Kerala

കുട്ടനാട്ടിൽ വെള്ളം കയറി കൃഷി നശിച്ചു; സാമ്പത്തിക സഹായത്തിന് കേന്ദ്രസംഘം എത്തിയതും വെള്ളമിറങ്ങി, ഹെലികോപ്റ്ററിൽ വേമ്പനാട് കായൽ കാണിച്ച് സഹായം വാങ്ങി കെ.കരുണാകൻ

പണ്ട് കുട്ടനാട്ടിൽ വെള്ളം കയറി കൃഷി നശിച്ചു. വ്യാപക കൃഷി നാശത്തിൽ വലഞ്ഞ കർഷകരെ സഹായിക്കാൻ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരൻ അടിയന്തര സാമ്പത്തിക സഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരസിംഹ റാവുവിന് സന്ദേശമയച്ചു. തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദസംഘം എത്തിയപ്പോഴേക്കും, കുട്ടനാട്ടിൽനിന്ന് വെള്ളമിറങ്ങി. പിന്നെന്തു ചെയ്യും? ബുദ്ധിമാനായ ലീഡർ കേന്ദ്രസംഘത്തെ ഒരു ഹെലികോപ്റ്ററിൽ കയറ്റി വേമ്പനാട് കായൽ കാണിച്ചു. അതുകണ്ട് വെള്ളപ്പൊക്കമാണെന്ന് ധരിച്ച കേന്ദ്രസംഘം പരമാവധി ദുരിതാശ്വാസ സഹായം കേരളത്തിന് വാ​ഗ്ദാനം ചെയ്താണ് മടങ്ങിയത് എന്നാണ് കഥ . നാടിന്റെ വികസനത്തിനായി […]

Kerala

പതിനൊന്ന് നിലകൾ, 35 കോടി ചിലവ്; കെ കരുണാകരന് സ്മാരകമൊരുക്കാൻ കോൺഗ്രസ്

മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ സ്മാരക നിർമ്മാണം ആരംഭിക്കാൻ തീരുമാനിച്ച് കോൺഗ്രസ്. തിരുവനന്തപുരം നന്ദാവനത്ത് സർക്കാർ അനുവദിച്ച 37 സെന്റ് സ്ഥലത്ത് 11 നിലകളിലായി ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണ്ണമുള്ള സ്മാരകം ഒരുക്കാനാണ് പാർട്ടി ആലോചിക്കുന്നത്. പ്രധാന റോഡിനോട് ചേർന്ന് ബിഷപ്പ് പെരേര ഹാളിന് എതിർവശത്തായാണ് സ്മാരകം. ഫൗണ്ടേഷൻ ചെയർമാൻ കെ സുധാകരൻ, വൈസ് ചെയർമാൻ കെ മുരളീധരനും ട്രഷറർ പത്മജ വേണുഗോപാലും ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാറുമാണ് ഫൗണ്ടേഷന് നേതൃത്വം നൽകുന്നത്. മുതിർന്ന നേതാക്കൾ ഫൗണ്ടേഷന്റെ […]

Kerala

‘1983ലെ യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ ലീഗ് എംഎല്‍എമാര്‍’;വിവാദ വെളിപ്പെടുത്തലുമായി പുസ്തകം

1983ല്‍ കെ കരുണാകരന്‍ മന്ത്രിസഭ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ മുസ്ലിം ലീഗ് എംഎല്‍എമാര്‍ ഉള്‍പ്പെട്ടിരുന്നതായുള്ള വിവാദ വെളിപ്പെടുത്തലുമായി ഒരു പുസ്തകം. ചന്ദ്രിക മുന്‍ പത്രാധിപരായ അഹമ്മദ് കുട്ടി ഉണ്ണികുളത്തിന്റെ സി എച്ച് മുഹമ്മദ് കോയ എന്ന പുസ്തകത്തിലാണ് ലീഗ് എംഎല്‍എമാര്‍ക്കെതിരെ ചില നിര്‍ണായക വെളിപ്പെടുത്തലുകളുള്ളത്. കരുണാകരനെതിരായ ഗൂഢാലോചനയില്‍ ലീഗ് എംഎല്‍എമാര്‍ ഉള്‍പ്പെട്ടതായി മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് വെളിപ്പെടുത്തിയതായാണ് പുസ്തകത്തിലുള്ളത്. (Muslim league mla joined a conspiracy against karunakaran cabinet ) 1983 സെപ്തംബറില്‍ […]

Kerala

കെ. കരുണാകരന്റെ ഓര്‍മകള്‍ക്ക് 11 വയസ്

രാഷ്ട്രീയ ചാണക്യന്‍ കെ. കരുണാകരന്റെ ഓര്‍മകള്‍ക്ക് ഇന്ന് 11 വയസ്. നേതാവാവുക എന്നത് ഒരു കലയാണെന്ന് തെളിയിച്ച ഒരേയൊരു ലീഡറായിരുന്നു കരുണാകരന്‍. തീരുമാനങ്ങളെടുക്കുന്നതിലെ ചടുലതയും അത് നടപ്പാക്കുന്നതിലെ ഇച്ഛാശക്തിയും.. കെ. കരുണാകരനെ മറ്റ് രാഷ്ട്രീയ പ്രവര്‍ത്തകരില്‍ നിന്ന് വ്യത്യസ്തനായ നിര്‍ത്തിയത് ഇതൊക്കെയായിരുന്നു. 60കളുടെ അവസാനത്തില്‍ സമ്പൂര്‍ണ തകര്‍ച്ച നേരിട്ട കോണ്‍ഗ്രസിനെ ഏതാണ്ട് ഒറ്റയ്ക്ക് ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ നേതൃപാടവവും സംഘാടനത്തിലെ അസാധാരണ മികവുമാണ് കെ കരുണാകരന് തുണയായത്. ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായി, പിന്നീട് കേരളത്തിലെ മുന്നണി […]