Kerala

‘പാലാ സീറ്റ് വിട്ട് ഒരു ഒത്തുതീര്‍പ്പും വേണ്ട’; എന്‍.സി.പി നേതൃയോഗം ഇന്ന് കൊച്ചിയില്‍

ജോസ് കെ മാണി ഇടത് മുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ പാല സീറ്റ് കൈവിടേണ്ടി വരുമെന്ന ആശങ്ക എന്‍.സി.പി നേതൃത്വത്തിനുണ്ട് കേരളകോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്‍റെ ഇടത് മുന്നണി പ്രവേശനത്തിന്‍റെ പശ്ചാത്തലത്തില്‍ എന്‍.സി.പി നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. പാലാ സീറ്റ് വിട്ട് നല്‍കി യാതൊരു ഒത്തുതീര്‍പ്പിനും വഴങ്ങേണ്ടതില്ലെന്നാണ് എന്‍സിപി നേതൃത്വത്തിന്‍റെ നിലപാട്. ജോസ് കെ മാണി ഇടത് മുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ പാല സീറ്റ് കൈവിടേണ്ടി വരുമെന്ന ആശങ്ക എന്‍.സി.പി നേതൃത്വത്തിനുണ്ട്. സിറ്റിങ് […]

Kerala

ഇല പിളര്‍ന്ന് ഇടത്തോട്ട്; തിരുവനന്തപുരത്ത് ഇന്ന് നിര്‍ണായക യോഗങ്ങള്‍

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ച നടത്തും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ചേരുന്നുണ്ട്. ജോസ് കെ മാണിയുടെ മുന്നണി പ്രവേശവുമായി ബന്ധപ്പെട്ട് ഇന്ന് തിരുവനന്തപുരത്ത് നിർണായക യോഗങ്ങൾ. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ച നടത്തും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ചേരുന്നുണ്ട്. തുടർ ചർച്ചകൾക്കായി ജോസ് കെ. മാണിയും തിരുവനന്തപുരത്തുണ്ട്. ഇടത് മുന്നണിയുമായി സഹകരിക്കാനുള്ള […]

India Kerala

കാപ്പനില്ലേലും ജോസ് മതി; പാല സീറ്റില്‍ എന്‍.സി.പിയുടെ എതിര്‍പ്പ് കാര്യമാക്കേണ്ടെന്ന് സി.പി.എം

പാലാ സീറ്റ് സംബന്ധിച്ച് മാണി സി കാപ്പന്‍റെ എതിർപ്പ് കാര്യമായി എടുക്കേണ്ടതില്ലെന്ന് സി.പി.എം. നിയമസഭ സീറ്റ് ചർച്ചയിലേക്ക് മുന്നണി കടക്കാതെ ഇക്കാര്യത്തിലുള്ള പരസ്യപ്രസ്താവനകള്‍ ശരിയല്ലെന്നാണ് സി.പി.എം നിലപാട്. എന്നാൽ പാലാ സീറ്റ് ജോസ് കെ. മാണിക്കു തന്നെ നൽകാനാണ് സാധ്യത. അതേസമയം ജോസ് നിലപാട് പ്രഖ്യാപിച്ചിട്ടും സി.പി.ഐ ഇക്കാര്യത്തില്‍ മൌനം തുടരുകയാണ്. എന്‍.സി.പിയേക്കാള്‍ ജനസ്വാധീനം ജോസ് കെമാണിയുടെ പാര്‍ട്ടിക്കുണ്ട് എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സി.പി.എം നേതൃത്വം കേരള കോണ്‍ഗ്രസ് എമ്മിനെ എല്‍.ഡി.എഫില്‍ എത്തിക്കാനുള്ള നീക്കം നടത്തിയത്. ജോസ് […]

India Kerala

ഇടത് പാളയത്തിലും ജോസ് കെ മാണിക്ക് അഗ്നിപരീക്ഷകളേറെ

ഇടതുമുന്നണിയുമായി സഹകരിക്കാന്‍ തീരുമാനിച്ചതോടെ ജോസ് കെ. മാണിക്ക് അഗ്നിപരീക്ഷകളേറെയാണ്. നിയമസഭാ സീറ്റുകളില്‍ അവകാശവാദം ഉന്നയിക്കാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വെക്കണം. എന്നാല്‍ ജോസ് വിഭാഗം ഇടതു മുന്നണിയിലെത്തുന്നതോടെ കോട്ടയം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ മേല്‍കൈ നേടാനാകുമെന്ന് സി.പി.എം കോട്ടയം ജില്ലാ നേതൃത്വം ഉറപ്പിക്കുന്നു. രാഷ്ട്രീയ കോളിളക്കത്തോടെയാണ് കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയുമായി സഹരിക്കുമെന്ന പ്രഖ്യാപനം ഉണ്ടായതെങ്കിലും വലിയ പരീക്ഷണങ്ങളാണ് ജോസ് വിഭാഗത്തെ കാത്തിരിക്കുന്നത്. ഇടതുമുന്നണിയുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ […]

Kerala

ജോസ് കെ മാണിയുടേത് രാഷ്ട്രീയ വഞ്ചനയെന്ന് രമേശ് ചെന്നിത്തല

ഇടതുമുന്നണിയിലേക്ക് പോയ ജോസ് കെ മാണി ചെയ്തത് രാഷ്ട്രീയ വഞ്ചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള കോണ്‍ഗ്രസ് വികാരം നെഞ്ചിലേറ്റുന്ന ഒരാള്‍ക്ക് പോലും ജോസ് കെ മാണിയുടെ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും കേരള കോണ്‍ഗ്രസിനെ സ്‌നേഹിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത ജനവിഭാഗങ്ങള്‍ ഇത് അംഗീകരിക്കില്ലെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.എം മാണിയുടെ ആത്മാവിനെ വഞ്ചിച്ചാണ് ജോസ് ഇടതുപക്ഷത്തേക്ക് പോയത്, എല്ലാ രാഷ്ട്രീയ മര്യാദകളും അദ്ദേഹം ലംഘിച്ചു, പാലായിലെ തോല്‍വിക്ക് കാരണം ജോസിന്റെ അപക്വമായ നിലപാടുകളായിരുന്നു, മാണിയെ […]

Kerala

ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനം മാണിസാറിന്റെ ആത്മാവ് പൊറുക്കില്ല: ഉമ്മന്‍ ചാണ്ടി

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് ഇടതുമുന്നണിയില്‍ ചേര്‍ന്നത് നിര്‍ഭാഗ്യകരമെന്ന് ഉമ്മന്‍ ചാണ്ടി. നാലു ദശാബ്ദത്തോളം യുഡിഎഫിന്റെ ഭാഗമായിരുന്ന കെ.എം. മാണി യുഡിഎഫിന്റെ ഉയര്‍ച്ചയിലും താഴ്ചയിലും ഒപ്പം നില്‍ക്കുകയും ഇടതുമുന്നണിക്കെതിരേ തോളാടുതോള്‍ ചേര്‍ന്നുനിന്ന് ഇത്രയും കാലം വീറോടെ പോരാടുകയും ചെയ്തു. അതെല്ലാം മറന്ന് ഇത്തരമൊരു തീരുമാനം മാണിസാര്‍ ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും എടുക്കുമായിരുന്നില്ല. ജനാധിപത്യ മതേതര വിശ്വാസികളായ അണികള്‍ ഈ തീരുമാനം അംഗീകരിക്കുകയില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളരാഷ്ട്രീയത്തില്‍ കെ.എം. മാണിയെ വേട്ടയാടിയതുപോലെ മറ്റൊരു […]

Kerala

ഇടത് മുന്നണിക്കൊപ്പം തന്നെ, പാലാ വിട്ടുകൊടുക്കില്ല: മാണി സി കാപ്പന്‍

ഇടത് മുന്നണിക്കൊപ്പം അടിയുറച്ച് നില്‍ക്കുമെന്ന് പാലാ എംഎല്‍എ മാണി സി കാപ്പന്‍. യുഡിഎഫിലേക്ക് എന്ന ചര്‍ച്ച അടിസ്ഥാന രഹിതമാണെന്നും മാണി സി കാപ്പന്‍ പറഞ്ഞു. പാലാ സീറ്റ് സംബന്ധിച്ച് മുന്നണിയിൽ ചർച്ച നടന്നിട്ടില്ല. അതുകൊണ്ട് പ്രതികരിക്കുന്നില്ല. പാലാ സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറല്ല. ഉപാധികളില്ലാതെയാണ് മുന്നണിയിലേക്ക് വരുന്നതെന്ന് ജോസ് കെ മാണി പറഞ്ഞിട്ടുണ്ട്. ജോസ് കെ മാണിയെ മുന്നണിയിലേക്ക് ഹൃദയം തുറന്ന് സ്വീകരിക്കുന്നുവെന്നും മാണി സി കാപ്പന്‍ പറഞ്ഞു. ഇട്ടാവട്ടത്ത് കളിക്കുന്ന ചെറിയ പാർട്ടി അല്ല എന്‍സിപി. അഖിലേന്ത്യാ […]

Kerala

കേരള കോൺഗ്രസ് എമ്മിന്റെ തീരുമാനം സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

യുഡിഎഫ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേരാനുള്ള കേരള കോൺഗ്രസ് എമ്മിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതു പക്ഷമാണ് ശരി എന്ന നിലപാടാണ് മുപ്പത്തിയെട്ടു വർഷത്തെ യുഡിഎഫ് രാഷ്ട്രീയം ഉപേക്ഷിച്ച് കേരള കോൺഗ്രസ്് അഭിപ്രായപ്പെട്ടിരിക്കുന്നത്. തുടർന്നുള്ള കാര്യങ്ങൾ ഇടതുപക്ഷ ജനാധിപത്യമുന്നണി യോഗം ചേർന്ന് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജോസ് കെ മാണിയുടെ തീരുമാനം കേരള രാഷ്ടീയത്തിൽ ഗുണപരമായ മാറ്റമുണ്ടാക്കുമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. പാലാ സീറ്റിന്റെ കാര്യത്തിൽ എൽഡിഎഫ് ഘടകകക്ഷികളുമായും ചർച്ച ചെയ്യുമെന്നും തീരുമാനം […]

Kerala

ജോസ് കെ മാണി ഇനി എല്‍ഡിഎഫിനൊപ്പം; രാജ്യസഭാംഗത്വം രാജിവെക്കും

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രഖ്യാപനം ജോസ് കെ മാണി നടത്തി. ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെക്കും. രാഷ്ട്രീയ ധാർമികത ഉയർത്തിപിടിക്കാനാണ് രാജിയെന്ന് ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. 38 വര്‍ഷത്തിന് ശേഷമാണ് കേരള കോണ്‍ഗ്രസിന്‍റെ മുന്നണി മാറ്റം. ദീര്‍ഘകാലത്തെ യുഡിഎഫ് ബന്ധമാണ് അവസാനിപ്പിച്ചത്. മതേതര നിലപാട് കാത്തുസൂക്ഷിക്കുന്നത് ഇടത് മുന്നണിയാണെന്ന് ജോസ് […]

Kerala

ജോസ്.കെ.മാണിയുടെ രാഷ്ട്രിയ നിലപാട് എന്തെന്ന് ഇന്നറിയാം

ജോസ്.കെ.മാണിയുടെ രാഷ്ട്രിയ നിലപാട് പ്രഖ്യാപനം ഇന്ന്. എൽഡിഎഫിൽ ചേരുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഇപ്പോൾ നടക്കുന്ന പാലായിലെ നേതൃയോഗ്തതിലുണ്ടാകും. പാലായിലെ ജോസ് കെ മാണിയുടെ വസതിയിലാണ് പാർലമെന്ററി പാർട്ടി യോഗം ചേരുന്നത്. തോമസ് ചാഴിക്കാടൻ, റോഷി അഗസ്റ്റിൻ, എൻ ജയരാജ് എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് പ്രഖ്യാപനം. പാലാ ഇല്ലാതെ ജോസ് കെ മാണിയെ ഒപ്പം കൂട്ടുക എൽഡിഎഫിന് വെല്ലുവിളിയാകും. അതേസമയം, പാലാ എംഎൽഎ മാണി സി കാപ്പൻ ഉച്ചയ്ക്ക് […]