Kerala

‘പാലാ സീറ്റില്ലെങ്കില്‍ മറ്റ് വഴി തേടേണ്ടി വരും’: നിലപാട് കടുപ്പിച്ച് മാണി സി കാപ്പന്‍

പാലാ വിട്ടു കൊടുത്തുള്ള ഒരു ഒത്തുതീര്‍പ്പിനും താനില്ലെന്ന് നേതൃത്വത്തെ മാണി സി കാപ്പന്‍ അറിയിച്ചു കഴിഞ്ഞു ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലെത്തുമെന്ന ചര്‍ച്ചക്കിടെ പാലാ സീറ്റിന്‍റെ കാര്യത്തില്‍ സിറ്റിംഗ് എംഎല്‍എ മാണി സി കാപ്പന്‍ നിലപാട് കടുപ്പിക്കുന്നു. പാലാ സീറ്റില്ലെങ്കില്‍ മറ്റ് വഴികള്‍ തേടേണ്ടി വരുമെന്ന് മാണി സി കാപ്പന്‍ വിഭാഗം എന്‍സിപി നേതൃത്വത്തെ അറിയിച്ചു വെള്ളിയാഴ്ച കൊച്ചിയില്‍ ചേരുന്ന എന്‍സിപി ഭാരവാഹി യോഗത്തില്‍ വിഷയം ചര്‍ച്ചയ്ക്ക് വരും. ജോസ് കെ മാണിയും കൂട്ടരും ഇടത് […]

Kerala

ജോസ് കെ മാണിക്ക് വഴിതെളിച്ച് സി.പി.എം; പാലയുള്‍പ്പെടെ 13 സീറ്റുകള്‍‌ വിട്ടുനല്‍കിയേക്കും

എല്‍.ഡി.എഫിലെത്താന്‍ ജോസ് കെ. മാണി വിഭാഗത്തിന് പാലായുള്‍പ്പെടെ 13 സീറ്റ് വാഗ്ധാനം ചെയ്ത് സി.പി.എം. മൂന്ന് സിറ്റിംഗ് സീറ്റുകളുള്‍പ്പെടെ സി.പി.എം വിട്ട് നൽകിയേക്കും. റാന്നി ,പേരാമ്പ്ര, ചാലക്കുടി എന്നിവയാണ് വിട്ടുനല്‍കുക. 15 സീറ്റുകള്‍ വേണമെന്നാണ് ജോസ് വിഭാഗത്തിന്‍റെ ആവശ്യം. റാന്നി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാല, പൂഞ്ഞാർ, പുതുപ്പള്ളി, പിറവം, പെരുമ്പാവൂർ, തൊടുപുഴ, ഇടുക്കി, ചാലക്കുടി, പേരാമ്പ്ര, ഇരിക്കൂർ എന്നിവയാണ് ഏകദേശ ധാരണയായ സീറ്റുകള്‍. സി.പി.എം മൂന്ന് സിറ്റിംഗ് സീറ്റുകള്‍ വിട്ടു നല്‍കിയേക്കും എന്നാണ് അറിയുന്നത്. അതേസമയം പാലാ […]

Kerala

മന്ത്രി ഇ പി ജയരാജൻ ആശുപത്രിയിൽ

കേരളാ കോണ്‍ഗ്രസിന്‍റെ അവസാനത്തെ പിളര്‍പ്പിന് കാരണം ജോസ് കെ മാണിയുടെ ധാര്‍ഷ്ട്യമെന്ന് ജോസഫ് വിഭാഗം പുറത്തിറക്കിയ പുതിയ പ്രസിദ്ധീകരണത്തില്‍ കുറ്റപ്പെടുത്തല്‍. ജോസ് കെ മാണി സീനിയര്‍ നേതാക്കളെ അംഗീകരിച്ചിരുന്നുവെങ്കില്‍ ഭാവിയില്‍ ജോസ് കെ മാണി പാര്‍ട്ടി നേതാവാകുമായിരുന്നുവെന്നും മോന്‍സ് ജോസഫ് എംഎല്‍എയുടെ അഭിമുഖത്തില്‍ പറയുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനെ കടന്നാക്രമിച്ചാണ് പുതിയ പ്രസി‍ദ്ധീകരണമായ ‘ശബ്ദമില്ലാത്തവരുടെ ശബ്ദം’ പുറത്തിറക്കിയത്. ബാര്‍ കോഴ വിവാദം അടക്കമുണ്ടായ കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ പല ഘട്ടത്തില്‍ വിമര്‍ശനങ്ങള്‍ കെ എം മാണി തൊടുത്തത് പ്രതിഛായ […]

Kerala

കേരള കോണ്‍ഗ്രസിലെ വിപ്പ് തര്‍ക്കം: സ്‌പീക്കറുടെ നിലപാട് നിർണായകം

ജോസ് കെ മാണി വിഭാഗം എംഎൽഎമാർക്കെതിരെ പി.ജെ ജോസഫ് വിഭാഗം നിയമസഭാ സ്‌പീക്കർക്ക് പരാതി നൽകി അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ വിപ്പ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ജോസ് കെ മാണി വിഭാഗം എംഎൽഎമാർക്കെതിരെ പി.ജെ ജോസഫ് വിഭാഗം നിയമസഭാ സ്‌പീക്കർക്ക് പരാതി നൽകി. ജോസഫ് വിഭാഗം എംഎൽഎമാർക്കെതിരെ നേരത്തെ ജോസ് വിഭാഗം പരാതി നൽകിയിരുന്നു. ഇതോടെ വിപ്പ് തർക്കത്തിൽ സ്‌പീക്കറുടെ നിലപാട് നിർണായകമാകും. കേരള കോൺഗ്രസിലെ ഇരു വിഭാഗവും എതിർ വിഭാഗം എംഎൽഎമാരെ അയോഗ്യരാക്കണം എന്ന പരാതിയുമായാണ് സ്‌പീക്കറെ […]

Kerala

ജോസിനെ മുന്നണിയിലെടുക്കാം, പക്ഷേ യു.ഡി.എഫിനെ തള്ളിപ്പറയണമെന്ന നിലപാടില്‍ സി.പി.ഐ

യു.ഡി.എഫിനെ തള്ളിപ്പറഞ്ഞും ബി.ജെ.പി പോലുള്ള ഉള്ള വർഗീയ കക്ഷികളുമായി ചേരില്ലെന്ന് നിലപാട് പ്രഖ്യാപിച്ചും വന്നാൽ ജോസ് കെ. മാണിയുമായി സഹകരണമാകാമെന്നാണ് സി.പി.ഐ നിലപാട്. ജോസ് കെ. മാണിയെ മുന്നണിയിൽ എടുക്കേണ്ടെന്ന നിലപാടിൽ നിന്ന് പിന്നോട്ട് പോയി സി.പി.ഐ. യു.ഡി.എഫിനെ തള്ളിപ്പറഞ്ഞും ബി.ജെ.പി പോലുള്ള ഉള്ള വർഗീയ കക്ഷികളുമായി ചേരില്ലെന്ന് നിലപാട് പ്രഖ്യാപിച്ചും വന്നാൽ ജോസ് കെ. മാണിയുമായി സഹകരണമാകാമെന്നാണ് സി.പി.ഐ നിലപാട്. പാർട്ടി നിലപാട് മുന്നണി നേതൃത്വത്തെ സി.പി.ഐ അറിയിക്കും. സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് അവസാനിക്കും. […]

Kerala

ജോസ് കെ. മാണി മുന്നണി വിടുന്നത് കോണ്‍ഗ്രസിന് കൂടുതല്‍ അവസരം സൃഷ്ടിക്കുമെന്ന് നേതാക്കള്‍

അവസരങ്ങള്‍ നിഷേധിക്കപ്പെട്ട് യു‍.ഡി.എഫിന് വേണ്ടി പണിയെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഗുണമുണ്ടാകുമെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. കേരളാ കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം മുന്നണി വിടുന്നത് കോണ്‍ഗ്രസിന് കൂടുതല്‍ അവസരം സൃഷ്ടിക്കുമെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. സ്ഥാപിത താല്‍പര്യത്തോടെയാണ് കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ യു‍‍.ഡി.എഫ് വിടുന്നത്. കെ.എം മാണിയെ സ്നേഹിക്കുന്നവര്‍ യു.ഡി.എഫിനൊപ്പം ഉറച്ച് നില്‍ക്കുമെന്നും കോട്ടയം ഡി.സി.സി പ്രസി‍ഡന്‍റ് ജോഷി ഫിലിപ് പറഞ്ഞു. കേരളാ കോണ്‍ഗ്രസ് എം. മുന്നണിവിടുന്നതോടെ കാലങ്ങളായി അവസരങ്ങള്‍ നിഷേധിക്കപ്പെട്ട് യു‍ഡിഎഫിന് വേണ്ടി പണിയെടുത്ത […]

Kerala

കേരള കോൺഗ്രസ് എമ്മിന്‍റെ ഇടതുമുന്നണി പ്രവേശന പ്രഖ്യാപനം ഈ മാസം 18ന് ശേഷം

കേരള കോൺഗ്രസ് എമ്മിന്‍റെ ഇടതുമുന്നണി പ്രവേശന പ്രഖ്യാപനം ഈ മാസം 18നു ശേഷം ഉണ്ടാകും . പാലാ ഉൾപ്പെടെയുള്ള നിയമസഭാ സീറ്റുകളുടെ കാര്യത്തിൽ അന്തിമ ധാരണയായി . ജോസ് വിഭാഗത്തിന് രണ്ടില അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിക്കെതിരെ ജോസഫ് വിഭാഗം നൽകിയ ഹർജി ഇന്ന് ഹൈകോടതി പരിഗണിച്ചേക്കും . കേരള കോൺഗ്രസ് ജോസ് വിഭാഗം യു.ഡി.എഫ് മുന്നണിയുമായി പൂർണമായും അകന്നു എന്നത് ഈ വാക്കുകളിൽ വ്യക്തമാണ് . മുന്നണി മാറ്റ പ്രഖ്യാപനം 18നു എൽ.ഡി.എഫ് യോഗത്തിനു […]

Kerala

”കേരള കോണ്‍ഗ്രസിനെ ഒന്നാകെ ഹൈജാക്ക് ചെയ്യാന്‍ പി.ജെ ജോസഫ് ശ്രമിക്കുന്നു”- ജോസ് കെ. മാണി

”ഞങ്ങള്‍ യു.ഡി.എഫില്‍ നിന്നും പുറത്തുപോയതല്ല, മറിച്ച് തുടരാന്‍ അര്‍ഹതയില്ലെന്ന് പറഞ്ഞ് കേരള കോണ്‍ഗ്രസിനെ പിടിച്ച് പുറത്താക്കിയതാണ്” കേരള കോണ്‍ഗ്രസ് യു.ഡി.എഫിനെ ചതിച്ചിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് എം. നേതാവ് ജോസ് കെ.മാണി. “എല്ലാ രാഷ്ട്രീയ ധാരണകളും പാലിച്ചാണ് പ്രവര്‍ത്തിച്ചത്. ഞങ്ങള്‍ യു.ഡി.എഫില്‍ നിന്നും പുറത്തുപോയതല്ല, മറിച്ച് തുടരാന്‍ അര്‍ഹതയില്ലെന്ന് പറഞ്ഞ് കേരളകോണ്‍ഗ്രസിനെ പിടിച്ച് പുറത്താക്കിയതാണ്. കെ.എം മാണിയുടെ മരണത്തോടെ ഞങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. പാല ഉപതെരഞ്ഞെടുപ്പില്‍ നല്‍കിയ ധാരണകളൊന്നും തന്നെ പാലിക്കപ്പെട്ടില്ല. യു.ഡി.എഫിന് രേഖാമൂലം പരാതി നല്‍കിയിട്ടും ചര്‍ച്ച […]

Kerala

ജോസ് കെ മാണിയെ കൈവിട്ട് യുഡിഎഫ്; കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന്

കുട്ടനാട്, ചവറ സീറ്റുകളിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ചവറയില്‍ ഷിബു ബേബി ജോണും കുട്ടനാട്ടില്‍ ജേക്കബ് എബ്രാഹാമും മത്സരിക്കും. ഇക്കാര്യം ഇന്ന് ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ തീരുമാനമായി. ജോസ് കെ.മാണിയുടെ കാര്യത്തില്‍ പുനഃപരിശോധനയില്ലെന്നും യുഡിഎഫ് യോഗത്തിന് ശേഷം പി.ജെ ജോസഫ് പറഞ്ഞു. കേരള കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾ കുട്ടനാട്ടിലെ വിജയത്തിന് തടസമാകില്ലെന്ന് അഡ്വ. ജേക്കബ് എബ്രഹാം പറഞ്ഞു. യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കും. കുട്ടനാട്ടിൽ ജയം ഉറപ്പാണെന്നും ജേക്കബ് എബ്രഹാം മീഡിയവണിനോട് പറഞ്ഞു. അതേസമയം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പേ ഷിബു […]

Kerala

നിര്‍ണായക യു.ഡി.എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്; ഉപതെരഞ്ഞെടുപ്പും ജോസ് കെ. മാണി വിഷയവും ചര്‍ച്ചയാകും

ഉപതെരഞ്ഞെടുപ്പും ജോസ് കെ. മാണി വിഷയവും ചര്‍ച്ച ചെയ്യാന്‍ നിർണായക യു.ഡി.എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്. കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നൽകാനാണ് മുന്നണിയിലെ ധാരണ. ജോസ് വിഭാഗം മുന്നണി വിട്ടാൽ എടുക്കേണ്ട നടപടികളെ കുറിച്ചും യോഗം ചർച്ച ചെയ്യും. ജോസ് വിഭാഗത്തെ മുന്നണിയിൽ നിന്ന് ഒഴിവാക്കുകയെന്ന ധാരണയിൽ തന്നെയാണ് യു.ഡി.എഫ് നേതൃത്വം. രണ്ടില ചിഹ്നം ലഭിച്ചതിന് പിന്നാലെ ജോസ് വിഭാഗം എൽ.ഡി.എഫുമായി ചർച്ചകൾ ആരംഭിച്ചതും യു.ഡി.എഫിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. എന്നാൽ പുറത്താക്കൽ ഔദ്യോഗികമായി പ്രഖ്യാപിക്കില്ല. സ്വന്തം നിലക്ക് […]