അമേരിക്കയിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുകൂലികൾ അക്രമം തുടരവേ ട്വിറ്ററും ഫേസ്ബുക്കും ട്രംപിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡനോട് തോറ്റതിന് ശേഷം ട്രംപ് നിരന്തരമായി സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്തകളും തെറ്റായ അവകാശവാദങ്ങൾ പങ്കുവെക്കുന്നത് തുടരുന്നതിനിടെയാണ് സമൂഹ മാധ്യമങ്ങളുടെ ഈ നീക്കം. ” ഇതൊരു അടിയന്തിര ഘട്ടമാണ്.അതിനാൽ തന്നെ അനുയോജ്യമായ അടിയന്തിര നടപടികൾ ഞങ്ങൾ എടുക്കുന്നുമുണ്ട്. അതിന്റെ ഭാഗമായി ഞങ്ങൾ ട്രംപിന്റെ വീഡിയോ നീക്കം ചെയ്തു.” – ഫേസ്ബുക് വൈസ് പ്രസിഡന്റ് ഗയ് […]
Tag: Joe Biden
രേഖകളില്ലാത്ത 11 ദശലക്ഷം ജനങ്ങള്‍ക്ക് പൗരത്വം
മതിയായ രേഖകളില്ലാതെ അമേരിക്കയില്‍ ജീവിക്കുന്ന 11 ദശലക്ഷം ജനങ്ങള്‍ക്ക് പൗരത്വം നല്‍കാന്‍ ശുപാര്‍ശ ചെയ്യുന്ന ബില്‍ കൊണ്ടുവരുമെന്ന് യു.എസ് വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുത്ത കമല ഹാരിസ്. ബൈഡനുമൊത്ത് അമേരിക്കയെ കോവിഡിന്‍റെ പിടിയില്‍ നിന്നും രക്ഷിക്കുകയായിരിക്കും ആദ്യം താന്‍ മുന്‍ഗണന നല്‍കുന്നതെന്നും കമല ഹാരിസ് ട്വിറ്ററിലൂടെ പറഞ്ഞു. ട്രംപ് ഭരണകൂടം നേരത്തെ പിന്‍വലിച്ച പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍ യു.എസ് പങ്കാളിയാകുമെന്നും കമല ഉറപ്പ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഗോള പ്രതികരണത്തെ ശക്തിപ്പെടുത്തുന്നതിനാണ് 2015ൽ പാരീസ് കരാർ തയ്യാറാക്കിയത്. ഈ […]
ജോ ബൈഡന്റെ ടീമില്‍ ഒരു ഇന്ത്യന്‍ വംശജ കൂടി
നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ടീമില്‍ ഒരു ഇന്ത്യന്‍ വംശജ കൂടി. കശ്മീര്‍ സ്വദേശിനി ആയിശ ഷായാണ് ഡിജിറ്റല്‍ സ്ട്രാറ്റജി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തിങ്കളാഴ്ചയാണ് തന്റെ വൈറ്റ് ഹൗസ് ഓഫീസ് ഓഫ് ഡിജിറ്റല്‍ സ്ട്രാറ്റജി ടീം അംഗങ്ങളെ ജോ ബൈഡന്‍ പ്രഖ്യാപിച്ചത്. പാര്‍ട്ണര്‍ഷിപ്പ് മാനേജറായാണ് നിയമനം. റോബ് ഫ്ളാഹേര്‍ട്ടിയാണ് ടീമിനെ നയിക്കുന്നത്. ലൂസിയാനയിലാണ് ആയിശ വളര്‍ന്നത്. മുമ്പ് ബൈഡന്‍-ഹാരിസ് കാമ്പയിനില്‍ പാര്‍ട്ണര്‍ഷിപ്പ് മാനേജര്‍ കൂടിയായിരുന്നു ആയിശ. നിലവില്‍ സ്മിത്‌സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂഷന്റെ അഡ്വാന്‍സ്‌മെന്റ് സ്‌പെഷ്യലിസ്റ്റായി സേവനം അനുഷ്ഠിക്കുകയാണ്. […]
ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്‍റ്; ഔദ്യോഗിക പ്രഖ്യാപനവുമായി ഇലക്ട്രല്‍ കോളേജ്
അമേരിക്കയുടെ പുതിയ പ്രസിഡന്‍റായി ജോ ബൈഡനെ ഔദ്യോഗികമായി ഇലക്ടറല്‍ കോളജ് തെരഞ്ഞെടുത്തു.കനത്ത വെല്ലുവിളികള്‍ക്കിടയിലും ജനാധിപത്യം വിജയിച്ചതില്‍ അഭിമാനമുണ്ടെന്ന് ജോ ബൈഡന്‍ പ്രതികരിച്ചു. ജനുവരി 20ന് സത്യപ്രതിജ്ഞ നടക്കും. നവംബര്‍ 3ന് നടന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ജോ ബൈഡന് ഭൂരിപക്ഷം ഉള്ളതായി വ്യക്തമായതിനെ തുടര്‍ന്നാണ് ഇലക്ട്രല്‍ കോളേജ് അദ്ദേഹത്തെ പ്രസിഡന്‍റായി പ്രഖ്യാപിച്ചത്. 306 ഇലക്ട്രല്‍ വോട്ടുകളാണ് നിലവില്‍ ബൈഡന് ലഭിച്ചത്. ട്രംപിന് 232 വോട്ടുകളും. ട്രംപ് തോല്‍വി സമ്മതിക്കാതിരുന്ന അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാഡ, പെന്‍സില്‍വാനിയ വിസ്‌കോസിന്‍ തുടങ്ങിയ […]
ടൈം മാഗസിന്റെ ‘പേഴ്‌സൺ ഓഫ് ദി ഇയർ’ ആയി ജോ ബൈഡനും കമല ഹാരിസും
യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസും ടൈം മാഗസിന്റെ 2020ലെ ‘പേഴ്‌സൺ ഓഫ് ദി ഇയർ’ ആയി തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് ഫൈനലിസ്റ്റുകളെ പിന്തള്ളിയാണ് ഡെമോക്രാറ്റിക് ജോഡിയെ തെരഞ്ഞെടുത്തത്. ഹെൽത്ത് കെയർ വര്‍ക്കര്‍ ആന്റോണി ഫൌച്ചിയെയും ‘റേഷ്യല്‍ ജസ്റ്റിസ് മൂവ്മെന്റി’നെയും ഡൊണാള്‍ഡ് ട്രംപിനെയും പിന്നിലാക്കിയാണ് ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കയുടെ മുഖം മാറ്റുന്നുവെന്ന തലക്കെട്ടോടുകൂടി ഇരുവരുടെയും ചിത്രമാണ് ടൈം മാഗസിന്റെ മുഖചിത്രം. 232നെതിരെ 306 ഇലക്ട്രല്‍ കോളേജ് വോട്ടുകള്‍ നേടിയാണ് ബൈഡന്‍ ട്രംപിനെ […]
റീകൗണ്ടിങ്ങിലും ട്രംപിന് തോല്‍വി; ജോര്‍ജിയയില്‍ ബൈഡന്‍ തന്നെ വിജയി
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ജോര്‍ജിയയില്‍ നടത്തിയ റീകൗണ്ടിങിലും ഡൊണാള്‍ഡ് ട്രംപിന് തോല്‍വി. റീ കൗണ്ടിങ് പൂര്‍ത്തിയായപ്പോള്‍ ജോ ബൈഡന്‍ വിജയിച്ചു. മൂന്ന് പതിറ്റാണ്ടിനിടെ ജോര്‍ജിയയില്‍ വിജയിക്കുന്ന ആദ്യത്തെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് ജോ ബൈഡന്‍. 50 ലക്ഷം വോട്ടുകള്‍ ദിവസങ്ങള്‍ എടുത്താണ് എണ്ണിതീര്‍ത്തത്. ബാലറ്റ് പേപ്പറുകള്‍ എണ്ണുന്നതിന് മുമ്പ് 14000 വോട്ടുകള്‍ക്ക് മുന്നിലായിരുന്നു ജോ ബൈഡന്‍. വീണ്ടും എണ്ണിയപ്പോള്‍ 12,284 വോട്ടുകള്‍ക്ക് ജോ ബൈഡന്‍ വിജയിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പിൽ കൃത്രിമം […]
ട്രംപ് സഹകരിക്കാൻ തയ്യാറായില്ലെങ്കിൽ കോവിഡ് പ്രതിസന്ധികൾ അതിരൂക്ഷമായി തുടരും: ബൈഡൻ
കോറോണയെ നേരിടാൻ ഡൊണാൾഡ് ട്രംപ് സഹകരിക്കാൻ തയ്യാറായില്ലെങ്കിൽ രാജ്യത്തെ കോവിഡ് പ്രതിസന്ധികൾ അതിരൂക്ഷമായി തുടർന്നേക്കുമെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ.”ഞങ്ങൾ പരസ്പരം സഹകരിച്ചിട്ടില്ലെങ്കിൽ കൂടുതൽ പേർ മരിക്കാനിടയായേക്കും” ബൈഡൻ പറഞ്ഞു. ട്രംപ് ഇലക്ഷൻ ഫലം അംഗീകരിക്കാതിരിക്കുന്നതും ഭരണക്കൈമാറ്റ പ്രക്രിയകളുമായി സഹകരിക്കാതിരിക്കുന്നതും സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കുകയായിരുന്നു അദ്ദേഹം. “വാക്‌സിനേഷൻ പ്രധാനമാണ്. 300 മില്യൺ ആളുകൾക്ക് ആവശ്യാനുസരണം അത് എത്തിക്കാനുള്ള തീവ്ര ശ്രമങ്ങൾ ലോകാരോഗ്യ സംഘടനയും മറ്റ് ലോകരാജ്യങ്ങളുമായി യോജിച്ച് തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ട്രംപ് ഭരണകൂടം […]
വോട്ടെണ്ണുന്ന സോഫ്റ്റ് വെയറില്‍ കൃത്രിമം നടത്തിയെന്ന് ട്രംപ്; തള്ളി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍
അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ബൈഡന്‍റെ വിജയം ഇനിയും അംഗീകരിക്കാതെ ഡോണാള്‍ഡ് ട്രംപ്. ബാലറ്റുകള്‍ സ്കാന്‍ ചെയ്ത് വോട്ടെണ്ണുന്ന സോഫ്റ്റ് വെയറില്‍ കൃത്രിമം നടത്തിയെന്നാണ് ട്രംപിന്റെ പുതിയ ആരോപണം. എന്നാല്‍ ട്രംപിന്റെ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തള്ളി തപാല്‍ വോട്ടുകളില്‍ കൃത്രിമം നടന്നെന്ന ആരോപണത്തിന് ശേഷം പുതിയ വാദവുമായെത്തുകയാണ് ഡൊണാള്‍ഡ് ട്രംപ്. 28 സംസ്ഥാനങ്ങളില്‍ ബാലറ്റുകള്‍ സ്കാന്‍ ചെയത് വോട്ടെണ്ണുന്നതിന് ഉപയോഗിച്ചത് ഡൊമിനിയന്‍ കമ്പനിയുടെ സോഫ്റ്റ് വെയറായിരുന്നു. ഡൊമിനിയന്‍ കമ്പനി ട്രംപിന് ലഭിച്ച 941000 വോട്ടുകള്‍ നീക്കം ചെയ്തെന്നും […]
ട്രംപിന്റെ നയങ്ങള്‍ തിരുത്താന്‍ തയാറെടുത്ത് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍
അമേരിക്കയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ തിരുത്താന്‍ തയാറെടുത്ത് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. ലോകാരോഗ്യ സംഘടനയില്‍ നിന്നും പാരീസ് ഉടമ്പടിയില്‍ നിന്നും പിന്മാറാനുള്ള ട്രംപിന്റെ നടപടി തിരുത്താനുള്ള തീരുമാനമാണ് ഇതില്‍ ഏറ്റവും പ്രധാനം. മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും ബൈഡന്‍ പിന്‍വലിക്കും. ഡോണള്‍ഡ് ട്രംപിന്റെ കാലത്ത് വഷളായ ഉദ്യോഗസ്ഥ ബന്ധം മെച്ചപ്പെടുത്താനുള്ള നടപടിയും ജോ ബൈഡന്‍ ആരംഭിച്ചു. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഗുണമുണ്ടാകുന്ന തരത്തില്‍ കുടിയേറ്റ നിയമങ്ങളില്‍ മാറ്റം വരുത്താനും ആലോചനയുണ്ട്. യു.എസ് കോണ്‍ഗ്രസിന്റെ […]
ഇന്ത്യ – അമേരിക്ക ബന്ധം ശക്തിപ്പെടുത്തിയതില്‍ ബൈഡന്‍റെ സംഭാവന അമൂല്യം: അഭിനന്ദനവുമായി മോദി
അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ജോ ബൈഡനെയും കമലാ ഹാരിസിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈസ് പ്രസിഡന്‍റ് ആയിരുന്നപ്പോള്‍ ഇന്ത്യ – അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ബൈഡന്‍റെ സംഭാവനകള്‍ നിര്‍ണായകവും അമൂല്യവുമായിരുന്നെന്ന് മോദി ട്വീറ്റില്‍ വ്യക്തമാക്കി. ഇന്ത്യ – യുഎസ് ബന്ധം ഉന്നതിയില്‍ എത്തിക്കാന്‍ വീണ്ടും യോജിച്ചു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു. കമല ഹാരിസിനും മോദി അഭിനന്ദനം അറിയിച്ചു. കമല ഹാരിസിന്റെ ഉജ്വല വിജയം ഇന്ത്യന്‍ – അമേരിക്കക്കാർക്ക് അഭിമാനമേകുന്നുവെന്നും […]