International

2021ൽ കൊല്ലപ്പെട്ടത് 45 മാധ്യമ പ്രവർത്തകർ; ഐ.എഫ്.ജെ

20 രാജ്യങ്ങളിലായി 45 മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ് (I.F.J). പ്രതിവർഷം കൊല്ലപ്പെടുന്ന മാധ്യമ പ്രവർത്തകരുടെ കണക്കുകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയതെന്നും I.F.J അറിയിച്ചു. 2020 ൽ 65 മാധ്യമ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ഏഷ്യാ പസഫിക് മേഖല 20 കൊലപാതകങ്ങളുമായി പ്രാദേശിക പട്ടികയിൽ ഒന്നാമതാണ്. അമേരിക്ക (10), ആഫ്രിക്ക (8), യൂറോപ്പ് (5), മിഡിൽ ഈസ്റ്റ് (1), അറബ് ലോകം (1). ഇറാനിൽ രണ്ട് […]

India National

ജനനേന്ദ്രിയം പുറത്തെടുത്ത് ലൈംഗികാതിക്രമം; ‘ദി കാരവൻ’ മൂന്നംഗ സംഘത്തിന് നേരെ സംഘ്പരിവാർ ആക്രമണം

ഒരു സംഘമെത്തി വനിതാ മാധ്യമ പ്രവര്‍ത്തകയുടെ സമ്മതമില്ലാതെ ചിത്രങ്ങളും വീഡിയോയും എടുത്തു. അസഭ്യവർഷം ചൊരിയുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്​തു. ഡൽഹി കലാപത്തിലെ സംഘപരിവാര്‍ ഗൂഢാലോചന പുറത്തുകൊണ്ടുവന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കാരവന്‍ മാഗസനിലെ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. പ്രഭ്​ജീത്​ സിങ്​, ഷാഹിദ്​ താന്ത്രെ, വനിത മാധ്യമപ്രവർത്തക എന്നിവർക്ക്​ നേരെയാണ്​ കയ്യേറ്റമുണ്ടായത്​. അക്രമികളില്‍ ഒരാള്‍ ബിജെപി നേതാവെന്ന് സ്വയം പരിചയപ്പെടുത്തി. അക്രമികള്‍ വർഗീയ പരാമർശങ്ങള്‍ നടത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തെന്ന് ​കാരവൻ മാഗസിൻ എക്​സിക്യുട്ടീവ്​ […]