അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് ഉപരോധം ഏർപ്പെടുത്തി റഷ്യ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർക്കും റഷ്യ ഉപരോധമേർപ്പെടുത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ, സെൻട്രൽ ഇന്റലിജൻസ് ഏജൻസി ഡയറക്ടർ വില്യം ബേൺസ്, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജൻ സാകി, മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ, ബൈഡന്റെ മകൻ ഹണ്ടർ എന്നിവർക്കും റഷ്യ ഉപരോധമേർപ്പെടുത്തി. യുക്രൈനിൽ യുദ്ധം നടത്തുന്നതിന് റഷ്യൻ പ്രസിഡന്റ് വഌദിമിർ […]
Tag: Joe Biden
ബുദ്ധിപരമായ തീരുമാനം; മികച്ചത്; അഫ്ഗാനിലെ സേനാപിന്മാറ്റത്തെ കുറിച്ച് ബൈഡന്‍
അഫ്ഗാനിസ്ഥാനിലെ യുഎസിന്റെ സൈനിക പിന്മാറ്റത്തെ ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. തീരുമാനം ബുദ്ധിപരവും മികച്ചതുമാണെന്ന് ബൈഡന്‍ ന്യായീകരിച്ചു. സൈനിക പിന്മാറ്റ തീരുമാനം ദേശീയ താത്പര്യത്തെ മുന്‍നിര്‍ത്തിയാണെന്നും ബൈഡന്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ അമേരിക്കയ്ക്ക് ഇനി ഒരു വ്യക്തമായ ലക്ഷ്യവുമില്ല. രാജ്യത്തിന് വേണ്ടിയുള്ള മികച്ച തീരുമാനമാണിതെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. 12,0000 യുഎസ് സൈനികരെയാണ് കഴിഞ്ഞ ദിവസം അമേരിക്ക തിരികെ വിളിച്ചത്. ആഗസ്റ്റ് 31നുള്ളില്‍ സേനാപിന്മാറ്റം പൂര്‍ത്തിയാക്കുമെന്ന് ബൈഡന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സൈനിക പിന്മാറ്റം പൂര്‍ത്തിയായതോടെ 20 വര്‍ഷത്തെ അഫ്ഗാനിലെ […]
അമേരിക്കന്‍ പ്രസിഡന്റ് രാജ്യത്തെ അഭിസംബോധന ചെയ്യും
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്യും. അഫ്ഗാന്‍ വിഷയത്തിലുള്ള ജോ ബൈഡന്റെ അഭിസംബോധന ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.15നാണ്. അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ഏറ്റെടുത്തതിന് ശേഷം ഇന്ത്യ ഇന്ന് ആദ്യമായി പ്രതികരിച്ചിരുന്നു. സംഭവ വികാസങ്ങള്‍ ശ്രദ്ധാ പൂര്‍വം വീക്ഷിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എംബസി ഉദ്യോഗസ്ഥരുടെയും സിഖ്,ഹിന്ദു തുടങ്ങിയ ന്യൂനപക്ഷ വിവഭാഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കും. അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പാക്കും. ഇരു രാജ്യങ്ങളുടെയും വികസനത്തിനായി ഒപ്പം നിന്ന മുഴുവന്‍ അഫ്ഗാന്‍കാര്‍ക്കും പിന്തുണയും ഇന്ത്യ […]
കൊറോണ വൈറസിന്‍റെ ഉറവിടം അന്വേഷിക്കുന്നത് വേഗത്തിലാക്കണമെന്ന് യു എസ് പ്രസിഡന്‍റ്
കൊറോണ വൈറസിന്‍റെ ഉറവിടം അന്വേഷിക്കുന്നത് വേഗത്തിലാക്കണമെന്ന് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ. 90 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് അമേരിക്കൻ ഇന്‍റലിജൻസ് ഏജൻസികൾക്ക് നിർദേശം. നടപടിക്ക് പിന്നിൽ ബൈഡന്‍റെ രാഷ്ട്രീയ ലക്ഷ്യമാണെന്ന് ചൈന തിരിച്ചടിച്ചു… കോവിഡ് ആശങ്കക്കിടെ വൈറസിന്‍റെ ഉറവിടത്തെ ചൊല്ലി വീണ്ടും വിവാദം കനക്കുന്നു. വൈറസിന്‍റെ സ്രോതസ് എത്രയും വേഗം കണ്ടെത്തണമെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ ഇന്‍റലിജൻസ് ഏജൻസികളോട് ആവശ്യപ്പെട്ടു.. അന്വേഷണം നടത്തി റിപ്പോർട്ട് 90 ദിവസത്തിനുള്ളിൽ സമർപ്പിക്കണം.2019 അവസാനത്തോടെ ചൈനയിലെ വുഹാനിലാണ് ആദ്യം […]
വംശവെറി ജോര്‍ജ് ഫ്ലോയിഡിനെ ശ്വാസംമുട്ടിച്ച് കൊന്നിട്ട് ഒരു വര്‍ഷം; ശിക്ഷാവിധി ഈ ആഴ്ച
അമേരിക്കൻ പൊലീസിന്‍റെ വർണവിവേചനത്തിന് ഇരയായി കൊല്ലപ്പെട്ട ജോർജ് ഫ്ലോയ്ഡിന്റെ ഓർമയിൽ ലോകം. ഫ്ലോയ്ഡ് മരിച്ച് ഇന്നലെ ഒരു വർഷം തികയുമ്പോൾ പ്രതിയുടെ ശിക്ഷാവിധിക്കായി കാത്തിരിക്കുകയാണ് കുടുംബം. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഫ്ലോയിഡിന്റെ കുടുബവുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. ഒരു പാക്കറ്റ് സിഗരറ്റ് വാങ്ങിയ ശേഷം കള്ളനോട്ട് കൊടുത്തുവെന്ന ആരോപണത്തിലാണ് കറുത്തവർഗക്കാരൻ ജോർജ് ഫ്ലോയിഡിനെ പൊലീസ് പിടികൂടുന്നത്. വണ്ടിയിൽ നിന്ന് വലിച്ചിറക്കി റോഡിൽ കിടത്തി ഡെറക് ഷോവീനെന്ന പൊലീസുകാരൻ കാൽമുട്ട് ഫ്ലോയിഡിന്റെ കഴുത്തിൽ അമർത്തി. ‘എനിക്ക് […]
ഡെമോക്രാറ്റുകളില്‍ നിന്നും സമ്മര്‍ദ്ദം: ഇസ്രായേല്‍-ഫലസ്തീന്‍ വെടിനിര്‍ത്തലിന് പിന്തുണ അറിയിച്ച് ബൈഡന്‍
ഫലസ്തീന്‍ – ഇസ്രായേല്‍ സംഘര്‍ഷത്തിന് അവസാനം കുറിക്കാന്‍ വെടിനിര്‍ത്തലിന് പിന്തുണ അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ആക്ടിവിസ്റ്റുകളുടെയും സ്വന്തം പാര്‍ട്ടിയായ ഡെമോക്രാറ്റുകള്‍ക്കിടയില്‍ നിന്നുതന്നെയുള്ള സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണ് പ്രസിഡന്റ് വെടിനിര്‍ത്തലിന് പിന്തുണയുമായെത്തിയത്. പ്രശ്‌നപരിഹാരത്തിന് വെടിനിര്‍ത്തലിന് അനുകൂലമായി പ്രസിഡന്റ് നിലപാട് എടുത്തതായും ഈജിപ്ത് ഉള്‍പ്പടെയുള്ള കക്ഷികളുമായി ചര്‍ച്ച നടത്തിയതായും വൈറ്റ്ഹൗസ് അറിയിച്ചു. യു.എന്‍ രക്ഷാസമിതിയുടെ വെടിനിര്‍ത്തലിനായുള്ള പ്രമേയം തുടര്‍ച്ചയായി വീറ്റോ ചെയ്തതിന് പിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്റ് നിലപാട് മാറ്റം. ഫലസ്തീന്‍ പ്രതിസന്ധി തുടങ്ങിയതു മുതല്‍ ഇസ്രായേലിന് നിരുപാധിക പിന്തുണയാണ് […]
ഇസ്രായേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് ജോ ബൈഡൻ; പ്രതിഷേധവുമായി യുഎസ് ജനപ്രതിനിധികൾ
ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ മരണം 67 കടന്നതിനു പിന്നാലെ, അക്രമത്തെ പരോക്ഷമായി ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് ബൈഡൻ വാർത്താകുറിപ്പിൽ പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി താൻ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും സംഘർഷം പെട്ടെന്ന് അവസാനിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. “ജെറുസലമിനും തെൽ അവീവിനും നേരെ ഹമാസും മറ്റ് ഭീകര സംഘടനകളും നടത്തുന്ന അക്രമങ്ങളെ ബൈഡൻ അപലപിച്ചു. ഇസ്രയേലിന്റെ സുരക്ഷക്കും പ്രതിരോധത്തിനുള്ള അവകാശത്തിനും പൂർണ പിന്തുണ നൽകുന്നതായും […]
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇതുവരെ എത്തിയത് അര ബില്യണ്‍ ഡോളറിന്‍റെ സഹായം
പ്രധാനമന്ത്രി മോദിയുമായുള്ള സംഭാഷണത്തിന് ആഴ്ച്ചകള്‍ക്കുള്ളില്‍ അമേരിക്കയില്‍ നിന്ന് എത്തിയത് അര ബില്യണ്‍ ഡോളറിന്റെ മെഡിക്കല്‍ സഹായം. കോവിഡ് പോരാട്ടത്തില്‍ ഇന്ത്യക്ക് പിന്തുണ അറിയിച്ചുള്ള പ്രസിഡന്റ് ബൈഡന്റെ പ്രഖ്യാപനത്തിന് ശേഷമാണ് ശരവേഗത്തിലുള്ള സഹായം ഇന്ത്യയിലേക്ക് ഒഴുകിയത്. ഇതിന് പുറമെ, ഗൂഗിള്‍ ഉള്‍പ്പടെയുള്ള കമ്പനികളും ഇന്ത്യക്കായി സഹായഹസ്തവുമായി രംഗത്തെത്തി. കഴിഞ്ഞ മാസമാണ് കോവിഡിന്‍റെ പശ്ചാതലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ബൈഡനും തമ്മില്‍ ചര്‍ച്ച നടന്നത്. ഇന്ത്യക്കായി എല്ലാ പിന്തുണയും അറിയിച്ച പ്രസിഡന്റ്, കോവിഡിനെതിരെ യോജിച്ച് പ്രര്‍ത്തിക്കുമെന്നും പറഞ്ഞിരുന്നു. ബൈഡന്‍ […]
വാക്‌സിൻ പേറ്റന്റ് ഒഴിവാക്കിയതിനെ പിന്തുണച്ച് യൂറോപ്യൻ യൂണിയൻ; എതിർപ്പും ശക്തം
കൊവിഡ് വാക്‌സിൻ പേറ്റന്റ് താത്ക്കാലികമായി ഒഴിവാക്കി കൊണ്ടുള്ള അമേരിക്കയുടെ തീരുമാനത്തെ പിന്തുണച്ച് യൂറോപ്യൻ യൂണിയനും. എന്നാൽ ബ്രിട്ടൺ, ജർമനി, സ്വിറ്റ്‌സർലന്റ്, ബ്രസീൽ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ പേറ്റന്റ് ഒഴിവാക്കുന്നതിനെ എതിർക്കുകയാണ്. അമേരിക്കയെ പിന്തുണച്ച് ന്യൂസിലന്റും രംഗത്തെത്തിയിട്ടുണ്ട്. കൊവിഡ് വാക്‌സിന് പേറ്റന്റ് ഒഴിവാക്കുന്നത് ആഗോളതലത്തിൽ വാക്‌സിൻ നിർമാണം വർധിപ്പിക്കുമെന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ലോക വ്യാപാര സംഘടനയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് അമേരിക്ക പേറ്റന്റ് ഒഴിവാക്കാനുള്ള തീരുമാനം എടുത്തത്. ലോക രാജ്യങ്ങളിലടക്കം വാക്‌സിന്റെ ആവശ്യം ഇനിയും കൂടും. ഈ […]
ബൈഡന്റെ ക്ഷണം സ്വീകരിച്ചു; മോദി കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കും
കാലാവസ്ഥ ഉച്ചകോടിയിലും ഊർജ-കാലാവസ്ഥ മേഖലകളിൽ ഉള്ള മുൻനിര സാമ്പത്തിക ശക്തികളുടെ ഫോറത്തിലും പങ്കെടുക്കാനുള്ള അമേരിക്കൻ പ്രസിഡന്റ ജോ ബൈഡന്റെ ക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഏപ്രിൽ 22, 23 തീയതികളിൽ നടക്കുന്ന ഓൺലൈൻ ഉച്ചകോടിയിലാണ് മോദി പങ്കെടുക്കുക. അമേരിക്ക മുഖ്യസംഘാടകരായ ആഗോള സംഗമത്തിൽ 40 ലോക നേതാക്കൾക്കാണ് ക്ഷണം. കാലാവസ്ഥാ മാറ്റം അടിയന്തരമായി അവസാനിപ്പിക്കുക വഴി ലഭ്യമാകുന്ന സാമ്പത്തിക നേട്ടങ്ങളാണ് ദ്വിദിന ഉച്ചകോടി ചർച്ച ചെയ്യുക.കോവിഡ് മഹാമാരി വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിലാണ് പരിപാടി ഓൺലൈനായത്. ഉച്ചകോടി […]