Kerala

‘അന്ത്യശാസനം തരാന്‍ പട്ടാളമല്ലല്ലോ’; ബിജെപി ബന്ധത്തിന്റെ പേരില്‍ സിപിഐഎം താക്കീത് നല്‍കിയെന്ന വാര്‍ത്ത തള്ളി മന്ത്രി കെ കൃഷ്ണന്‍കുട്ടി

ജെഡിഎസ് എന്‍ഡിഎയില്‍ ചേര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ സിപിഐഎമ്മില്‍ നിന്നും ജെഡിഎസ് സംസ്ഥാന ഘടകത്തിന് അന്ത്യശാസനം ലഭിച്ചെന്ന വാര്‍ത്ത നിഷേധിച്ച് ജെഡിഎസ് നേതാവും മന്ത്രിയുമായി കെ കൃഷ്ണന്‍കുട്ടി. ബിജെപിയുമായി തങ്ങള്‍ ബന്ധം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഈ വിഷയം ഒക്ടോബര്‍ ഏഴിന് ചേരുന്ന പാര്‍ട്ടി യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അന്ത്യശാസനം നല്‍കാന്‍ ഇത് പട്ടാളമല്ലെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു. (Minister K Krishnankutty denied the news that CPIM warns […]

Kerala

ലോഡ്ഷെഡിംഗ് ഉടൻ ഉണ്ടാകില്ല: പ്രതിസന്ധി മറികടക്കാൻ കൂടുതൽ വൈദ്യുതി വാങ്ങും

സംസ്ഥാനത്ത് ലോഡ്ഷെഡിംഗ് ഉടൻ ഉണ്ടാകില്ല. പ്രതിസന്ധി മറികടക്കാൻ കൂടുതൽ വൈദ്യുതി വാങ്ങും. ജലവൈദ്യുത ഉത്പാദനം കുറച്ചേക്കും. ഹ്രസ്വകാല കരാറിന് വൈദ്യുതി ബോർഡിന്റെ നീക്കം. അതേസമയം കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങണമോയെന്ന് ചർച്ച ചെയ്യാൻ മന്ത്രി കെ കൃഷ്ണൻകുട്ടി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. കടുത്ത വൈദ്യുതി ക്ഷാമത്തിലേക്ക് നീങ്ങുന്നതിനാൽ ലോഡ്ഷെഡിംഗ് നടപ്പാക്കുന്നത് പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മഴയുടെ ലഭ്യത കൂടിയില്ലെങ്കില്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്നും കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. കേരളത്തിലെ […]

Kerala

‘വെട്ടി മാറ്റിയത് മനുഷ്യജീവന് ഭീഷണിയായതിനാൽ; കർഷകന് ഉചിതമായ സഹായം നല്‍കും’; കെഎസ്ഇബി വാഴ വെട്ടിൽ മന്ത്രി

തിരുവനന്തപുരം: മനുഷ്യ ജീവന് അപകടമുണ്ടാകാന്‍ സാധ്യതയുള്ളത് കൊണ്ടാണ് കോതമംഗലത്ത് വാരപ്പെട്ടിയില്‍ വൈദ്യുതി ലൈനിന് സമീപം വളര്‍ന്ന വാഴകള്‍ അടിയന്തിരമായി വെട്ടി മാറ്റിയതെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇടുക്കി ജല വൈദ്യുത പദ്ധതിയില്‍ നിന്നും വൈകുന്നേരത്ത് ലഭിക്കുന്ന അധിക ഉല്‍പ്പാദന ശേഷി ഉപയോഗിക്കണമെങ്കില്‍ പ്രസ്തുത ലൈന്‍ തകരാര്‍ അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ട്. അടിയന്തിര പ്രാധാന്യമായതിനാലാണ് പെട്ടെന്ന് നടപടി എടുക്കേണ്ട സാഹചര്യമുണ്ടായതെന്ന് മന്ത്രി പറഞ്ഞു. വിഷയത്തില്‍ മാനുഷിക പരിഗണന നല്‍കി പ്രത്യേക കേസായി പരിഗണിച്ച് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി ആലോചിച്ച് ഉചിതമായ സഹായം […]