India Kerala

ജോജു ജോർജിന്റെ കാർ തല്ലി തകർത്ത കേസ്

സിനിമാ താരം ജോജു ജോർജിന്റെ കാർ തല്ലി തകർത്ത കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ്. പ്രതികളെ ജോജു ജോർജു തിരിച്ചറിഞ്ഞിട്ടുണ്ട്. കേസിലെ പ്രതിയായ മുൻ കൊച്ചി മേയർ ടോണി ചെമ്മണി ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്യാനാണ് തീരുമാനം.  ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. വാഹനത്തിന്റെ ചില്ല് തകർത്ത വൈറ്റില സ്വദേശിയും ഐഎൻടിയുസി പ്രവർത്തകനുമായ ജോസഫ് ജോർജിനെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തിയതിനും, ജോജു ജോർജിന്റെ വാഹനം തകർത്തതിനും കേസ് എടുത്തിട്ടുണ്ടെന്ന് […]