International

കശ്മീർ, സി.എ.എ – എൻ.ആർ.സി: ബെെഡൻ പറഞ്ഞത്…

യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ കേവല ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നതിനിടെ ചർച്ചയായി പഴയ വിദേശ നിലപാടുകൾ. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ എവ്വിധമായിരിക്കും ഇന്ത്യയോടുള്ള സമീപനം എന്ന ചർച്ചകൾ പുരോ​ഗമിക്കുന്നതിനിടെയാണ് കശ്മീർ, പൗരത്വ നിയമ ഭേദ​ഗതികളെ കുറിച്ചുള്ള ബെെഡന്റെ പോളിസി പേപ്പറിലെ ഭാഗങ്ങള്‍ സോഷ്യൽ മീഡിയ കുത്തിപൊക്കിയത്. കശ്മീരിൽ മനുഷ്യാവകാശങ്ങൾ പുനസ്ഥാപിക്കേണ്ടതുണ്ടെന്നാണ് ജോ ബെെഡൻറെ നയരേഖയില്‍ പറയുന്നത്. കശ്മീരി ജനതയുടെ അവകാശങ്ങളുടെ കാര്യത്തിൽ ഇന്ത്യ ശ്രദ്ധ പുലർത്തണമെന്ന് നയരേഖ പറയുന്നു. സമാധാനപരമായ പ്രതിഷേധം തടയുന്നതും ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള […]

Gulf

പുതിയ അമേരിക്കന്‍ പ്രസിഡൻറിൽ പ്രതീക്ഷയര്‍പ്പിച്ച് അറബ് രാജ്യങ്ങള്‍

പുതിയ യു.എസ് പ്രസിഡന്‍റുമായി ചേർന്ന് പശ്ചിമേഷ്യൻ സമാധാന പദ്ധതി പുനരാരംഭിക്കാനുള്ള സാധ്യത അറബ് രാജ്യങ്ങൾ ആരായും. ഇസ്രായേലുമായി ചില അറബ് രാജ്യങ്ങൾ രൂപപ്പെടുത്തിയ ബന്ധം ഭാവിനീക്കങ്ങളിൽ അനുകൂല ഘടകമായി മാറുമെന്നും അറബ് ലീഗ് നേതൃത്വം പ്രതീക്ഷിക്കുന്നു. സമ്പൂർണമായും ഇസ്രായേൽ അനുകൂല നിലപാടാണ് ഡൊണാൾഡ് ട്രംപ് ഭരണകൂടം സ്വീകരിച്ചു വന്നത്. ജറൂസലേമിനെ ഇസ്രായേൽ തലസ്ഥാനമായി പ്രഖ്യാപിച്ചതും ജുലാൻ കുന്നുകൾക്കു മേലുള്ള അധിനിവേശം അംഗീകരിച്ചതും ഇതിന്‍റെ ഭാഗമാണ്. കാതലായ മാറ്റം അമേരിക്കയുടെ ഭാഗത്തു നിന്ന് ഉണ്ടാകാനുള്ള സാധ്യത കുറവാണ്. അതേസമയം […]

International

പെന്‍സില്‍വേനിയയില്‍ ലീഡ്‌; ജോ ബൈഡന്‍ വിജയത്തിലേക്ക്

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡൻ വിജയത്തിലേക്ക്. പെന്‍സില്‍വേനിയയില്‍ ജയിച്ചാല്‍ ബൈഡന്‍ വൈറ്റ്ഹൗസിലെത്തും. റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ 5000 വോട്ടുകള്‍ക്ക് മുന്നിലാണ് നിലവില്‍ ബൈഡന്‍. പെന്‍സില്‍വാനിയയിലെ 20 ഇലക്ടറല്‍ വോട്ടുകള്‍ കൂടി ലഭിച്ചാല്‍ ബൈഡന്റെ ജയം ഉറപ്പാണ്. ജോര്‍ജിയയിലും ബൈഡന്‍ മുന്നിട്ട് നില്‍ക്കുകയാണ്. ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആയിരം വോട്ടിന്റെ ലീഡാണ് ബൈഡന്. അതേസമയം ബൈഡൻ ജയിച്ച മിക്ക ഇടങ്ങളിലും തട്ടിപ്പ് നടന്നു എന്ന ആരോപണവുമായി ട്രംപ് കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രസിഡന്റ് നിരന്തരം […]

World

ജോ ബൈഡൻ ജയത്തിനരികെ; കള്ളവോട്ട് ആരോപിച്ച് ട്രംപ് കോടതിയിൽ

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡന് നിർണായക ലീഡ്. 264 ഇലക്ടറൽ വേട്ടാണ് ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡന് ലഭിച്ചിരിക്കുന്നത്. റിപബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡോണൾഡ് ട്രംപിന് ഇതുവരെ ലഭിച്ചിരിക്കുന്നത് 214 ഇലക്ടറൽ വോട്ടുകളാണ്. ബാറ്റിൽ ഗ്രൗണ്ട് സ്റ്റേറ്റ്‌സിൽ ബൈഡന് അപ്രതീക്ഷിത ലീഡാണ് ലഭിച്ചിരിക്കുന്നത്. നാല് സ്വിംഗ് സ്റ്റേറ്റ്‌സിന്റെ തെരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് വരാനിരിക്കുന്നത്. ജോർജിയ, നോർത്ത് കരോലിന, പെൻസിൽവാനിയ, അലാസ്‌ക, നെവാഡ എന്നിവിടങ്ങളിലെ ഫലങ്ങൾ നിർണായകമാണ്.ജോർജിയ, നോർത്ത് കരോലിന, പെൻസിൽവാനിയ എന്നിവിടങ്ങളിൽ ട്രംപിന് നേരിയ മുൻതൂക്കമുണ്ട്. നെവാഡ […]

World

അമേരിക്കയില്‍ ഇന്ന് തെരഞ്ഞെടുപ്പ്: അഭിപ്രായ സർവെകൾ ബൈഡന് അനുകൂലം, ഭരണത്തുടർച്ച തേടി ട്രംപ്

അമേരിക്കയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഇന്ന്. ഡോണള്‍ഡ് ട്രംപിനെ തോല്‍പ്പിച്ച് ജോ ബൈഡന്‍ അധികാരം പിടിക്കുമെന്ന് അഭിപ്രായ സര്‍വേകള്‍ പ്രവചിക്കുമ്പോഴും കനത്ത പോരാട്ടമാണ് ഇരുസ്ഥാനാര്‍ഥികളും തമ്മില്‍ നടക്കുന്നത്. മാസങ്ങള്‍ നീണ്ട സങ്കീര്‍ണമായ തെരഞ്ഞെടുപ്പ് പ്രക്രിയ. റിപബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റ് പാര്‍ട്ടിയും ആഭ്യന്തരമായി നടത്തിയ തെരഞ്ഞെടുപ്പ് നടപടികള്‍. ഒടുവില്‍ ട്രംപും ബൈഡനുമെന്ന രണ്ട് സ്ഥാനാര്‍ഥികള്‍. അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഇത്ര വീറും വാശിയുമുള്ള തെരഞ്ഞെടുപ്പ് രംഗം മുന്‍പുണ്ടായിട്ടില്ല. ഡോണള്‍ഡ് ട്രംപെന്ന പ്രസിഡന്റ് ഇനി ഒരിക്കല്‍ കൂടി അധികാരത്തിലേറിയാല്‍ അത് രാജ്യത്തിന്റെ […]

Gulf

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കണ്ണുനട്ട് എണ്ണ വിപണി

ഇറാനുമായി പുതിയ ആണവ കരാർ രൂപപ്പെട്ടാൽ വൻതോതിൽ എണ്ണ വിപണിയിലേക്ക് വരുന്നത് വില വീണ്ടും ഇടിയാൻ വഴിയൊരുക്കുമെന്ന ആശങ്കയിലാണ് ഒപെക് നേതൃത്വം. യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ ജയിച്ചാൽ എണ്ണവിപണിയിൽ കാര്യമായ പ്രതികരണം രൂപപ്പെടുമെന്ന് വിലയിരുത്തൽ. ഇറാനുമായി പുതിയ ആണവ കരാർ രൂപപ്പെട്ടാൽ വൻതോതിൽ എണ്ണ വിപണിയിലേക്ക് വരുന്നത് വില വീണ്ടും ഇടിയാൻ വഴിയൊരുക്കുമെന്ന ആശങ്കയിലാണ് ഒപെക് നേതൃത്വം. ആവശ്യകത കുറയുമ്പോൾ തന്നെ ലഭ്യത കൂടുന്ന സാഹചര്യമാണ് എണ്ണവിപണിയിലുള്ളത്. കോവിഡ് വ്യാപനത്തോടെ ഉൽപാദന രംഗത്ത് രൂപപ്പെട്ട […]

World

കൊവിഡ് വാക്‌സിൻ ആഴ്ചകൾക്കുള്ളിൽ പുറത്തുവിടുമെന്ന് ട്രംപ്; തള്ളി ജോ ബൈഡൻ

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുളള സംവാദം കൊഴുക്കുന്നതിനിടെ കൊവിഡ് വാക്‌സിൻ ആഴ്ചകൾക്കകം പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ കൊവിഡിനെ ചെറുക്കാൻ വ്യക്തമായ പദ്ധതികളൊന്നും ട്രംപിനില്ലെന്ന് ജോ ബൈഡൻ തിരിച്ചടിച്ചു. ഇത്രയധികം കൊവിഡ് മരണങ്ങൾ വരുത്തിവച്ച ട്രംപിനെ പോലൊരു വ്യക്തി പ്രസിഡന്റ് സ്ഥാനത്ത് തുടരരുതെന്നും ബൈഡൻ പറഞ്ഞു. എന്നാൽ ജനം കൊവിഡിനൊത്ത് ജീവിക്കാൻ പഠിച്ചുവെന്നും തന്റെ നേതൃത്വത്തിൽ നടന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തനിക്ക് പലഭാഗത്ത് നിന്നും പ്രശംസ ലഭിച്ചുവെന്നും ട്രംപ് പറയുന്നു. എന്നാൽ അമേരിക്കൻ […]

International

‘മാസ്ക് ധരിക്കൂ, കൈകള്‍ കഴുകൂ, ട്രംപിനെ പുറത്താക്കൂ’: ബൈഡന്‍

അമേരിക്കയില്‍ നവംബര്‍ 3ന് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പൊരിഞ്ഞ വാക്പോരാണ് ഡോണള്‍ഡ് ട്രംപും ജോ ബൈഡനും തമ്മില്‍. ഏറ്റവും ഒടുവിലായി കോവിഡുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങളുടെ പേരിലാണ് ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ ട്രംപിനെ ട്രോളിയത്. മാസ്‌ക് ധരിക്കൂ, കൈ കഴുകൂ, ട്രംപിനെ വോട്ട് ചെയ്ത് പുറത്താക്കൂ എന്നാണ് ജോ ബൈഡന്‍റെ ട്വീറ്റ്. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ മാസ്കിന്‍റെ പ്രാധാന്യം ട്രംപ് വിലകുറച്ച് കണ്ടത് ആരോഗ്യ വിദഗ്ധരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് മടങ്ങുമ്പോള്‍ […]

International

”നിങ്ങളൊന്ന് മിണ്ടാതിരിക്കൂ…”: ആദ്യ സംവാദത്തിനിടെ ട്രംപിന് ബൈഡന്‍റെ താക്കീത്

യു. എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ആദ്യ സംവാദം പൂര്‍ത്തിയായി. കോവിഡ് പ്രതിരോധവും വംശീയാതിക്രമങ്ങളും മുഖ്യ ചര്‍ച്ചാ വിഷയമായി. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ കൂടി നിറഞ്ഞുനില്‍ക്കുന്നതായിരുന്നു ആദ്യ സംവാദം. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ സംസാരിച്ചു കൊണ്ടിരിക്കെ നിരന്തരം തടസ്സപ്പെടുത്താനായിരുന്നു ട്രംപിന്‍റെ ശ്രമം. അതോടെ നിങ്ങളൊന്ന് മിണ്ടാതിരിക്കൂ എന്ന് ബൈഡന്‍. ആരോഗ്യകരമായിരുന്നില്ല ചര്‍ച്ചയുടെ തുടക്കം. അടുത്തിടെ സുപ്രീംകോടതിയില്‍ ജഡ്ജിയെ നിയമിച്ചത് ജനാധിപത്യ വിരുദ്ധമെന്ന് ബൈഡന്‍. അസ്വാഭാവികമായി ഒന്നുമില്ലെന്നും, ജനങ്ങള്‍ തന്ന അധികാരമാണ് ഉപയോഗിക്കുന്നതെന്നുമായിരുന്നു ട്രംപിന്‍റെ മറുപടി. കോവിഡ് വ്യാപനത്തില്‍ ട്രംപ് […]

International

‘ട്രംപിനെ തോല്‍പ്പിക്കാന്‍, നിങ്ങളുടെ ശബ്‍ദം കേള്‍പ്പിക്കാന്‍ അണിനിരക്കൂ’: അമേരിക്കയിലെ മുസ്‍ലിംകളോട് ജോ ബൈഡന്‍

‘പലപ്പോഴും നിങ്ങളുടെ ശബ്ദം അംഗീകരിക്കപ്പെടുകയോ പ്രതിനിധീകരിക്കപ്പെടുകയോ ചെയ്യുന്നില്ല’ അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡോണൾഡ്​ ട്രംപിനെ പരാജയപ്പെടുത്താന്‍ മുസ്​ലിംകളോട്​ ഡെമോക്രാറ്റിക്​ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥി ജോ ബൈഡ​​ന്‍റെ ആഹ്വാനം. ട്രംപി​​ന്‍റെ ഭരണത്തിൽ അമേരിക്കയിൽ ഇസ്​ലാ​മോഫോബിയ വളർന്നു. അമേരിക്കയുടെ സുരക്ഷയ്ക്കെന്ന കാരണം പറഞ്ഞ് മുസ്​ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കെതിരെ ട്രംപ്​ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ​ താന്‍ അധികാരത്തിലെത്തിയാല്‍ പിൻവലിക്കുമെന്നും ബൈഡൻ പ്രഖ്യാപിച്ചു. എംഗേജ് ആക്ഷന്‍ എന്ന സംഘടന സംഘടിപ്പിച്ച ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു ജോ ബൈഡന്‍. ‘അയാള്‍ പ്രസിഡന്‍റാവാന്‍ യോഗ്യനല്ല എന്നത് […]