കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തിൽ വിശദീകരണവുമായി സിലബസ് പരിഷ്കരണ അഡ്ഹോക്ക് കമ്മിറ്റി കൺവീനർ ബിജു എൻ.സി.കെ. കെ.ഷൈലജയുടെ ആത്മകഥ സിലബസിൽ ഉൾപ്പെടുത്തിയതിൽ തെറ്റായി കാണാൻ ഒന്നും ഇല്ല. ആത്മകഥയിലെ അക്കാദമിക് താൽപര്യം മാത്രമാണ് പരിഗണിച്ചത്.നോർത്ത് മലബാർ നറേറ്റീവ് എന്ന മേഖലയിലാണ് ഷൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ മുൻവിധിയോടെയല്ല അഡ്ഹോക്ക് കമ്മിറ്റി തീരുമാനം. യോജിക്കുന്നവർക്ക് യോജിക്കാം വിയോജിക്കുന്നവർക്ക് വിയോജിക്കാം. ഷൈലജ എം.എൽ.എ ആയതും മന്ത്രിയായതുമല്ല പഠിപ്പിക്കുന്നത്. ആത്മകഥയിലെ സാമൂഹ്യ രാഷ്ട്രീയ വികസന കാര്യങ്ങൾക്കാണ് ഊന്നൽ നൽകുന്നതെന്ന് […]
Tag: K K shailaja
‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ : കെ കെ ശൈലജയുടെ ആത്മകഥ എം എ ഇംഗ്ലീഷ് സിലബസിൽ
കണ്ണൂർ സർവകലാശാലയിലെ എം എ ഇംഗ്ലീഷ് സിലബസിൽ കെ കെ ശൈലജയുടെ ആത്മകഥ. അഡ്‌ഹോക്ക് കമ്മിറ്റി തയാറാക്കിയ സിലബസിൽ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ എന്ന ഗ്രന്ഥം. ആത്മകഥ ഉൾപ്പെടുത്തിയത് ഒന്നാം സെമസ്റ്ററിലെ ലൈഫ് റൈറ്റിംഗ് പേപ്പറിൽ.(KK Shailajas Autobiography in MA English Syllabus) ഇന്നലെയാണ് സിലബസ് പുറത്തിറങ്ങിയത്. 9 വര്‍ഷത്തിന് ശേഷമാണ് സിലബസ് പരിഷ്‌കരണം നടക്കുന്നത്. പി ജി ക്ലാസുകള്‍ ആരംഭിച്ച ശേഷമാണ് സിലബസ് പുറത്തുവരുന്നത്. ഓഗസ്റ്റ് 8-നാണ് പി ജി ക്ലാസുകള്‍ […]
പിപിഇ കിറ്റ് ഇടപാടുകൾ സുതാര്യമായിരുന്നു, മഹാമാരി ഘട്ടത്തിൽ മനുഷ്യജീവൻ രക്ഷിക്കാനായുള്ള ഇടപെടൽ; കെ.കെ ശൈലജ
പിപിഇ കിറ്റ് ഇടപാടുകൾ സുതാര്യമായിരുന്നുവെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. മറുപടി നിരവധി തവണ നിയമസഭയ്ക്ക് അകത്തു പുറത്തും പറഞ്ഞതാണ്. ഗുരുതരമായ പകർച്ചവ്യാധിയുടെ ഘട്ടത്തിൽ മനുഷ്യജീവൻ രക്ഷിക്കാനായുള്ള ഇടപെടലായിരുന്നു. ലോകായുക്തയോടും ഈ മറുപടി തന്നെ നൽകും. ലോകായുക്ത കേസെടുക്കുകയല്ല നോട്ടിസ് നൽകുകയാണ് ചെയ്തത്. തീരുമാനം സർക്കാർ തീരുമാനം, സർക്കാർ ഒരുമിച്ചെടുത്തതാണെന്നും കെ കെ ശൈലജ വ്യക്തമാക്കി. അമിത വില നൽകിയാണ് കൊവിഡ് കാലത്ത് പിപിഇ കിറ്റ് അടക്കമുള്ള സാധനങ്ങൾ വാങ്ങിയതെന്ന പരാതിയിലാണ് ലോകായുക്ത അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ […]
മെഡിക്കൽ സർവീസ് കോർപറേഷൻ അഴിമതി; മുൻ മന്ത്രി കെ.കെ.ശൈലജയ്ക്ക് എതിരെ അന്വേഷണം
മെഡിക്കൽ സർവീസ് കോർപറേഷൻ അഴിമതി; മുൻ മന്ത്രി കെ.കെ.ശൈലജയ്ക്ക് എതിരെ അന്വേഷണം മെഡിക്കൽ സർവീസ് കോർപറേഷൻ അഴിമതിയിൽ മുൻ മന്ത്രി കെ.കെ.ശൈലജയ്ക്ക് എതിരെ അന്വേഷണം. ലോകായുക്തയുടേതാണ് ഉത്തരവ്. കോൺഗ്രസ് നേതാവ് വീണ എസ്.നായരാണ് ഹർജി നൽകിയത്. കൊവിഡിന്റെ തുടക്കത്തിൽ പിപിഎ കിറ്റ് അടക്കമുള്ള കൊവിഡ് പ്രതിരോധ സാമഗ്രികൾ ധൃതി പിടിച്ച് വാങ്ങിയതിൽ വൻ ക്രമക്കേട് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ നടന്നു എന്നുള്ളതായിരുന്നു ഇക്കാര്യത്തിലെ പ്രധാന ആക്ഷേപം. വിഷയത്തിൽ നേരത്തെ ധനകാര്യ വകുപ്പ് പരിശോധനാ വിഭാഗം അന്വേഷണം […]
ആരോഗ്യമന്ത്രി കൊവിഡ് നിരീക്ഷണത്തില്‍
ആരോഗ്യമന്ത്രി കെ കെ ശൈലജ കൊവിഡ് നിരീക്ഷണത്തില്‍. മന്ത്രിയുടെ മകനും മരുമകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ മീറ്റിംഗുകളെല്ലാം ഓണ്‍ലൈന്‍ ആണെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. കുറിപ്പ്, പ്രിയമുള്ളവരെ, എന്റെ മകന്‍ ശോഭിത്തും ഭാര്യയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. അവരുമായി പ്രൈമറി കോണ്‍ടാക്ട് വന്നതിനാല്‍ ഞാന്‍ ക്വാറന്റയിനില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. എനിക്ക് രോഗ ലക്ഷണങ്ങള്‍ ഒന്നും ഇല്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ മാത്രമാണ് നടത്തിയിരുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വഴിയും […]
തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് കേസിൽ വർധന; പ്രതിരോധം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി
തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസിൽ വർധനയെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കാൻ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വകുപ്പു തലത്തിൽ പ്രതിരോധ പ്രവർത്തനം നടത്തും. കൊവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. മാർച്ച് മാസം അവസാനത്തോടെ രാജ്യത്ത് കൊവിഡ് കേസുകളിൽ വർധന ഉണ്ടായതായി യോഗം വിലയിരുത്തിയെന്ന് മന്ത്രി പറഞ്ഞു. മഹരാഷ്ട്ര ഉൾപ്പെടെയുള്ള […]
മന്ത്രിമാരായ കെ.കെ ശൈലജയും ഇ ചന്ദ്രശേഖരനും കടന്നപ്പള്ളി രാമചന്ദ്രനും വാക്സിൻ സ്വീകരിച്ചു
സംസ്ഥാനത്ത് മുതിർന്ന പൗരന്മാർക്കുള്ള കൊവിഡ് വാക്സിനേഷൻ പുരോഗമിക്കുന്നു. മന്ത്രിമാരായ കെ.കെ ശൈലജയും ഇ ചന്ദ്രശേഖരനും കടന്നപ്പള്ളി രാമചന്ദ്രനും വാക്സിൻ സ്വീകരിച്ചു. 60 വയസിന് മുകളിലുള്ളവർക്കും 45 വയസ്സിന് മുകളിലുള്ള മറ്റ് അസുഖങ്ങൾ ഉള്ളവർക്കുമാണ് വാക്സിൻ നൽകുന്നത്. സംസ്ഥാനത്ത് മന്ത്രിമാരില്‍ ആദ്യം വാക്സിനെടുത്തത് കടന്നപ്പള്ളി രാമചന്ദ്രനാണ്. കണ്ണൂർ ജില്ലാ ആശുപത്രിയിലായിരുന്നു കുത്തിവെപ്പ്. ആരോഗ്യമന്ത്രി കെ കെ ശൈലജയും ഭർത്താവ് കെ ഭാസ്കരനും റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് വാക്സിൻ സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി […]
കേരളത്തിന്‍റെ കോവിഡ് പ്രതിരോധത്തില്‍ സംതൃപ്തിയെന്ന് കേന്ദ്രസംഘം
കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടികയായി. 133 വാക്സിനേഷൻ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് സജ്ജീകരിക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തും. കേരളത്തിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസംഘം സംതൃപ്തി രേഖപ്പെടുത്തി. കോവിഡ്, പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനം മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചുവെന്നാണ് കേന്ദ്ര സംഘത്തിന്‍റെ വിലയിരുത്തല്‍. ഇക്കാര്യം സംസ്ഥാന ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സംഘം പങ്ക് വെയ്ക്കുകയും ചെയ്തു. കോവിഡില്‍ മരണ നിരക്ക് കുറയ്ക്കാനായത് കേരളത്തിന് നേട്ടമായതായി ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രതികരിച്ചു. കോവിഡ് […]
സംസ്ഥാനത്തെ 6 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
സംസ്ഥാനത്തെ 6 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. 95.8 ശതമാനം സ്‌കോറോടെ കണ്ണൂര്‍ മാട്ടൂല്‍ പ്രാഥമികാരോഗ്യ കേന്ദ്രം, 95.3 ശതമാനം സ്‌കോറോടെ കൊല്ലം ചാത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രം, 93.5 ശതമാനം സ്‌കോറോടെ കോഴിക്കോട് പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം, 92.9 ശതമാനം സ്‌കോറോടെ കോട്ടയം വാഴൂര്‍ കുടംബാരോഗ്യ കേന്ദ്രം, 92.1 ശതമാനം സ്‌കോറോടെ കണ്ണൂര്‍ മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രം, 83.3 ശതമാനം സ്‌കോറോടെ […]
സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 438 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി കോഴിക്കോട് -576 എറണാകുളം […]