Kerala

സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; ജാഗ്രത പാലിച്ചില്ലെങ്കില്‍ വരാനിരിക്കുന്നത് വലിയ ദുരന്തമെന്ന് ആരോഗ്യമന്ത്രി

മാസ്ക് പോലും ധരിക്കാതെയുള്ള പ്രതിഷേധം വൈറസ് പടരാന്‍ കാരണമാകും സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ജാഗ്രത പാലിച്ചില്ലെങ്കില്‍ വരാനിരിക്കുന്നത് വലിയ ദുരന്തമാണ്. സമരങ്ങളും പ്രതിഷേധങ്ങളും കൈവിട്ട കളിയാണ്. മാസ്ക് പോലും ധരിക്കാതെയുള്ള പ്രതിഷേധം വൈറസ് പടരാന്‍ കാരണമാകും. നേതാക്കള്‍ അണികളെ പറഞ്ഞു മനസ്സിലാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം നഗരത്തിൽ ഇത്രയേറെ രോഗം പകർന്നത് കുമരിച്ചന്ത, പൂന്തുറ തുടങ്ങിയ നാല് ക്ലസ്റ്ററുകളിൽ നിന്നാണ്. സൂപ്പർ സ്‌പ്രെഡ് ആണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്. അതിർത്തി […]

Kerala

സംസ്ഥാനത്ത് ഇന്ന് 78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 32 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 14 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, കൊല്ലം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, കോട്ടയം, കണ്ണൂര്‍ (ഒരാള്‍ മരണമടഞ്ഞു) ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, തിരുവനന്തപുരം, […]

Kerala

മെയ് 17 ശേഷവും ലോക്ഡൌണ്‍ ഇളവുകള്‍ പ്രതീക്ഷിക്കേണ്ടെന്ന് കെ.കെ ഷൈലജ

ആളുകള്‍ ക്വാറന്‍റൈന്‍ നിർദേശങ്ങൾ കൃത്യമായി പാലിക്കണം,രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ ഇന്ന് നൽകുന്ന ശ്രദ്ധ നൽകാനാവില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു മെയ് 17 ന് ശേഷം ലോക്ഡൌണില്‍ കാര്യമായ ഇളവുകൾ പ്രതിക്ഷിക്കേണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആളുകള്‍ ക്വാറന്‍റൈന്‍ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. സർക്കാർ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണം. അല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകും. രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ ഇന്ന് നൽകുന്ന ശ്രദ്ധ നൽകാനാവില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പ്രതിരോധ വാക്സിനുള്ള പരീക്ഷണം കേരളവും ആരംഭിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി […]

India Kerala

‘കേരള റോക്ക് സ്റ്റാർ’; ആരോഗ്യമന്ത്രിയെ പ്രശംസിച്ച് ദ ​ഗാർഡിയൻ

മഹാമാരിക്ക് നാല് മാസത്തിന് ശേഷവും, അഞ്ഞൂറിൽപരം കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. കോവിഡ് പ്രതിരോധത്തിൽ ആരോഗ്യമന്ത്രി കെ.കെ ശെെലജയെ പ്രശംസിച്ച് ബ്രിട്ടീഷ് മാധ്യമം. കേരളത്തിന്റെ റോക്ക് സ്റ്റാർ ആരോഗ്യമന്ത്രി എവ്വിധമാണ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ മാതൃകാപരമായ വഴി സ്വീകരിച്ചതെന്നാണ് ലേഖനത്തിൽ പറയുന്നത്. ദി ഗാര്‍ഡിയനിലെ ലോറ സ്പിന്നിയാണ് കെ.കെ ശെെലജയെ പ്രശംസിച്ചുള്ള ലേഖനം തയ്യാറാക്കിയത്. രാജ്യത്ത് തന്നെ മികച്ച രീതിയിൽ ആരോഗ്യരംഗത്ത് ഇടപെടുന്ന കെ.കെ ശെെലജക്ക് കൊറോണ വെെറസിന്റെ അന്തകയെന്ന വിശേഷണമാണ് പലരും നൽകിയിരിക്കുന്നതെന്ന് ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. വുഹാനിൽ വെെറസ് സ്ഥിരീകരിച്ച […]

India Kerala

ശൈലജ ടീച്ചറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

സമൂഹമാധ്യമങ്ങളിലൂടെയുള്ള ചികിത്സാ സഹായ തട്ടിപ്പുകള്‍ തുറന്നു കാട്ടണമെന്ന ആരോഗ്യമന്ത്രി കെ.ക ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ. ”സർക്കാർ സഹായം ഒക്കെ കിട്ടി വരുമ്പോഴേക്കും വീട്ടുകാർ വർക്കല കടപ്പുറത്തും തിരുനാവായിലും ഇരുന്നു രണ്ടാമത്തെ ആണ്ടു ബലി ഇടുന്നുണ്ടാവും. 24 മണിക്കൂറിനുള്ളിൽ രോഗിക്ക് വേണ്ടത് ചെയ്യാൻ കഴിഞ്ഞാൽ ഏതു സർക്കാർ ആണേലും അംഗീകരിക്കാം” തുടങ്ങിയ കമന്റുകളാണ് മന്ത്രിയുടെ കുറിപ്പിന് താഴെ നിറയുന്നത്. ചാരിറ്റിയില്‍ ക്ലാരിറ്റി വേണമെന്നും കമന്റുകള്‍ പറയുന്നു. ശൈലജ ടീച്ചറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഓണ്‍ലൈന്‍ ചികിത്സ […]