Kerala

ജോജുവിന്റെ കാർ തകർത്ത കേസ്; പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ജോജു ജോജുവിന്റെ കാർ തകർത്ത കേസിൽ മുൻ കൊച്ചി മേയർ ടോണി ചമ്മിണി ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധിപറയുക . അതേസമയം ജോജു ജോർജിനെതിരെ മഹിളാ കോൺഗ്രസ് നൽകിയ പരാതിയിൽ പൊലീസ് കേസ് എടുക്കാത്തതിൽ പ്രതിഷേധിച്ച് മരട് പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് ഇന്ന് മാർച്ച് നടത്തും. അടിയന്തിരമായി കേസ് എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. നടൻ ജോജു ജോർജുമായുള്ള വിഷയത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം കടുപ്പിച്ചിരിക്കുകകയാണ്. […]