Kerala

എഫ്.സി.ഐയില്‍ ജോലി വാക്ദാനം ചെയ്ത് തട്ടിയത് ഒരു കോടിയിലധികം രൂപ; ബി.ജെ.പി നേതാവുള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ്

ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലധികം രൂപ തട്ടിയെന്ന പരാതിയിൽ ബി.ജെ.പി പ്രാദേശിക നേതാവ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി സനു എൻ നായരുൾപ്പെടെ മൂന്നു പേർക്കെതിരെയാണ് കേസെടുത്തത്. കേന്ദ്രമന്ത്രിമാർക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ കാണിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പണം നഷ്ടമായവർ പൊലീസിനോട് പറഞ്ഞു. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ എൻജിനീയർ മുതൽ പല തസ്തികകളി‌ൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. മുളക്കുഴ മുൻ പഞ്ചായത്ത് അംഗവും […]