Kerala

‘ആരോഗ്യപ്രവർത്തകരെ കരിവാരി തേക്കാൻ മനഃപൂർവശ്രമം; ഡോ. നജ്മ ചെയ്യുന്നത് ജനം വിലയിരുത്തട്ടെ

കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ആരോഗ്യ പ്രവർത്തകരെ കരിവാരി തേക്കാനുള്ള മനഃപൂർവ ശ്രമം നടക്കുന്നുണ്ട്.തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രതിപക്ഷം രാഷ്ട്രീയ ലക്ഷ്യത്തോടെ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ആരോഗ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു. കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് പരിചരണത്തിൽ വീഴ്ചയുണ്ടായെന്ന് ആരോപണം ഉന്നയിച്ച ഡോകടർ നജ്മ ചെയ്യുന്നതിലെ തെറ്റും ശരിയും താൻ പറയുന്നില്ല. നജ്മ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങൾ വിലയിരുത്തട്ടെയെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും സ്ഥലത്ത് ഉണ്ടായ […]

Kerala

രോഗിയെ പുഴുവരിച്ച സംഭവം: നടപടി പിൻവലിക്കില്ലെന്ന് മന്ത്രി, ഡോക്ടർമാരും നഴ്സുമാരും സമരത്തിലേക്ക്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർമാരും നഴ്സുമാരുമായി ആരോഗ്യമന്ത്രി നടത്തിയ ചർച്ച പരാജയം. രോഗിയെ പുഴുവരിച്ച സംഭവത്തിൽ നടപടി പിൻവലിക്കില്ലെന്ന് മന്ത്രി ചർച്ചയിൽ വ്യക്തമാക്കി. ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ ഡോക്ടർമാരും നഴ്സുമാരും പ്രഖ്യാപിച്ച സമരം തുടരും. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഇന്ന് ഒ.പി ബഹിഷ്കരിക്കും. കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ ജീവനക്കാർക്ക് എതിരെ നടപടി എടുത്തത് പിൻവലിക്കണമെന്നായിരുന്നു കെജിഎംസിടിഎയും നഴ്സുമാരുടെ സംഘടനകളും ആവശ്യപ്പെട്ടത്. ഡോക്ടർമാരും നഴ്സുമാരും പ്രതിഷേധവുമായി റോഡിലിറങ്ങിയതോടെ സർക്കാർ ചർച്ചക്ക് വിളിയ്ക്കുകയായിരുന്നു. രാത്രി സംഘടനാ പ്രതിനിധികളുമായി […]

Kerala

ഇരട്ടക്കുട്ടികൾ മരിച്ച സംഭവം; നടപടിയുണ്ടാകുമെന്ന് മന്ത്രി കെ കെ ശൈലജ

മഞ്ചേരിയിൽ ചികിത്സ കിട്ടാതെ ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ വീഴ്ചയുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ കെ ശൈലജ. മഞ്ചേരി മെഡിക്കൽ കോളജിന് വീഴ്ച സംഭവിച്ചോ എന്ന് വിശദമായി പരിശോധിക്കും. വീഴ്ച പറ്റിയെന്ന് ബോധ്യപ്പെട്ടാൽ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി ട്വന്റിഫോറിനോട് പ്രതികരിച്ചു. മഞ്ചേരി സ്വദേശിയായ എം.പി ഷെരീഫിന്റെ ഭാര്യ സഹലയ്ക്കാണ് മഞ്ചേരി മെഡിക്കൽ കോളജ് ഉൾപ്പെടെ മൂന്ന് ആശുപത്രികളിൽ ചികിത്സ നിഷേധിച്ചത്. മൂന്ന് ആശുപത്രികളിലും ചികിത്സ നിഷേധിച്ച് അവസാനഘട്ടത്തിലാണ് ഷെരീഫ് വിളിച്ചതെന്ന് മന്ത്രി കെ കെ […]