ത്രി സംഘടനകള്‍ക്ക് […]