Kerala

ആക്രമണം ഗൂഢാലോചനയുടെ ഭാഗം, എസ് എഫ് ഐ നരേന്ദ്രമോദിയുടെ ക്വട്ടേഷൻ സംഘം; കെ സി വേണുഗോപാൽ

രാഹുല്‍ ഗാന്ധിയുടെ ഓഫീസിനുനേരെയുള്ള എസ്.എഫ്.ഐ. അക്രമത്തിൽ പ്രതികരിച്ച് എഐസി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ആക്രമണം ഗൂഢാലോചനയുടെ ഭാഗമാണ്. പൊലീസ് സംരക്ഷണയിലാണ് ആക്രമണം നടന്നത്. മാർച്ച് തടയാൻ പൊലീസ് ശ്രമിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേതൃത്വം തള്ളിയത് ചെറുതായി കാണില്ല. എസ് എഫ് ഐ നരേന്ദ്രമോദിയുടെ ക്വട്ടേഷൻ സംഘമാണെന്നും കെ സി വേണുഗോപാൽ ആരോപിച്ചു. അതേസമയം മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. ഈ മാസം 30, 1, 2 തിയതികളിലാണ് സന്ദര്‍ശനം. രാഹുല്‍ […]

National

‘കോൺഗ്രസിന്റെ മൂല്യങ്ങളിൽ അടിയുറച്ച് വിശ്വസിക്കുന്നു എന്നാണ് കത്തിൽ’; കപിൽ സിബൽ പാർട്ടിവിട്ടത് തിരിച്ചടിയല്ലെന്ന് കെ.സി വേണുഗോപാൽ

മുതിർന്ന നേതാവ് കപിൽ സിബൽ കോൺഗ്രസ് വിട്ടത് തിരിച്ചടിയല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കോൺ​ഗ്രസ് പാർട്ടിയിലേക്ക് ചിലർ വരുന്നു, ചിലർ പാർട്ടിയിൽ നിന്ന് പോകുന്നു. ഈ വിഷയത്തിൽ ആരെയും കുറ്റപ്പെടുത്തിയിട്ടില്ലെന്ന് വേണു​ഗോപാൽ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.(never blame kapilsibal for leaving congress says kc venugopal) കോൺഗ്രസിന് വിശാലമായ ഇടമുണ്ട്, ഞങ്ങളുടെ പാർട്ടിയിലേക്ക് ആളുകൾ വരുന്നു, ചിലർ പോകുന്നു. ഇതൊരു വലിയ പാർട്ടിയാണ്. ചിലർ പാർട്ടി വിട്ടേക്കാം, ചിലർ മറ്റ് പാർട്ടികളിലേക്ക് […]

India

അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള പോരാട്ടത്തിന്റെ പ്രതീകമാണ് കനയ്യ കുമാർ; കെ സി വേണുഗോപാൽ

അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള പോരാട്ടത്തിന്റെ പ്രതീകമാണ് കനയ്യ കുമാറെന്ന് കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടു. കനയ്യയെപ്പോലുള്ള യുവാക്കളുടെ വരവ് ദേശീയ തലത്തിൽ പാർട്ടിക്ക് ഊർജം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ കനയ്യ കുമാർ കോൺഗ്രസിൽ ചേർന്നത് നിർഭാഗ്യകരമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. തന്നോട് പാർട്ടി വിട്ട് പോകില്ലെന്ന് പറഞ്ഞിരുന്നെന്നും ബീഹാർ ഘടകവുമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിച്ചിരുന്നതായും കാനം രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു. അതേസമയം കനയ്യ കുമാർ പാർട്ടിയെ വഞ്ചിച്ചെന്ന അഭിപ്രായമില്ലെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു. കനയ്യകുമാറിനെ […]

Kerala

‘സുധാകരന്റെ സ്ഥാനാർത്ഥിത്വത്തെ സ്വാഗതം ചെയ്യുന്നു’: കെ. സി വേണുഗോപാൽ

സുധാകരന്റെ സ്ഥാനാർത്ഥിത്വത്തെ സ്വാഗതം ചെയ്യുന്നതായി കെ.സി. വേണുഗോപാൽ. സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന ഘടകത്തിന്റെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും കെ. സി വേണുഗോപാൽ പറഞ്ഞു. സുധാകരന്റെ സ്ഥാനാർത്ഥിത്വം മുന്നണിക്ക് ഗുണം ചെയ്യും. സുധാകരൻ മണ്ഡലത്തിൽ വിജയിക്കും. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ധർമ്മടം അസംബ്ലി മണ്ഡലത്തിൽ സുധാകരന് 4000 വോട്ടിന്റെ കുറവ് മാത്രമാണുണ്ടായത്. സംസ്ഥാന നേതാക്കൾ പറയുന്ന അഭിപ്രായങ്ങൾക്ക് അംഗീകാരം നൽകുക മാത്രമാണ് ഹൈക്കമാൻഡ് നൽകിയത്. ഒരോ മണ്ഡലത്തിലെയും സ്ഥാനാർത്ഥി കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.