വീട്ടുജോലിക്കാരെ ആവശ്യമുണ്ടെന്ന് പറഞ്ഞ് പണം തട്ടിയ ഏഷ്യന്‍ യുവതി ദുബായില്‍ അറസ്റ്റില്‍. രാജ്യത്തിനകത്തും പുറത്തും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ജോലി വാഗ്ദാനം നല്‍കി പണം തട്ടിയ കേസിലാണ് സംഭവം. 6000 ദിര്‍ഹം മുതല്‍ 10,000 ദിര്‍ഹം വരെ കമ്മീഷനായി വാങ്ങിയാണ് വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരെ 43കാരിയായ സ്ത്രീ പറ്റിച്ചത്. ആറായിരം ദിര്‍ഹം കമ്മീഷനായി ഒരു യുവാവില്‍ നിന്ന് ഇവര്‍ കൈപറ്റിയിരുന്നു. ദുബായില്‍ വീട്ടുജോലി ശരിയാക്കി നല്‍കാമെന്നായിരുന്നു വാഗ്ദാനം. പണം നല്‍കി രണ്ട് ദിവസത്തിന് ശേഷം ഇവരെ ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ […]
Tag: Job Fraud
തായ്ലൻഡിലും മ്യാന്മറിലും ഐടി ജോലികൾ വാഗ്ധാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പുമായി കേന്ദ്രം
തായ്ലൻഡിലും മ്യാന്മറിലും ഐടി ജോലികൾ വാഗ്ധാനം ചെയ്ത് തട്ടിപ്പ്. ക്രിപ്റ്റോകറൻസി തട്ടിപ്പിലും കാൾ സെൻ്റർ തട്ടിപ്പിലും ഉൾപ്പെട്ട കമ്പനികളാണ് ഇന്ത്യയിലെ ഐടി പ്രൊഷണലുകളെ ലക്ഷ്യമിട്ട് രംഗത്തെത്തിയിരിക്കുന്നത്. ‘ഡിജിറ്റൽ സെയിൽസ് ആൻഡ് മാർക്കറ്റിങ്ങ് എക്സിക്യൂട്ടിവ്സ്’ എന്ന പോസ്റ്റിലേക്കാണ് ക്ഷണം. എന്നാൽ, ഇത് തട്ടിപ്പാണെന്നും ഇതിൽ വീഴരുതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകിയാണ് തട്ടിപ്പ് നടക്കുന്നത് എന്ന് മന്ത്രാലയം പറയുന്നു. മ്യാന്മറിലൂടെ നിയമവിരുദ്ധമായി ആളുകളെ കടത്തുന്ന തട്ടിപ്പ് സംഘം ഇവരെ മോശം സാഹചര്യങ്ങളിൽ നിർബന്ധിച്ച് ജോലിയെടുപ്പിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ […]
ജോലി വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ്; ദുബൈയില്‍ യുവാക്കള്‍ ദുരിതത്തില്‍
ദുബൈയിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് കേരളത്തിൽ വൻ തട്ടിപ്പ്. വിസിറ്റ് വിസയിൽ ദുബൈയിൽ എത്തിയ 30 ലേറെ മലയാളികൾ താമസത്തിന് പോലും ഇടമില്ലാതെ കുടുങ്ങികിടക്കുകയാണ്. നാട്ടിൽ ഒന്നരലക്ഷത്തോളം രൂപ വാങ്ങിയാണ് ഏജന്റ് ഇവരെ ദുബൈയിൽ എത്തിച്ചത്. വിസിറ്റ് വിസയുടെ കാലാവധി പിന്നിട്ടതിനാൽ ഇനി നാട്ടിലേക്ക് മടങ്ങാനും ഇവർ വൻതുക പിഴ നൽകണം. വ്യാജ ഓഫർ ലെറ്ററും രേഖകളും ഉപയോഗിച്ച് ഒരു സംഘം കേരളത്തിലെ വിവിധ ജില്ലകളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് സൂചന. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള […]
തൊഴില്‍ത്തട്ടിപ്പ്: വിവാദമായപ്പോള്‍ സരിത പരാതിക്കാരന് 50000 രൂപ തിരിച്ച് നല്‍കി
തൊഴില്‍ തട്ടിപ്പില്‍ സരിതക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. വിവാദമുണ്ടായതിന് പിന്നാലെ പരാതിക്കാരന് സരിത 50,000 രൂപ തിരിച്ച് നല്‍കി. ഇതിനായി സരിത സ്വന്തം അക്കൗണ്ട് നമ്പർ നൽകി. പണം നിക്ഷേപിച്ചതിന്‍റെ തെളിവ് സരിത വാട്സ്ആപ്പിലൂടെ നല്‍കി. ഈ ചാറ്റുകളാണ് ഇപ്പോള്‍ പുറത്തായത്. പാര്‍ട്ടിക്ക് ഫണ്ട് സ്വരൂപിക്കാനാണ് തൊഴില്‍തട്ടിപ്പെന്ന് വെളിപ്പെടുത്തുന്ന സരിത എസ്. നായരുടെ ശബ്ദരേഖ ഇന്ന് പുറത്തുവന്നിരുന്നു. എന്നാല്‍ ശബ്ദരേഖ തന്‍റേതല്ലെന്നും പിന്നില്‍ ഗൂഢാലോചനയെന്നുമായിരുന്നു സരിത മീഡിയവണിനോട് പ്രതികരിച്ചത്. സരിത കള്ളം പറയുകയാണെന്ന് കേസിലെ പരാതിക്കാരന്‍ അരുണ്‍ […]