കേരളാ കോണ്‍ഗ്രസ് ജോസ് – ജോസഫ് പോരാട്ടത്തില്‍ നേട്ടം കൊയ്ത് ജോസ് കെ. മാണി. കേരളാ കോണ്‍ഗ്രസ് എം. രണ്ടായി പിരിഞ്ഞശേഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിക്കേണ്ടത് രണ്ട് കൂട്ടര്‍ക്കും ആവശ്യമായിരുന്നു. ജോസ് കെ. മാണിക്ക് ഒപ്പം ചേര്‍ന്ന് പാലായില്‍ ഭരണം ഉറപ്പിച്ചിരിക്കുകയാണ് എല്‍ഡിഎഫ്. നഗരസഭ രൂപീകരിച്ചശേഷം പാലായില്‍ എല്‍ഡിഎഫ് ഭരണം പിടിക്കുന്നത് ഇതാദ്യമായാണ്. ജോസ് കെ മാണിക്ക് വന്‍ മുന്നേറ്റമാണ് പാലായിലുണ്ടായത്. എന്നാല്‍, തൊടുപുഴ നഗരസഭയില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം തകര്‍ന്നു. മത്സരിച്ച […]
Tag: jose k mani
പി.ജെ ജോസഫിന്റെ ഹര്‍ജി തള്ളി; രണ്ടില ജോസ് കെ മാണിക്ക് തന്നെ
കേരളാ കോൺഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ.മാണിക്ക്. തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം ഹൈക്കോടതി ശരിവച്ചു. രണ്ടില ചിഹ്നം വേണമെന്ന പി.ജെ ജോസഫിന്റെ ഹർജി തള്ളി. ഓഗസ്റ്റിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം നൽകിയത്. കമ്മീഷനു മുന്നിലുള്ള രേഖകൾ, അതു വരെയുള്ള സ്ഥാനം സംബന്ധിച്ച ചെയർമാന്റെ വെളിപ്പെടുത്തൽ എന്നതൊക്കെ പരിഗണിച്ചായിരുന്നു കമ്മീഷന്റെ വിധി. ഇതിന് പിന്നാലെയാണ് പിജെ ജോസഫ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഈ ഹർജിയാണ് നിലവിൽ ഹൈക്കോടതി തള്ളിയത്.
‘രണ്ടില’ ആര്‍ക്കും ഇല്ല; തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസഫിനും ജോസിനും വേവ്വേറെ ചിഹ്നം
കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ ചിഹ്ന തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണായക ഇടപെടല്‍. രണ്ടില ചിഹ്നം മരവിപ്പിച്ചുകൊണ്ട് കമ്മീഷന്‍ ഉത്തരവിറക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരുവിഭാഗത്തിനും രണ്ടില ചിഹ്നം ഉപയോഗിക്കാനാകില്ല. പി ജെ ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് കെ മാണി പക്ഷത്തിന് ടേബിള്‍ ഫാനുമാണ് കമ്മീഷന്‍ ചിഹ്നങ്ങളായി അനുവദിച്ചത്. ഇരുവിഭാഗവും രണ്ടില തങ്ങള്‍ക്ക് അനുവദിക്കണം എന്ന് അവകാശവാദം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ചിഹ്നം മരവിപ്പിച്ചുകൊണ്ട് ഇലക്ഷന്‍ കമ്മീഷണര്‍ വി ഭാസ്‌കരന്‍ ഉത്തരവിറക്കി. അതേസമയം പാലാ നഗരസഭയിലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാകാതെ […]
എൽ.ഡി.എഫ് സമരവേദിയിൽ ചെന്നിത്തലയെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് ജോസ് കെ. മാണി
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് ജോസ് കെ. മാണി എൽ.ഡി.എഫ് സമരവേദിയിൽ . കേന്ദ്ര ഏജൻസികൾക്കെതിരെ എൽ.ഡി.എഫ് ഇന്നലെ നടത്തിയ പ്രതിഷേധ പരിപാടി ആരംഭിക്കാൻ ജോസ് കെ. മാണിയെ കാനം രാജേന്ദ്രൻ അടക്കമുള്ള എൽ.ഡി.എഫ് നേതാക്കൾ കാത്തിരുന്നു. അഞ്ചു മണിക്ക് തീരുമാനിച്ചിരുന്ന എൽ.ഡി.എഫ് സമര പരിപാടിയിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സിപിഎം സി.പി.ഐ ജില്ലാ സെക്രെട്ടറിമാർ അടക്കം സമയത്ത് എത്തിയിരുന്നു . ജോസ് കെ മാണി വൈകിയപ്പോൾ വന്നിട്ട് ആരംഭിച്ചാൽ മതിയെന്ന് […]
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിച്ച സീറ്റുകള്‍, അതത് പാർട്ടികൾക്ക് തന്നെ നല്‍കാന്‍ കോട്ടയത്തെ ഇടതുമുന്നണിയില്‍ ധാരണ
കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ ജയിച്ച സീറ്റുകളിൽ അതത് കക്ഷികൾ തന്നെ മത്സരിക്കാൻ കോട്ടയത്ത് ഇടതു മുന്നണിയിൽ ധാരണ. ജോസ് വിഭാഗം വന്നതോടെ മുന്നേറ്റം ഉണ്ടാക്കാൻ ആകുമെന്ന് ജില്ലാ എൽ.ഡി.എഫ് വിലയിരുത്തി. എന്നാൽ സിറ്റിംഗ് സീറ്റുകൾ പലതും നഷ്ടപ്പെടുമോയെന്ന ആശങ്ക സി.പി.ഐയ്ക്കുണ്ട്. ജോസ് വിഭാഗം ഇടതു മുന്നണിയിലെത്തിയ ശേഷമുള്ള ആദ്യ യോഗമാണ് ഇന്നലെ കോട്ടയത്തു നടന്നത്. തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ഓരോ പാർട്ടികളും കഴിഞ്ഞ തവണ ജയിച്ച സീറ്റുകളിൽ മത്സരിക്കാനാണ് ധാരണ. ഉഭയകക്ഷി ചർച്ചകളിലൂടെ മാത്രം സീറ്റിൽ […]
ഇടത് പാളയത്തില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തകൃതി
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രചരണ തന്ത്രങ്ങൾ തീരുമാനിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ഇന്ന് ചേരും. നവംബർ 10ന് മുന്നോടിയായി തന്നെ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നാണ് ഇടതുമുന്നണി കരുതുന്നത് തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ഊർജിതമാക്കി ഇടതുമുന്നണി. തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയാറാക്കാൻ ഇടതുമുന്നണി യോഗം ഉപസമിതിയെ നിയോഗിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രചരണ തന്ത്രങ്ങൾ തീരുമാനിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ഇന്ന് ചേരും. നവംബർ പത്തിന് മുന്നോടിയായി തന്നെ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ. ഡിസംബർ ആദ്യവാരം […]
ജോസ് കെ മാണിയും ടീമും എല്‍.ഡി.എഫില്‍; ഉപാധികളില്ലാതെയാണ് ജോസിന്റെ വരവെന്ന് എ വിജയരാഘവന്‍
ജോസ് കെ മാണി വിഭാഗത്തെ ഇടത് മുന്നണിയില്‍ ഉള്‍പ്പെടുത്തി. ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ജോസ് വിഭാഗത്തെ ഘടകകക്ഷിയാക്കാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത്. ജോസ് കെ മാണി വിഭാഗത്തെ ഇടത് മുന്നണിയില്‍ ഉള്‍പ്പെടുത്തി. ഇന്ന് ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ജോസ് വിഭാഗത്തെ ഘടകകക്ഷിയാക്കാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത്. എന്‍.സി.പിയും എല്‍.ജെ.ഡിയും ജോസ് വിഭാഗത്തെ ഘടകകക്ഷി ആക്കുന്നതില്‍ ആശങ്ക അറിയിച്ചു. ജോസ് കെ മാണിയെ ഘടകകക്ഷിയാക്കണമെന്ന സി.പി.എം നിലപാട് മറ്റ് ഘടകകക്ഷികള്‍ അംഗീകരിക്കുകയായിരുന്നു. […]
ജോസ് കെ. മാണി ഇന്ന് ഇടത് മുന്നണിയുടെ ഭാഗമാകും
ജോസിന്‍റെ മുന്നണി പ്രവേശനം വൈകിട്ട് ചേരുന്ന യോഗത്തില്‍ തീരുമാനിക്കും. കേരള കോണ്‍ഗ്രസ് എമ്മിനെ ഇടത് മുന്നണിയുടെ ഘടകകക്ഷിയാക്കി ഉള്‍പ്പെടുത്തുമെന്നാണ് സൂചന ജോസ് കെ. മാണി ഇന്ന് ഇടത് മുന്നണിയുടെ ഭാഗമാകും. ജോസിന്‍റെ മുന്നണി പ്രവേശനം വൈകിട്ട് ചേരുന്ന യോഗത്തില്‍ തീരുമാനിക്കും. കേരള കോണ്‍ഗ്രസ് എമ്മിനെ ഇടത് മുന്നണിയുടെ ഘടകകക്ഷിയാക്കി ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ജോസിന്‍റെ മുന്നണി പ്രവേശനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന സി.പി.ഐ പഴയ നിലപാടില്‍ നിന്ന് പിന്നോട്ട് പോയതോടെ സി.പി.എം ആശ്വാസത്തിലാണ്. മാത്രമല്ല ജോസിനെ മുന്നണിയുമായി സഹകരിപ്പിക്കുന്നതിനപ്പുറം ഘടകകക്ഷിയാക്കണമെന്ന […]
”അടുത്ത തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ജോസ് കെ.മാണി വട്ടപൂജ്യമാകും” – പി.ജെ ജോസഫ്
അടുത്ത തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ജോസ് കെ.മാണി വട്ടപൂജ്യമാകുമെന്ന് പി.ജെ ജോസഫ്. പ്രതിസന്ധിയില്‍ നില്‍ക്കുന്ന സര്‍ക്കാരിന് കിട്ടിയ പിടിവള്ളിയാണ് ജോസ് വിഭാഗം. വരുന്ന തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് ഒറ്റക്കെട്ടായി മത്സരിക്കും, കേരള കോണ്‍ഗ്രസിന് അർഹമായ പ്രതിനിഥ്യം ലഭിക്കുമെന്ന ഉറച്ച വിശ്വാസം ഉണ്ടെന്നും ജോസഫ് പറഞ്ഞു. അതേസമയം ബാര്‍ കോഴ കേസില്‍ ജോസ് കെ. മാണിക്കെതിരെ ആരോപണവുമായി ബാറുടമ ബിജു രമേശ് രംഗത്ത് വന്നു. കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ. മാണി പത്ത് കോടി വാഗ്‍ദാനം ചെയ്തുവെന്ന് ബിജു രമേശ് […]
ബാർകോഴവിവാദത്തിൽ ചതിവും വഞ്ചനയും നടത്തിയത് യു.ഡി.എഫ്
കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തിയത് കോണ്‍ഗ്രസിലെ ഒരു വിഭാഗമാണെന്ന് ജോസ് കെ. മാണി. ബാർകോഴ വിവാദത്തിൽ ചതിവും വഞ്ചനയും നടത്തിയത് യു.ഡി.എഫാണ്. എൽഡിഎഫിന്‍റേത് രാഷ്ട്രീയ സമരം മാത്രം. പാലാ സീറ്റ് കേരള കോൺഗ്രസിന് അർഹതപ്പെട്ടത് തന്നെയാണെന്നും സീറ്റ് വിഭജനം എൽ.ഡി.എഫിൽ പ്രശ്നങ്ങൾ സൃഷ്ടിക്കില്ലെന്നും ജോസ് കെ. മാണി മീഡിയവണിനോട് പറഞ്ഞു പാലാ സീറ്റ് കേരള കോണ്‍ഗ്രസിന്‍റെ ഹൃദയ വികാരമാണ്. മുന്നണി നേതൃത്വത്തിന്‍റെ തീരുമാനമായിരിക്കും അന്തിമം. കേരള കോൺഗ്രസിന്‍റെ ശക്തിയെന്ന് എല്‍.ഡി.എഫിന് അറിയാം. അതിനനുസരിച്ചുള്ള പരിഗണന ലഭിക്കുമെന്നുറപ്പാണ്. […]