Kerala

കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് കെ.കെ ശൈലജ

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഒരു അപകടമുണ്ടാകുമ്പോള്‍ കഴിയുന്നത്ര ജീവന്‍ രക്ഷിക്കുകയാണ് പ്രധാന ലക്ഷ്യം. ഇന്നലെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ ചിലരൊക്കെ പിപിഇ ധരിച്ചായിരുന്നു എത്തിയത്. എന്നാല്‍ എല്ലാവര്‍ക്കും അതൊന്നും സാധിക്കില്ല. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധുപ്പെടണമെന്നും മന്ത്രി പറഞ്ഞു. പേമാരിയെയും കോവിഡിനെയും അവഗണിച്ചായിരുന്നു കരിപ്പൂരില്‍ പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്. കണ്ടയിന്‍മെന്റ് സോണിലുളള പ്രദേശമായിരുന്നു […]

Kerala

പ്രതിദിന കേസുകള്‍ 2000 കടന്നാല്‍ അപകടം; കേരളത്തിന്‍റെ ആരോഗ്യ സംവിധാനത്തിന് താങ്ങാന്‍ കഴിയില്ലെന്ന് കെ.കെ ശൈലജ

ക്ലസ്റ്ററുകളില്‍ മാത്രമേ സമ്പൂര്‍ണ ലോക്ഡൌണ്‍ തുടരാനാവൂ. സര്‍ക്കാരിതുവരെ കോവിഡിനെ പറ്റി അവസാന വാക്ക് പറഞ്ഞിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വളരെ രൂക്ഷമായുള്ള സാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോകുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രോഗികള്‍ വര്‍ധിക്കുന്നത് കേരളത്തിന്‍റെ ആരോഗ്യ സംവിധാനത്തിന് താങ്ങാന്‍ കഴിയില്ലെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു. രോഗവ്യാപനത്തിന്‍റെ മൂന്നാം ഘട്ടത്തെ നേരിടാനുള്ള മുന്നൊരുക്കം കേരളം നടത്തിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്‍റെ കണ്ണി പൊട്ടിക്കാന്‍ ജനങ്ങള്‍ ഉത്സാഹിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനത്തിന്‍റെ കണ്ണി പൊട്ടിക്കാന്‍ ജനങ്ങള്‍ ഉത്സാഹിക്കണം. […]