Kerala

യു.ഡി.എഫ് ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കും: ജസ്റ്റിസ് കമാല്‍ പാഷ

യു.ഡി.എഫ് ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യം ചിന്തിക്കുമെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കമാല്‍ പാഷ. ലീഗിന്‍റെ സ്ഥാനാര്‍ത്ഥിയായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പല കാര്യങ്ങള്‍ തുറന്നു പറയുന്നത് കൊണ്ട് സി.പിഎം സഖാക്കള്‍ക്ക് തന്നോട് എതിര്‍പ്പാണെന്നും കമാല്‍ പാഷ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ബി.ജെ.പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് പുറമേ അവരുടെ ഭരണരീതിയോട് തന്നെ എതിര്‍പ്പാണെന്നും കമാല്‍ പാഷ വ്യക്തമാക്കി. മല്‍സരിക്കുകയാണെങ്കില്‍ എറണാകുളം നഗരപരിസരത്തെ ഏതെങ്കിലും മണ്ഡലത്തില്‍ നില്‍ക്കാനാണ് താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു. വേറിട്ട […]